സെലിബ്രിറ്റികളും പ്രിയ ബ്രാൻഡുകളും അറിയാം!

Divya John
ലക്ഷ്വറി വീടുകൾ, വാഹനങ്ങൾ, വാച്ചുകൾ.. സെലിബ്രിറ്റികൾ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന നിരവധി ഉത്പന്നങ്ങളുണ്ട്. ബ്രാൻഡുകളും. ഇന്ത്യൻ ക്രിക്കറ്റ് നായകൻമാരുടെയും ബോളിവഡ് താരങ്ങളടെയും ലക്ഷ്വറി ട്രാക്ക് സ്യൂട്ട്, വാച്ച്, സ്ലിങ് ബാഗ് ഇവയുടെയൊക്കെ വില അതിശയിപ്പിയ്ക്കും. ഏറെ ആരാധകരുള്ള നമ്മുടെ ജന നായകരുടെയും കൈവശമുള്ള ഏറ്റവും വിലപിടിപ്പുള്ള ഉത്പന്നങ്ങൾ എന്തൊക്കെയാണ്.? സ്റ്റൈൽ, ലക്ഷ്വറി, ഗ്ലാമർ, സെലിബ്രിറ്റി ലൈഫ് എത്ര സൂപ്പർ ആണ് അല്ലേ? രൺവീർ സിങ് മുതൽ വിരാട് കോലി വരെയുള്ള പുതുതലമുറ സെലിബ്രിറ്റികളുടെ നീണ്ട നിര. കാരണം ഭാര്യയായ ബോളിവുഡ് സൂപ്പർസ്റ്റാർ ദീപിക പദുക്കോണും മാച്ചിനൊഴികെ എപ്പോഴും ഒപ്പമുണ്ടാകാറുണ്ട് എന്നത് തന്നെ.

ഇരുവരുടെയും വ്യത്യസ്തമായ ലുക്കും സ്റ്റൈലും എല്ലാം വാർത്തകളിലും എപ്പോഴും ഇടം പിടിയ്ക്കാറുണ്ട്. സ്റ്റേഡിയത്തിൽ ആണെങ്കിലും എയർപോർട്ടിൽ ആണെങ്കിലും ഒക്കെ രൺവീർ സിങ് വാർത്തകളിൽ നിറയാറുണ്ട്. ജിജി ലോഗോയോട് കൂടിയ ജാക്കറ്റ് സമൂഹമാധ്യമങ്ങളിലും ചർച്ചയായിരുന്നു. ജാക്കറ്റിന് ചേരുന്ന പാൻറ്സും അതേ ലോഗോയിൽ തന്നെയുള്ളതാണ്. ജാക്കറ്റിന് മാത്രം 1,38,600 രൂപയാണ് വില. പാൻറിന് 1,03,600 രൂപയും. എന്തായാലും രണ്ട് ശരാശരി ഇന്ത്യൻ പെൺകുട്ടികളുടെ വിവാഹ വസ്ത്രത്തിന് രൺവീറിൻെറ ട്രാക്ക്സ്യൂട്ടിൻെറ വില ആകില്ല. ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ ഗുചിയുടെ സിഗ്നേച്ചർ ഡിസൈനിലെ ഒരു ട്രാക്ക് സ്യൂട്ടാണ് രൺവീർ അടുത്തിടെ സ്വന്തമാക്കിയത്. പാറ്റക് ഫിലിപ്പിൻെറ റോസ് ഗോൾഡിൽ തീർത്ത ഒരു വാച്ച് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.

വാച്ച് വില എത്രയാണെന്നോ 80 ലക്ഷം രൂപ. 18 കാരറ്റിൻെറ റോസ് ഗോൾഡിലാണ് വാച്ച് തീർത്തിരിയ്ക്കുന്നത്. കമ്പനിയുടെ സിഗ്നേച്ചർ ശേഖരത്തിൽ ഒന്നായ വാച്ചിനായി വർഷങ്ങൾ കാത്തിരിയ്‍ക്കേണ്ടി വരും. ആഡംബര വാച്ച് പ്രേമികളുടെ പ്രിയ ബ്രാൻഡ് ആണ് പാറ്റക്ക് ഫിലിപ്പ്. സ്വിസ് വാച്ചുകളുടെ നിരയിലെ ഏറ്റവും ഗ്ലാമർ താരം. ലോക പ്രശസ്ത സെലിബ്രിറ്റികളുടെയും വാച്ച് പ്രേമികളുടെയും ഇഷ്ട ബ്രാൻഡ് ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ വാച്ച് ബ്രാൻഡുകളിൽ ഒന്നാണ്. ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയുടെ വാച്ച് സ്നേഹം പ്രശസ്തമാണ്.

വാച്ച് മാത്രമല്ല ആക്സസറീസ് എല്ലാം ലക്ഷ്വറിയാണ്. സ്റ്റൈലൻ കാഷ്വൽ ഡ്രെസ്സുകളും, ടീ ഷർട്ടും ട്രാക്ക് പാൻറ്സും ഒക്കെ ശ്രദ്ധ നേടാറുണ്ടെങ്കിലും ഇത്തവണ ട്രെൻഡിയായത് വിരാടിൻെറ പ്യൂമ സ്പോർട്സ് ഷൂവും ഒരു സ്ലിങ് ബാഗുമാണ്.സ്പോർട്സ് ഷൂവിനേക്കാൾ ശ്രദ്ധേയമായത് ബാഗ് ആയിരുന്നു. ഇതിന് കാരണമുണ്ട്.ആഡംബര ബ്രാൻഡായ ലൂയിസ് വ്യൂട്ടൻേറതായിരുന്നു ബാഗ്. 1,50,000 രൂപയാണ് ബാഗിന് ഏകദേശ വില. ഇന്ത്യയിലെ തന്നെ ഏറ്റവും വിലയേറിയ ലക്ഷ്വറി സ്ലിങ് ബാഗുകളിൽ ഒന്നാണിത്. 

Find Out More:

Related Articles: