കറ്റാർവാഴ ഉള്ളിലേക്ക് കഴിച്ചാലോ?
കറ്റാർവാഴ ഉള്ളിലേക്ക് കഴിച്ചാലോ? ഒന്നല്ല, ഒരുപാടു ഗുണങ്ങള്‍ നല്‍കുന്ന ചിലത്. ഇതില്‍ ഒന്നാണ് കറ്റാര്‍ വാഴ ജ്യൂസ് അഥവാ അലോവെറ ജ്യൂസ്.കറ്റാർ വാഴ പതിവായി കഴിക്കുന്നത് വഴി ഹൃദയത്തിന്റെ എല്ലാവിധ പ്രവർത്തനങ്ങളെയും ആരോഗ്യകരമാക്കി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. ഇത് രക്തത്തിലെ കൊളസ്ട്രോളിനെ ഒരു പരിധി വരെ പ്രതിരോധിച്ച് നിർത്തുമെന്ന് തെളിഞ്ഞിട്ടുള്ളതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും കറ്റാർ വാഴയ്ക്ക് വലിയ പങ്കുണ്ട്.
ആവശ്യമായ അളവിൽ ഇത് കഴിക്കുന്നത് ശീലമാക്കിയാൽ ഹൃദയത്തെ ആരോഗ്യ പൂർണമായി സംരക്ഷിക്കാൻ മറ്റു വഴികളൊന്നും ആവശ്യമില്ല.രക്തക്കുഴലുകളിലെ ബ്ലോക്ക് നീക്കാനും ഇതേറെ നല്ലതാണ്. ഇതിന്റെ ജ്യൂസ് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. രാവിലെ വെറും വയറില്‍ ശരീരത്തിലെത്തുന്നവ ശരീരത്തില്‍ പെട്ടെന്നു പിടിയ്ക്കുമെന്നതാണ് ശാസ്ത്രം. കററാര്‍ വാഴ ജ്യൂസും ഇപ്രകാരം കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.പല കാര്യങ്ങളുമുണ്ട്.
പൊതുവേ വെള്ളം കുടിയ്ക്കുക എന്നതു പറഞ്ഞു കേള്‍ക്കും. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് വെറും വയറ്റില്‍ ചെറുചൂടുള്ള നാരങ്ങാവെള്ളം ഗുണകരമാകുന്ന ഒന്നാണെന്നതും പൊതുവേ എല്ലാവര്‍ക്കും അറിയാം. വെറുംവയറ്റില്‍ കുടിച്ചാല്‍ ആരോഗ്യം നല്‍കുന്ന ചില പാനീയങ്ങള്‍ വേറെയുമുണ്ട്. ഒന്നല്ല, ഒരുപാടു ഗുണങ്ങള്‍ നല്‍കുന്ന ചിലത്. ഇതില്‍ ഒന്നാണ് കറ്റാര്‍ വാഴ ജ്യൂസ് അഥവാ അലോവെറ ജ്യൂസ്. യാതൊരു ശ്രദ്ധയും നല്‍കാതെ നമ്മുടെ തൊടിയില്‍ വളര്‍ന്നു വരുന്ന സസ്യമാണിത്.
ഇതു വന്‍കുടലിനേയും ചെറു കുടലിനേയുമെല്ലാം സഹായിക്കുന്ന ഒന്നാണ്. 96% വെള്ളമടങ്ങിയ ഇതില്‍ വൈററമിന്‍ എ, ബി, സി, ഇ, കാല്‍സ്യം, അമിനോ ആസിഡുകള്‍, പ്രോട്ടീന്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നു.കിഡ്‌നി, ലിവര്‍, ഗോള്‍ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ക്ക് ഇതു നല്ലൊരു മരുന്നാണ്. ടോക്‌സിനുകള്‍ നീക്കുന്നതു തന്നെയാണ് കാരണം. ഇതിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഫാററി ആസിഡുകള്‍ ദഹനേന്ദ്രിയത്തെ അസിഡിക് സ്വഭാവത്തില്‍ നിന്നും മാറ്റി ആല്‍ക്കലൈനാക്കുന്നു. ഇതിനാല്‍ തന്നെ അസിഡിറ്റി, ഗ്യാസ്, അള്‍സര്‍ പ്രശ്‌നങ്ങള്‍ക്ക് ഇതേറെ നല്ലതാണ്.
തടിയും വയറുമെല്ലാം പ്രശ്‌നമാകുന്നവര്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണിത്. ദഹന പ്രക്രിയ ശക്തിപ്പെടുത്തുകയും മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന ഒന്നു കൂടിയാണിത്. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുകയും ചെയ്യുന്നു. ഇതും അനാവശ്യ കൊഴുപ്പൊഴിവാക്കാനും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കുന്ന ഒന്നാണ്.
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ ഇത് ഏറെ നല്ലതാണ്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ് വെറും വയറ്റില്‍ കറ്റാര്‍ വാഴ ജ്യൂസ് കുടിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പുരുക്കുന്നു.