ന്യൂ ഇയർ ഗിഫ്റ്റിനെക്കുറിച്ച് ഇനി ആശങ്ക വേണ്ട!

Divya John
ന്യൂ ഇയർ ഗിഫ്റ്റിനെക്കുറിച്ച് ഇനി ആശങ്ക വേണ്ട! നമ്മൾ തിരഞ്ഞെടുക്കുന്ന ഗിഫ്റ്റ് അവർക്ക് ഇഷ്ടപ്പെടുമോ, ഉപകാരപ്പെടുമോ, അല്ലെങ്കിൽ കുറഞ്ഞ് പോകുമോ തുടങ്ങി ഒരുനൂറ് ചോദ്യങ്ങൾ മനസിലൂടെ കടന്നു പോകും. ഈ ന്യൂ ഇയർ സമയത്തും ഗിഫ്റ്റ്നെക്കുറിച്ച് ഇത്തരം ആശങ്കകൾ സ്വാഭാവികം ആണ്. നമ്മുടെ പ്രിയപ്പെട്ടവർക്ക് ഒരു ഗിഫ്റ്റ് വാങ്ങുന്നത് എല്ലായ്പ്പോഴും അല്പം ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. സമ്മാനങ്ങൾ നമ്മൾ തന്നെ തയ്യാറാക്കി നൽകുകയോ വാങ്ങിച്ചു നൽകുകയോ ചെയ്യാം. വളരെ ദൂരെയുള്ള സുഹൃത്തുക്കൾക്കാണെങ്കിൽ ഓൺലൈൻ ഷോപ്പിംഗ്‌ സൈറ്റുകൾ വഴി നൽകാം. മാർഗ്ഗം ഏതായാലും ഗിഫ്റ്റ് എന്താണെന്ന് ആദ്യം തീരുമാനിയ്ക്കാം, പ്രിയപ്പെട്ടവർക്ക് ഇഷ്ടമാകുന്ന ചില സമ്മാനങ്ങൾ നോക്കാം. എന്നാൽ ഗിഫ്റ്റ് എന്ത് തന്നെ കിട്ടിയാലും അതിഷ്ടപ്പെടുന്നവരാണ് എല്ലാവരും.

എന്നാൽ കുറച്ചുകൂടി ആകർഷണം തോന്നുക കസ്റ്റമൈസ് ചെയ്ത ഗിഫ്റ്റുകളോടാണ്. അതായത് കൊടുക്കുന്ന സമ്മാനത്തിൽ അവരുടെതായ ചിത്രങ്ങളോ പേരുകളോ പതിയ്ക്കുകയാനെങ്കിൽ അത് കൂടുതൽ പ്രിയപ്പെട്ടതാകും. സ്വന്തം ഫോട്ടോയും പേരും പതിച്ച സമ്മാനങ്ങളിലെയ്ക്ക് നോക്കുമ്പോൾ ആർക്കാണ് ആത്മ സംതൃപ്തി തോന്നാത്തത്? അതിനാൽ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോ പതിച്ച ഒരു ബോട്ടിൽ ആർട്ട് തന്നെ നൽകിയാലോ? നിങ്ങൾ സ്വയം തയ്യാറാക്കുകയാണെങ്കിൽ ഏതെങ്കിലും വില കൂടിയ മദ്യ കുപ്പികൾ തന്നെ ഇതിനായി തിരഞ്ഞെടുക്കുക, മനോഹരമായ ആകൃതിയുള്ള ഒരു കുപ്പിയിൽ വേണം ഇത് ചെയ്യാൻ. അല്ലെങ്കിൽ ബോട്ടിൽ ആർട്ട് ചെയ്യുന്നവരെ കണ്ടെത്തി ഫോട്ടോ നൽകി അത് പതിച്ചു തരാൻ ആവശ്യപ്പെടുകയും ചെയ്യാം. ഒരു വശത്ത് ഹാപ്പി ന്യൂ ഇയർ ആശംസയും മറു വശത്ത് ഫോട്ടോയും നൽകാം. കസ്റ്റമൈസ് ചെയ്ത സമ്മാനങ്ങൾ ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ലെന്ന് തീർച്ചയായും പറയാൻ കഴിയും.  അങ്ങനൊന്നാണ് കപ്പുകൾ. പതിവായി ചായയോ വെള്ളമോ കുടിയ്ക്കാൻ കപ്പ് ഉപയോഗിക്കാത്തവരില്ല, അതിനാൽ ഇത്തവണ ഒരു സ്പെഷ്യൽ കസ്റ്റമൈസ്ട് കപ്പ് തന്നെ നൽകിയാലോ?

കപ്പിൽ ചൂട് ചായയൊഴിക്കുമ്പോൾ അവരുടെ മുഖചിത്രവും ആശംസയും തെളിഞ്ഞു വരട്ടെ, അല്ലെങ്കിൽ നിങ്ങൾ ഒരുമിച്ചുള്ള ഏതെങ്കിലും ഓർമ ചിത്രങ്ങൾ. നേരത്തെ തന്നെ ഇത്തരം കപ്പുകൾ സമ്മാനമായി നൽകാറുണ്ടെങ്കിലും പെഴ്സനലൈസ് ചെയ്ത് നൽകുന്നതിനാൽ ഇത് എന്നും പ്രിയമുള്ളതാണ്. സമ്മാനങ്ങൾ പല തരമുണ്ട്, വല്ലപ്പോഴും മാത്രം എടുത്ത് നോക്കുന്ന ഒരു വസ്തുവായി മാത്രം ഇരിയ്ക്കുന്നവ, ചിലത് എല്ലാ ദിവസവും ഉപയോഗമുള്ളവ. അങ്ങനെ എല്ലാ ദിവസവും നമ്മൾ നൽകിയ സമ്മാനം ഉപയോഗിക്കുന്നുവെങ്കിൽ അതല്ലേ കൂടുതൽ സന്തോഷം?  എക്കാലവും പ്രിയപ്പെട്ടതാണ് ചോക്ലേറ്റുകൾ. മറ്റ് സമ്മാനങ്ങളെപ്പോലെ ഏറെക്കാലം സൂക്ഷിച്ചു വെയ്ക്കാൻ കഴിയില്ല എന്നതൊഴിച്ചാൽ ഏറെ മധുരകരമാണ് ഈ സമ്മാനം. ചോക്ലേറ്റുകൾ കഴിയ്ക്കാൻ ഇഷ്ടമില്ലാത്തവർ കുറവാണ്.

 അതുകൊണ്ട് തന്നെ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ രുചി തിരിച്ചറിഞ്ഞ് അതിന് യോജിയ്ക്കുന്ന തരം ചോക്ലേറ്റുകൾ സമ്മാനമായി നൽകാം. സമ്മാനം ആയതിനാൽ തന്നെ, നിരവധി ബ്രാൻഡുകളുടെ വ്യത്യസ്ത ചോക്ലേറ്റുകൾ ഉപയോഗിച്ച് ഏതെങ്കിലും പ്രത്യേക ആകൃതിയിൽ തയ്യാറാക്കി നൽകുന്നത് വ്യത്യസ്തമായ അനുഭവമായിരിയ്ക്കും.ചെറിയ പില്ലോകൾ സുന്ദരമാണ്. കാറിനുള്ളിലോ, സെറ്റിയിലോ ഉപയോഗിക്കാനോ അല്ലെങ്കിൽ ഉറങ്ങുമ്പോൾ വെറുത കയ്യിൽ ചേർത്ത് പിടിയ്ക്കാനോ ഉപകരിയ്ക്കുന്ന ചെറിയ പില്ലോകൾ സമ്മാനമായി നൽകാം. അതിൽ വലിയ അക്ഷരങ്ങളിൽ ഹാപ്പി ന്യൂ ഇയർ എഴുതിയവ തന്നെ തിരഞ്ഞെടുക്കാം.

Find Out More:

Related Articles: