സവാളയുടെ ഒരു യോഗമേ

Divya John

ഈ ഉള്ളി വിലകാലത്ത് ഇനി എന്തൊക്കെ കാണേണ്ടി വരും. പച്ചക്ക കറി കടയിൽ ഇരുന്നു മടുത്ത ഉള്ളിക്കു ഇപ്പോൾ  രാജയോഗമാണ്  പച്ച കറി കടയിൽ നിന്ന് മാത്രമല്ല, ഇപ്പോൾ തുണി കടയിൽ നിന്നും ഉള്ളി  സ്വന്തമാക്കാം.

 

 

തുണിക്കടയിൽഉള്ളിയോ എന്ന് ചിന്തിക്കുന്നവർക്ക് കോഴിക്കോട് പൂവാട്ടു പറമ്പിലുള്ള സെറ ഫാഷൻ വരെ പോയാൽ മതി. 500 രൂപക്കുള്ള വസ്ത്രം പർചേസ് ചെയ്‌താൽ അരകിലോ ഉള്ളിയാണ് സൗജന്യമായി കൊടുക്കുന്നത്. 

 

 

കടയുടമയ്ക്കു കച്ചവടം സുഖമായി നടക്കുന്നു. ഉള്ളി വിലക്കയറ്റം പിടിച്ചുനിർത്താനും ക്ഷാമം പരിഹരിക്കാനുമുള്ള ശ്രമം തകൃതിയായി നടക്കുകയാണ്. കഴിഞ്ഞ ദിവസം കേരളം 460 ടണ്ണാണ് ഈജിപ്തിൽനിന്ന്  ആവശ്യപ്പെട്ടത്. 

 

 

എന്നിരുന്നാലും സംസ്ഥാനത്ത് സവാള വില വന്‍കുതിപ്പില്‍ തന്നെ. പച്ചക്കറി കടകളില്‍ കിട്ടാക്കനിയുടെ റോളിലേക്കുള്ള യാത്രയിലാണ് സവാളയിപ്പോള്‍. കേരളത്തിലേക്ക് സവാളയെത്തിക്കുന്ന മഹാരാഷ്ട്ര മാര്‍ക്കറ്റിലെ വില കയറ്റത്തിന് ആനുപാതികമായി തന്നെയാണ്  കേരളത്തിലെ മാര്‍ക്കറ്റുകളിലും വില വര്‍ധിക്കുന്നത്.

 

 

വില 120 കടന്നതോടെ  പച്ചക്കറി കച്ചവടക്കാരിലും പലരും സവാള ഉപേക്ഷിക്കാനുള്ള തയാറെടുപ്പില്‍ കൂടിയാണ്. ഇത്ര വില നല്‍കി വാങ്ങാന്‍ ആളെ കിട്ടുന്നില്ലായെന്നതാണ് ഉടമകളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം. 

 

 

ഇങ്ങനെയുള്ള സാഹചര്യത്തിൽ കിട്ടാ കനിയായ സവാളയ്ക്കു ഇപ്പോൾ വലിയ  പദവിയാണ് നാമെല്ലാപേരും നൽകിയിരിക്കുന്നത്. എന്തായാലും സവാളയ്ക്കു തന്റെ ടെക്‌സ്‌റ്റൈൽസിൽ എ സി മുറിക്കുള്ളിൽ വലിയൊരു സ്ഥാനം നൽകി കച്ച വടം പൊടി പൊടിക്കുകയാണ് കോഴിക്കോടുള്ള സെറ ഫാഷനിൽ.

Find Out More:

Related Articles: