അതിഥി തൊഴിലാളികളെ മടങ്ങാൻ അനുവദിക്കാതെ കേന്ദ്ര സർക്കാർ
ലോക്ക്ഡൗൺ കാലത്തിനു ശേഷം കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ തിരിച്ച് അവരുടെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേക നോൺസ്റ്റോപ് ട്രെയിൻ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കത്തിനോട് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ഇതോടു കൂടി കൊവിഡ് കാലത്ത് തിരിച്ചു നാട്ടിലെത്തണമെന്ന സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഉത്തരേന്ത്യൻ തൊഴിലാളികളുടെ ആവശ്യം നടക്കില്ലെന്ന് ഉറപ്പാക്കി. എന്നാല്‍ കൊവിഡ് 19 ലോക്ക്ഡൗൺ മൂലം ജോലിയില്ലാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമടക്കം ഉറപ്പാക്കിയിരുന്നു. തൊഴിലാളികള്‍ അവര്‍ക്ക് യോജിച്ച ജോലി ഏതെന്ന് വ്യക്തമാക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ മുഖാന്തിരം രജിസ്റ്റര്‍ ചെയ്യണം.
ഇത്തരത്തില്‍ യോജിച്ച തൊഴിലുകള്‍ ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ക്കായിരിക്കും ജോലി ലഭ്യമാക്കുക. തൊഴിലാളികളുടെ നിരീക്ഷണ ചുമതലയും പ്രാദേശിക ഭരണകൂടങ്ങള്‍ക്കായിരിക്കും.കൂടാതെ കൊറിയര്‍ സര്‍വീസുകള്‍ക്കും തൊഴിലുറപ്പ് പദ്ധതിയ്ക്കും ഇളവ് നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗൺ മൂലം രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കുന്നതിനാണ് കേന്ദ്രം വൈറസ് ബാധ നിയന്ത്രണ വിധേയമായ കേന്ദ്രങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.
അതേസമയം, ഇ-കൊമേഴ്സ് വ്യാപാരത്തിന് ഇളവ് അനുവദിച്ചെങ്കിലും അത് പിൻവലിച്ചിട്ടുണ്ട്. ഏപ്രില്‍ 20 മുതല്‍ നിര്‍മാണമേഖലയിലും ചില വ്യവസായ മേഖലകളിലും ഇളവ് അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പുറമെ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കും. അടിയന്തര സാഹചര്യങ്ങളില്‍ സ്വകാര്യ വാഹനങ്ങളും അനുവദിക്കും.
ഇളവുകള്‍ നിലവില്‍ വരുന്നതോടെ അതിഥി തൊഴിലാളികള്‍ക്ക് അതത് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യാൻ തടസ്സമില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാല്‍ ഹോട്സ്പോട്ട് മേഖലകളില്‍ ഈ ഇളവില്ല.ലോക്ക്ഡൗൺ കാലത്തിനു ശേഷം കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ തിരിച്ച് അവരുടെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേക നോൺസ്റ്റോപ് ട്രെയിൻ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ കത്തിനോട് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത് കൊവിഡ് ഹോട്സ്പോട്ടുകളല്ലാത്ത ഇടങ്ങളില്‍ ഇളവുകള്‍ അനുവദിച്ച ശേഷം അന്തര്‍സംസ്ഥാന തൊഴിലാളികളുടെ സംസ്ഥാനാന്തര സഞ്ചാരം തുടരാൻ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് 19 ലോക്ക്ഡൗണിനിടെ അതിഥി തൊഴിലാളികളുടെ ദുരിതം വാര്‍ത്തയാകുന്നതിനിടെ നയം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്.കേന്ദ്രമാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അതിഥി തൊഴിലാളികളെ സംസ്ഥാനത്ത് മഴക്കാല പൂര്‍വ ശുചീകരണത്തിന്‍റെ ഭാഗമാക്കിയേക്കുമെന്ന് സൂചനയുണ്ട്.
അതേസമയം, കൊവിഡ് 19 രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ ജോലിയ്ക്ക് നിയോഗിക്കാവൂ എന്നും ഇവരെ സ്ക്രീനിങിന് വിധേയമാക്കണമെന്നും കേന്ദ്രം സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.