സൗന്ദര്യപ്രശ്നങ്ങൾക്ക് മുട്ടയിൽ പരിഹാരം!

Divya John
സൗന്ദര്യപ്രശ്നങ്ങൾക്ക് മുട്ടയിൽ പരിഹാരം! അവശ്യ വിറ്റാമിനുകളോടൊപ്പം ധാതുക്കളായ സെലീനിയം, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയെല്ലാം മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുട്ട ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കുന്ന ഫേസ് മാസ്കുകൾ ചർമത്തിന് തിളക്കം നൽകുന്നതിൽ തുടങ്ങി മുഖക്കുരു കുറയ്ക്കാനും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ഒഴിവാക്കാനുമെല്ലാം സഹായിക്കും. മുട്ടയുടെ മഞ്ഞക്കരുവിന്റെ ഭാഗത്ത് ലെസിതിൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ജലാംശം നൽകിക്കൊണ്ട് ചർമത്തെ മിനുസമാർന്നതാക്കി മാറ്റുന്നതിന് സഹായിക്കുന്നതാണ്. ചർമ്മസ്ഥിതി മെച്ചപ്പെടുത്തുന്നതിനും ദോഷകരമായ ചർമ്മ പ്രശ്‌നങ്ങളെ പരിഹരിച്ചുകൊണ്ട് മുഖത്തിന്റെ രൂപം മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക ഗുണങ്ങൾ മുട്ടയുടെ വെള്ളയിലുണ്ട്. ഇതിലെ ല്യൂട്ടിൻ ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കുകയും ഇലാസ്തികത വർദ്ധിപ്പിച്ചുകൊണ്ട് മുഖ കോശങ്ങളെ നന്നാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

 നിങ്ങളുടെ ദൈനദിന ചർമ്മ പരിപാലന രീതികളിൽ മുട്ട ഒരു ഫേസ് മാസ്കിങ്ങ് ചേരുവയായി ഉപയോഗിച്ചാൽ ഇത് നിങ്ങളുടെ ചർമ്മത്തിന് ഒട്ടനേകം ഗുണങ്ങളെ നൽകുമെന്നുറപ്പ്. മുട്ട ഉപയോഗിച്ചുകൊണ്ടുള്ള ഫേഷ്യലുകൾ തിരഞ്ഞെടുക്കുന്നതിന്റെ മൂന്ന് കാരണങ്ങൾ ഇവയെല്ലാമാണ്. മുഖത്ത് മുഖക്കുരു കുറയ്ക്കുന്ന ലൈസോസൈം എന്ന എൻസൈമാണ് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നിർവീര്യമാക്കുന്നത്. മുഖക്കുരുവിന് കാരണമാകുന്ന ചില പോസിറ്റീവ് ബാക്ടീരിയകളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനും കളങ്കങ്ങൾ ഉണ്ടാകുന്നത് തടയാനും ലൈസോസെം എൻസെമുകൾക്ക് കഴിവുണ്ട്. മുട്ട അടിസ്ഥാനമാക്കിയുള്ള ഫേസ് മാസ്ക്കുകൾ ചർമ്മത്തിൽ നിന്ന് അധിക എണ്ണമയം ആഗിരണം ചെയ്തെടുക്കുകയും സുഷിരങ്ങൾ അടഞ്ഞുപോകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

അതുകൊണ്ടുതന്നെ ഇതിൻറെ ഉപയോഗം മുഖചർമ്മത്തിന് ദൃഢതയും പുതുമയും നൽകുന്നതാണ്. ജലതന്മാത്രകളുടെ ഘടനയുള്ളതും ചർമത്തിൽ നിന്ന് ബാഷ്പീകരിക്കപ്പെടാതെ ജലാംശം നിലനിർത്താൻ ഒരു ഹൈഗ്രോസ്കോപ്പിക് പദാർത്ഥമാണ് ഹ്യൂമെക്ടൻ്റുകൾ. ഇവ മുട്ടയിലുണ്ട്. കൂടാതെ, ഇവ ല്യൂട്ടിൻ എന്ന ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ്. ഇത് ചർമ്മത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ചർമ്മത്തിലെ ജലാംശ നില മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വലിയ ചർമ്മ സുഷിരങ്ങളെ അടയ്ക്കാനും ചുളിവുകൾ ഉണ്ടാകുന്നത് കുറയ്ക്കാനും എണ്ണമയമുള്ള ചർമ്മത്തെ നേരിടാനും മുട്ട അടിസ്ഥാനമാക്കിയുള്ള ഫേസ് മാസ്കുകൾ ഉപയോഗിക്കുന്നതിലൂടെ സാധിക്കും. ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ തന്നെ മുട്ടയുടെ മഞ്ഞക്കരു ഉപയോഗിക്കുന്നത് ചർമ്മത്തിന് ഇക്കാര്യത്തിൽ വളരെയധികം ഗുണം ചെയ്യും, മുട്ടയുടെ വെള്ള സുഷിരങ്ങളെ കർശ്ശനമാക്കുകയും അധിക എണ്ണമയം നീക്കം ചെയ്യുകയും ചെയ്യും.

 ആന്റി-ഏജിംഗ് ഗുണങ്ങളടങ്ങിയ ഇവ ചർമത്തെ എക്സ്ഫോളിയേറ്റ് ചെയ്തുകൊണ്ട് നേർത്ത വരകളും ചുളിവുകളും കുറയ്ക്കുന്നു. അതുമാത്രമല്ല ചർമത്തിൽ വാർദ്ധക്യലക്ഷണങ്ങളെ പ്രതിരോധിച്ച് നിർത്താൻ സഹായിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ, സെലിനിയം, ബയോട്ടിൻ, സിങ്ക് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ സെല്ലുലാർ കൊഴുപ്പ് ഉൽപാദനത്തെ പ്രാപ്തമാക്കുന്ന ഇവ കോശങ്ങളുടെ നാശനഷ്ടങ്ങൾ തടയുന്നതിന് നിർണ്ണായകമാണ്. ഇത് വീക്കം, നേർത്ത വരകൾ, ചുളിവുകൾ എന്നിവയ്ക്കെതിരെ പോരാടാൻ സഹായകമാകും. മാത്രമല്ല, മുട്ടയുടെ വെള്ളയിൽ 18 ഓളം അവശ്യ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇത് ചർമ്മത്തിലെ വാർദ്ധക്യ ലക്ഷക്കത്തെയും അൾട്രാവയലറ്റ് വികിരണങ്ങളുടെ ദോഷകരമായ പ്രത്യാഘാതത്തെയുമെല്ലാം തടയും. 

Find Out More:

Related Articles: