വജൈനൽ ചൊറിച്ചിലിനും ഡിസ്ചാർജിനും പേരയില
ഇത്തരം ഡിസ്ചാർജിന് ദുർഗന്ധവും ഉണ്ടാകും. പല അസുഖങ്ങൾക്കും മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണിത്. ഈ ഇലകളിൽ വിറ്റാമിൻ സി പോലുള്ള ആന്റിഓക്‌സിഡന്റുകളും ക്വെർസെറ്റിൻ പോലുള്ള ഫ്ലേവനോയ്ഡുകളും ധാരാളമുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ചർമത്തിനുമെല്ലാം ഒരു പോലെ ഉപയോഗിയ്ക്കാവുന്നവയാണ് ഈ പേരയിലകൾ.ഇത്തരം പ്രശ്‌നങ്ങൾക്ക് ചെയ്യാവുന്ന വീട്ടുവൈദ്യങ്ങൾ ധാരാളമുണ്ട്. ഇതിലൊന്നാണ് പേരയില. പേരയ്ക്ക ആരോഗ്യപരമായ ഏറെ ഗുണങ്ങളുള്ള ഒന്നാണ്. ഇതു പോലെ തന്നെയാണ് പേരയിലയും. ഇതിട്ട വെള്ളം പല ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള മരുന്നുമാണ്.വെള്ളം തിളപ്പിയ്ക്കുക. ശേഷം തീ കെടുത്തുക. ഇതിൽ കഴുകി വൃത്തിയാക്കിയ പേരയിലയിട്ട് 5-10 മിനിറ്റു നേരം അടച്ചു വയ്ക്കുക. ഇത് പിന്നീട് ഊറ്റിയെടുത്ത് ഈ വെള്ളം കൊണ്ട് സ്വകാര്യ ഭാഗം കഴുകാം. ഇത് ദിവസവും രണ്ടു മൂന്നു തവണ ചെയ്യുന്നത് ഏറെ നല്ലതാണ്.
ട്രൈകോമോണിയാസിസ്, കാൻഡിഡിയാസിസ് പോലുള്ള അണുബാധകൾക്ക് ഇതേറെ നല്ല പരിഹാരമാണ്. യാതൊരു പാർശ്വ ഫലവും വരുത്താത്ത വഴിയാണിത്.വജൈനൽ ഇൻഫെക്ഷനുകൾക്കും ദുർഗന്ധത്തിനും ഡിസ്ചാർജിനുമെല്ലാം പേരയില പല രീതികളിലും ഉപയോഗിയ്ക്കാം. 30 ഗ്രാം പേരയില, ഒരു ലിറ്റർ വെള്ളം എന്നിവ വേണം.രണ്ടു ഗ്ലാസ് തിളപ്പിച്ച വെള്ളം മുകളിൽ പറഞ്ഞ രണ്ടു പിടി ഇലകളിൽ ഒഴിച്ച് അൽപനേരം വയ്ക്കുക. പിന്നീട് ഇത് ഊറ്റിയെടുത്ത് ചെറുചൂടിൽ രഹസ്യഭാഗം കഴുകാം. ഇത് ദിവസവും രണ്ടു മൂന്നു തവണ ചെയ്യാം. ശേഷം ഈ ഭാഗം തുടച്ചു വൃത്തിയാക്കി നനവു നീക്കുക.
നനവ് ഇൻഫെക്ഷൻ സാധ്യത വർദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.പേരയിലയ്‌ക്കൊപ്പം കല്ലുരുക്കി എന്ന സസ്യത്തിന്റെ ഇല കൂടി ഉപയോഗിച്ച് വെള്ളമുണ്ടാക്കാം. കല്ലുരുക്കി ആയുർവേദ സസ്യമാണ്. പ്രമേഹം പോലുള്ള രോഗങ്ങൾക്ക് ഏറെ നല്ലതാണ്. ഇൻഫെക്ഷനുകൾക്കും ചൊറിച്ചിൽ പോലുള്ള പ്രശ്‌നങ്ങൾക്കും ദുർഗന്ധത്തിനുമെല്ലാം നല്ല മരുന്നുമാണ്. ഇത് ചൂടുവെള്ളത്തിൽ കലക്കി കഴുകുന്നത് നല്ലതാണ്. പേരയില കൂടി ചേർത്താൽ ഇരട്ടി ഗുണം കിട്ടും. മുകളിൽ പറഞ്ഞ രീതിയിൽ പേരയില വെള്ളം തയ്യാറാക്കി വജൈനൽ ഭാഗം കഴുകാം. ഇതും ദിവസവും രണ്ടു മൂന്നു തവണ അൽപ ദിവസം അടുപ്പിച്ചു ചെയ്യാം. ഗുണമുണ്ടാകും. പേരയിലയും ഉപ്പും ഉപയോഗിച്ചും ഇത്തരം വെള്ളമുണ്ടാക്കാം. ഉപ്പ് അണുനാശിനിയാണ്.