
ലോക്ക് ഡൗൺ ഓരോരോ ഘട്ടമായി പിൻവലിക്കാൻ ഒരുങ്ങുന്നു
ലോക്ക് ഡൗൺ ഓരോരോ ഘട്ടമായി പിൻവലിക്കാൻ ഒരുങ്ങുകയാണ്. മാത്രമല്ല ജൂണ്‍ എട്ട് മുതല്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ ഉണ്ടാകും. ഹോട്ടലുകളും റസ്റ്റോറന്‍റുകളും ജൂണ്‍ എട്ട് മുതല്‍ തുറന്ന പ്രവര്‍ത്തിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ആലോചിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എന്നാൽ കണ്ടെയ്ന്‍മെന്‍റ് സോണുകളല്ലാത്ത സ്ഥലങ്ങളിലും ജൂണ്‍ എട്ട് വരെ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.
നാല് ഘട്ടങ്ങളിലായി തുടരുന്ന ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കും. ജൂണ്‍ എട്ട് മുതലായിരിക്കും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കും. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ജൂണ്‍ 30 വരെ ലോക്ക് ഡൗണ്‍ തുടരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒപ്പം രണ്ടാം ഘട്ടത്തില്‍ സംസ്ഥാനങ്ങളുമായി ആലോച്ചിച്ച ശേഷം സ്‍കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ജൂലൈ മാസത്തോടെ സ്‍കൂളുകള്‍ തുറക്കാനാണ് സാധ്യത. കണ്ടെയ്ന്‍മെന്‍റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ ജൂണ്‍ എട്ട് മുതല്‍ ആരാധാനാലയങ്ങളും ഷോപ്പിങ് മാളുകളും പ്രവര്‍ത്തിക്കാം.
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമായിട്ടില്ല. സംസ്ഥാനാന്തര യാത്രകള്‍ക്കുള്ള വിലക്ക് നീങ്ങും. എന്നാൽ ലോക്ക് ഡൗൺ പിൻവലിക്കുമ്പോൾ കാത്തിരിക്കുന്ന നിരവധി പകടങ്ങളും ഉണ്ട്. അതും നാം അറിയേണ്ടതുണ്ട്. എന്നാൽ ലോക്ക് ഡൗൺ ഇല്ലാതെ തന്നെ വൈറസിനെ കീഴടക്കിയ ഒരു രാജ്യമാണ് തുർക്കി. മാത്രമല്ല ലോകത്ത് ഏറ്റവും വേഗത്തില്‍ വൈറസ് വ്യാപിച്ച രാജ്യമാണ് തുര്‍ക്കി.
ചൈനയേക്കാളും ബ്രിട്ടനേക്കാളും വേഗത്തിലാണ് ഇവിടെ വൈറസ് പടര്‍ന്നത്. എന്നാല്‍ മറ്റൊരു ഇറ്റലിയാകാതെ മരണസംഖ്യ പിടിച്ചുനിര്‍ത്താന്‍ തുര്‍ക്കിക്കായി. 162,120 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോല്‍ 4489 മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്‍തത്. എട്ട് കോടിയിലേറെ ജനസംഖ്യയുള്ള രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പോലും പ്രഖ്യാപിക്കാതെയാണ് കൊവിഡിനെ നിയന്ത്രിച്ചത്. എന്നാൽ യൂറോപ്പില്‍ കൊവിഡ്-19 വ്യാപനം രൂക്ഷമായപ്പോള്‍ വൈറസ് എത്താത്ത രാജ്യമായിരുന്നു തുര്‍ക്കി.
ഇറ്റലിയിലും സ്പെയിനിലും ഉള്‍പ്പെടെ കൂട്ടമരണം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞാണ് തുര്‍ക്കിയില്‍ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്‍തത്. എന്നാല്‍ പിന്നീട് രോഗവ്യാപനം അതിവേഗത്തിലായിരുന്നു. ഒറ്റ മാസം കൊണ്ട് രാജ്യത്തെ 81 പ്രവിശ്യകളിലും രോബാധ സ്ഥിരീകരിച്ചു. വൈറസിനെ പ്രതിരോധിക്കാന്‍ മിക്ക രാജ്യങ്ങളും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാജ്യവ്യാപകമായി സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഇല്ലാതെയായിരുന്നു തുര്‍ക്കിയുടെ പ്രതിരോധം.
കോഫീ ഷോപ്പുകളും മാര്‍ക്കറ്റുകളും അടച്ചു. കൂട്ട പ്രാര്‍ഥനകള്‍ വിലക്കി. 65 വയസ്സിന് മുകളിലുള്ളവരും 20 വയസ്സിന് താഴെയുള്ളവരും പുറത്തിറങ്ങുന്നത് നിരോധിച്ചു. ആഴ്‍ച അവസാനം കര്‍ഫ്യൂ നടപ്പാക്കി. പ്രധാന നഗരങ്ങള്‍ അടച്ചുപൂട്ടി. ഇങ്ങനെയാണ് തുര്‍ക്കി വലിയ ദുരന്തത്തെ ഒഴിവാക്കിയത്. മാത്രമല്ല ആദ്യത്തെ കേസ് സ്ഥിരീകരിച്ചത് മുതല്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു. രോഗിയുമായി സമ്പര്‍ക്കമുണ്ടാവരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്‍തു. മീസില്‍സ് പ്രതിരോധത്തിനായി പതിറ്റാണ്ടായി ഉപയോഗിക്കുന്ന ട്രാക്കിങ് സംവിധാനം ഉണ്ടായിരുന്നു. അതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി. - ഡോ. മെലെക് പറയുന്നു.