ആപ്പിൾ സൈഡർ വിനെഗർ കുടിക്കേണ്ടത് രാവിലെയോ രാത്രിയോ?

Divya John
ആപ്പിൾ സൈഡർ വിനെഗർ കുടിക്കേണ്ടത് രാവിലെയോ രാത്രിയോ? എസിവി കുടിക്കാനുള്ള ശരിയായ സമയം രാവിലെയോ രാത്രിയോ എന്നതിനെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണോ നിങ്ങൾ? വയറിലെ കൊഴുപ്പ് അകറ്റാൻ ആപ്പിൾ സിഡർ വിനാഗിരി (ACV) സഹായിക്കും ആപ്പിൾ സിഡർ വിനാഗിരി കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം നിരക്ക് സുഖപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ഫലപ്രദമാകുന്നത് എങ്ങിനെ എന്നതിനെക്കുറിച്ച് നിങ്ങൾ വായിച്ചിരിക്കാം. ആപ്പിൾ സിഡർ വിനാഗിരി ആപ്പിളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആപ്പിൾ ചതച്ചെടുത്ത് ഫെർമെന്റേഷൻ ചെയ്തതിന് ശേഷമാണ് ഇതിൽ നിന്ന് വിനാഗിരി തയ്യാറാക്കുന്നത്.  ഈ പുളിപ്പിച്ച പാനീയത്തിന് ശരീരഭാരം കുറയ്ക്കൽ ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതിനാൽ, ഫലപ്രദമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ ആപ്പിൾ സിഡർ വിനാഗിരി കുടിക്കാനുള്ള ശരിയായ സമയം ഏതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

 വിഷമിക്കേണ്ട! ഈ ലേഖനത്തിൽ, ഒരു ദിവസത്തിൽ ആപ്പിൾ സിഡർ വിനാഗിരി കുടിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയം ഏതെന്ന് ഞങ്ങൾ നിങ്ങൾക്ക് പറഞ്ഞുതരാം, അതുവഴി ശരീരത്തിലെ കൊഴുപ്പ് എളുപ്പത്തിൽ നിങ്ങൾക്ക് ഒഴിവാക്കാം. ഈ പാനീയം നിങ്ങളുടെ മെറ്റബോളിസം നിരക്ക് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു എന്ന് മാത്രമല്ല, അനാവശ്യമായ വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള മികച്ച പരിഹാരം കൂടിയാണ്.  ആപ്പിൾ സിഡർ വിനാഗിരിയിൽ കലോറി ഉള്ളടക്കം വളരെ കുറവാണ്. അതുകൊണ്ട് തന്നെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ അകറ്റാനുള്ള ഏറ്റവും മികച്ച പാനീയങ്ങളിലൊന്നാണ് ഇത്. പഠനമനുസരിച്ച്, ദിവസവും പരിമിതമായ അളവിൽ എസിവി കുടിക്കുന്നത് രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുന്നതിലൂടെ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ നമ്മെ സഹായിക്കും. ചില പഠനങ്ങൾ ആപ്പിൾ സിഡർ വിനാഗിരിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ അവ ശരീരത്തിലെ കൊഴുപ്പ് എരിച്ചു കളയുന്നതിലേക്ക് നയിക്കുന്നു എന്നാണ് പറയുന്നത്.

  ശരീരഭാരം കുറയ്ക്കാൻ ആപ്പിൾ സിഡർ വിനാഗിരി അഥവാ എസിവി കുടിക്കുന്നത് നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന് ആദ്യം മനസിലാക്കാം.  കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതിരിക്കുവാനും വയർ നിറഞ്ഞിരിക്കുവാനും ഇത് നിങ്ങളെ സഹായിക്കുന്നു, ഇത് കലോറി ഉപഭോഗം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന വസ്തുതകളിൽ ഒന്നാണ്. പക്ഷേ, ഒരു ട്വിസ്റ്റ് ഉണ്ട് - വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ എസിവിയുടെ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കണമെങ്കിൽ, അത് കൃത്യ സമയത്ത് കുടിക്കേണ്ടത് പ്രധാനമാണ്. ഇതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസിലാക്കാം. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും ഏറ്റവും ഇഷ്ടപ്പെടുന്ന പാനീയങ്ങളിൽ ഒന്നാണ് ആപ്പിൾ സിഡർ വിനാഗിരി. ചിലർ അതിരാവിലെ തന്നെവെറും വയറ്റിൽ ഇത് കുടിക്കുന്നു, ചിലർ രാത്രിയിൽ ഇത് കുടിക്കുന്നത് ഇഷ്ടപ്പെടുന്നു.

  ആപ്പിൾ  സിഡർ വിനാഗിരി രാവിലെ കുറച്ച് ഇളം ചൂടുള്ള വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് കത്തുന്നതിനെ ത്വരിതപ്പെടുത്താനും സഹായിക്കും. എങ്ങനെ? ശരീരത്തിൽ നിന്ന് ദുഷിപ്പുകളെ നീക്കം ചെയ്യുന്ന പ്രക്രിയയായ ഡിടോക്സിഫിക്കേഷന്റെ പ്രാഥമിക ഘടകമായി ആപ്പിൾ സിഡർ വിനാഗിരി പ്രവർത്തിക്കുന്നു. നിങ്ങൾ അതിരാവിലെ ഒരു കപ്പ് വെള്ളത്തിൽ ആപ്പിൾ സിഡർ വിനാഗിരി ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ വിഷവസ്തുക്കൾ പുറന്തള്ളാനും നല്ല ഉന്മേഷത്തോടെ ദിവസം ആരംഭിക്കാനും നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തിന്റെ പി‌എച്ച് അളവ് നിലനിർത്താനും മെറ്റബോളിസം വർദ്ധിപ്പിക്കാനും കരുത്ത് വർദ്ധിപ്പിക്കാനും ഈ ശീലം നിങ്ങളെ സഹായിക്കും. മാത്രമല്ല ഉറങ്ങുന്നതിനു മുമ്പ് ആപ്പിൾ സിഡർ വിനാഗിരി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ നേരിട്ട് സഹായിക്കുന്നില്ല എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.

Find Out More:

Related Articles: