സിറം ഇൻസ്റ്റിറ്റിയൂട്ടിന്റെ അദാർ പൂനവാല ഒരൊന്നൊന്നര വണ്ടിപ്രാന്തൻ!

Divya John
സിറം ഇൻസ്റ്റിറ്റിയൂട്ടിന്റെ അദാർ പൂനവാല ഒരൊന്നൊന്നര വണ്ടിപ്രാന്തൻ! ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാണ കമ്പനിയാണ് അദാർ പൂനവാലയുടെ സിറം ഇൻസ്റ്റിറ്റ്യൂട്ട്. അതുകൊണ്ട് തന്നെ ആഡംബര പൂർണമായ ജീവിതമാണ് പൂനവാല കുടുംബം നയിക്കുന്നത്. മുംബൈയിലും പുണെയിലുമായി കോടികൾ വിലമതിക്കുന്ന ബംഗ്ലാവുകളും, ഫാമുകളും പൂനവാല കുടുംബത്തിനുണ്ട്. അതെ സമയം പൂനവാല കുടുംബം മറ്റൊരു കാര്യത്തിലും പ്രസിദ്ധമാണ്, വില കൂടിയ ആഡംബര കാറുകൾ വാങ്ങികൂട്ടുന്നതിൽ. സൂപ്പർ ഹീറോ കഥാപാത്രമായ ബാറ്റ്മാൻ സഞ്ചരിക്കുന്ന ബാറ്റ്മൊബൈൽ പോലൊരു വാഹനം കസ്റ്റമൈസ് ചെയ്ത് തന്റെ വാഹന ശേഖരത്തിൽ ചേർത്തിട്ടുണ്ട് അദാർ പൂനവാല. ഇതുകൂടാതെ അദാർ പൂനവാലയുടെ കസിൻ യോഹാൻ പൂനവാലയും വണ്ടികമ്പത്തിൽ മുന്നിലാണ്.

പൂനവാല കുടുംബത്തിൽ ഫെറാരികളുടെയും, ബെന്റ്‌ലികളുടെയും, റോൾസ്-റോയ്സിന്റെയും സംസ്ഥാന സമ്മേളനം ആണ് എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.അദാർ പൂനവാല, ഒരുപക്ഷെ മലയാളികൾ ഇപ്പോഴായിരിക്കും ഈ പേര് കേട്ടിരിക്കുക. കോവീഷീൽഡ്‌ എന്ന കൊറോണ വൈറസ്സിനെതിരായ വാക്‌സിൻ തയ്യാറാക്കുന്ന പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അമരക്കാരൻ ആണ് അദാർ പൂനവാല. മെഴ്‌സിഡസ്-ബെൻസിന്റെ എസ് 350 ആഡംബര കാർ ആണ് മോഡിഫൈ ചെയ്തത് സൂപ്പർ ഹീറോ കഥാപാത്രമായ ബാറ്റ്മാന്റെ കാറിന് സമാനമാക്കിയിരിക്കുന്നത്. ഏകദേശം 1 കോടി രൂപ വിലയുള്ള മെഴ്‌സിഡസ് എസ്-ക്ലാസ് ആണ് മുബൈ ആസ്ഥാനമായ എക്സിക്യൂട്ടീവ് മോഡ്കാർ ട്രെൻഡ്‌സ് എന്ന സ്ഥാപനം 40 ലക്ഷം രൂപ ചിലവാക്കി ബാറ്റ്മൊബൈൽ ആക്കിയത്. നീളം കൂട്ടിയും, പുറകിൽ ചിറകുപോലുള്ള സ്പോയ്ലർ സ്ഥാപിച്ചുമാണ് ബാറ്റ്മൊബൈൽ സ്റ്റൈലിലേക്ക് മാറ്റിയത്. പുണെ മിററിന്റെ റിപ്പോർട്ട് അനുസരിച്ച് മകൻ സൈറസ് ജൂനിയറിനുള്ള അദാർ പൂനവാലയുടെ സമ്മാനമാണ് ഈ ബാറ്റ്മൊബൈൽ.


വിലകൂടിയ ആഡംബര കാറുകൾ ഏറെയുണ്ടെങ്കിലും ഒരു പക്ഷെ ബാറ്റ്മൊബൈൽ ആയിരിക്കും അദാർ പൂനവാലയുടെ വാഹന ശേഖരത്തിലെ വ്യത്യസ്തമായ വാഹനം.ഫെറാരിയുടെ ഏറ്റവും വില്പന നേടിയ സൂപ്പർകാറുകളിൽ ഒന്നായ 3.6-ലിറ്റർ V8 എഞ്ചിനുള്ള ഫെറാറി 360 സ്പൈഡർ ആണ്. അടുത്തിടെയാണ് ഫെറാറി 488 പിസ്താ സ്പൈഡർ എത്തിയത്. റൂഫില്ലാത്ത സ്പൈഡർ മോഡലിന് മണിക്കൂറിൽ 340 കിലോമീറ്റർ ആണ് ടോപ് സ്പീഡ്. അതെ സമയം പൂനവാലയുടെ ഏറ്റവും സൂപ്പർ ഫെറാറി കാർ ഒരുപക്ഷെ ഫെറാറി 458 സ്‌പെഷ്യാലെ അപ്പെർട്ടയായിരിക്കും. 597 എച്ച്പി പവർ നിർമിക്കുന്ന 4.5-ലിറ്റർ V8 എഞ്ചിനുള്ള 499 യൂണിറ്റ് 458 സ്‌പെഷ്യാലെ അപ്പെർട്ട മോഡലുകളെ നിർമ്മിച്ചിട്ടുള്ളൂ. അതിലൊന്നാണ് പൂനവാലയുടെ ഫെറാറി 458 സ്‌പെഷ്യാലെ അപ്പെർട്ട.ഒന്നോ രണ്ടോ ഫെറാരികൾ അല്ല, നിരവധി ഫെറാറി സൂപ്പർകാറുകളാണ് പൂനവാല കുടുംബത്തിലുള്ളത്.


 മെഴ്സിഡസ് ബെൻസ് എസ്‌എൽ‌എസ് എ‌എം‌ജിയും ലംബോർഗിനി ഗയാർഡോയുമാണ് ഈ ശ്രേണിയിൽ ഒന്നാമത്. സിസ്സർ ഡോറുകളുമായി വിപണിയിലുണ്ടായിരുന്ന എസ്‌എൽ‌എസ് എ‌എം‌ജി ഇപ്പോഴും സ്വന്തമായുള്ള ചുരുക്കം ചിലരിൽ ഒരാളാണ് അദാർ പൂനവാല. 583 ബിഎച്ച്പി പവർ നിർമ്മിക്കുന്ന ഒരു റോഡ് മിസൈൽ തന്നെയാണ് എസ്‌എൽ‌എസ് എ‌എം‌ജി.ഫെറാരിയാണ് ഫേവറിറ്റ് എങ്കിലും മറ്റുള്ള ബ്രാൻഡുകളുടെ സ്പോർട്സ് കാറുകളും പൂനവാല കുടുംബത്തിലുണ്ട്. ബി‌എം‌ഡബ്ല്യു 7 സീരീസ് 760 Li, മെഴ്‌സിഡസ് ബെൻസ് എസ് 600-ലും അദാർ പൂനവാല സ്ഥിരമായി സഞ്ചരിക്കാറുണ്ട്. സ്പെഷ്യൽ ദിവസങ്ങളിൽ റോൾസ് റോയ്സ് ഫാന്റം, ബെന്റ്ലി കോണ്ടിനെന്റൽ ഫ്ലൈയിംഗ് സ്പർ എന്നെ അത്യാഢംബര കാറുകളാണ് പൂനവാലയുടെ രഥം.

Find Out More:

Related Articles: