മുടി വളരാൻ മുരിങ്ങാക്കഞ്ഞിവെള്ളം

Divya John
മുടിയിൽ കെമിക്കലുകളുടെ ഉപയോഗം, സ്‌ട്രെസ് തുടങ്ങിയവയെല്ലാം തന്നെ മുടി കൊഴിയുവാനും പെട്ടെന്നു നരയ്ക്കുവാനുമെല്ലാം കാരണമാകുന്ന ഘടകങ്ങളാണ്. ചില മരുന്നുകളുടെ ഉപയോഗം, കീമോ പോലുള്ള ചികിത്സാ രീതികൾ, ചില അസുഖങ്ങൾ എന്നിവയെല്ലാം തന്നെ ഇതിനുള്ള ചില കാരണങ്ങളാണ്.ഇതിനായി സഹായിക്കുന്ന നാട്ടു വഴികൾ പലതുണ്ട്, ഇതിൽ പണം കൊടുത്തു വാങ്ങേണ്ടവ ഏറെ കുറയും. തികച്ചും നാച്വറൽ വഴികൾ മതിയാകും. മുടി കൊഴിച്ചിൽ മാറ്റാനും മുടിയുടെ ആരോഗ്യത്തിനും മുടി തിളങ്ങാനും വളരാനുമെല്ലാം സഹായിക്കുന്ന പല കൂട്ടുകളുമുണ്ട്. ഇവ ചേർത്ത് ഉപയോഗിച്ചാൽ ഗുണമേറുകയും ചെയ്യും. ഇത്തരത്തിലെ ഒന്നാണ് മുരിങ്ങയിലയും കഞ്ഞിവെള്ളവും. ഇവ രണ്ടും മുടിയ്ക്ക് ഏറെ നല്ല വളമാണ്.മുരിങ്ങയിലയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ആർക്കും സംശയം കാണില്ല. സ്ത്രീ പുരുഷ വന്ധ്യതയ്ക്കു സഹായിക്കുന്ന നല്ലൊന്നാന്തംര പ്രകൃതി ദത്ത ഔഷധം കൂടിയാണിത്. പുരുഷനെ ബാധിയ്ക്കുന്ന ഉദ്ധാരണ, ബീജ പ്രശ്‌നങ്ങൾക്കും സ്ത്രീയെ അലട്ടുന്ന ആർത്തവ സംബന്ധമായ പ്രശ്‌നങ്ങൾക്കും ഹോർമോണൽ ഇംബാലൻസിനുമെല്ലാം തന്നെ സഹായിക്കുന്ന പ്രകൃതിദത്ത മരുന്നാണിത്. ഇതു കഴിയ്ക്കുന്നത് മുടി വളരാൻ നല്ലതാണെന്നും പറഞ്ഞു കേട്ടു കാണും

എന്നാൽ ഇതു കഴിയ്ക്കുന്നതു മാത്രമല്ല, ഇതു ഹെയർ പായ്ക്കായി ഉപയോഗിയ്ക്കുന്നതും ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ്.ഇതിനു പകരം ഇതു പുളിപ്പിച്ചു തലയിൽ തേച്ചാൽ ഗുണങ്ങൾ ഏറെയാണ്. ഇതു പുളിപ്പിയ്ക്കാൻ പ്രത്യേകിച്ചൊന്നും തന്നെ ചെയ്യേണ്ടതുമില്ല. തലേന്നത്തെ കഞ്ഞിവെള്ളം പിറ്റേ ദിവസം മുടിയിൽ തേയ്ക്കുക എന്നതാണ് വഴി. ഇതു ശിരോചർമത്തിലും മുടിയിലുമെല്ലാം തേച്ചു പിടിപ്പിച്ച ശേഷം പത്തോ പതിനഞ്ചോ മിനിറ്റു കഴിഞ്ഞു കഴുകാം. ഇത് ദിവസവും ചെയ്യാം. ഇല്ലെങ്കിൽ സാധിയക്കുമ്പോഴെല്ലാം. പ്രത്യേകിച്ചു ചിലവോ ബുദ്ധിമുട്ടോ ഉള്ള ഒന്നുമല്ല. ഇത്. ഇത്തരത്തിൽ പുളിച്ച കഞ്ഞിവെള്ളം തലയിൽ തേയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ പലതാണ്.പരമ്പരാഗത രീതിയിൽ ഉള്ള മുടി സംരക്ഷണത്തെ സഹായിക്കുന്ന ഒന്നാണു കഞ്ഞിവെള്ളം. നാം അരി വാർത്തെടുക്കുന്ന കഞ്ഞിവെള്ളം പലപ്പോഴും കളയാറാണ് പതിവ്.മുടിയ്ക്കായുള്ള ഈ പായ്ക്കിന് വേണ്ടത് പുളിപ്പിച്ച കഞ്ഞിവെള്ളവും പിന്നെ മുരിങ്ങയിലയുമാണ്. മുരിങ്ങയില മുടിയെത്രയുണ്ടോ

ഇതനുസരിച്ചു വേണം, അളവിൽ എടുക്കാൻ. നിങ്ങൾക്കെത്ര വേണമോ അത്ര എന്ന കണക്ക്.ഇവ രണ്ടും ചേർത്തരച്ചു പായ്ക്കുണ്ടാക്കുക. ഇത് മുടിയിൽ തേച്ചു പിടിപ്പിയ്ക്കാം. അര മണിക്കൂർ ശേഷം കഴുകാം. മുടി വളരാൻ മാത്രമല്ല, മുടി കൊഴിച്ചിൽ അകറ്റാനും ഇതേറെ നല്ലതാണ്. യാതൊരു ദോഷവും വരുത്താത്ത പ്രകൃതിദത്ത മരുന്നാണിത്. ഏതു തരം മുടിയുള്ളവർക്കും പരീക്ഷിയ്ക്കാവുന്നത്.മുരിങ്ങയില ഹെയർ പായ്ക്കുകൾ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും അൽപകാലം അടുപ്പിച്ച് ഉപയോഗിച്ചാൽ ഏറെ ഗുണം ലഭിയ്ക്കും. മുടി വളരാൻ മാത്രമല്ല, മുടിയ്ക്കു കറുപ്പു നൽകാനും നര തടയാനുമെല്ലാം ഏറെ ഫലപ്രദമാണ് ഇത്. യാതൊരു പാർശ്വ ഫലവും കാര്യമായ ചെലവുമില്ലാതെ എളുപ്പത്തിൽ തന്നെ വീട്ടിൽ പരീക്ഷിയ്ക്കാവുന്ന വഴികൾ. ഇത്തരം ഹെയർ പായ്ക്കുകൾ മുടിയിൽ തേച്ചു പിടിപ്പിച്ച് ചുരുങ്ങിയത് അര മണിക്കൂർ കഴിഞ്ഞു മാത്രം കഴുകുക.ഷാംപൂ ഉപയോഗിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. മുടിയ്ക്ക് തിളക്കം നൽകാനും ഇതേറെ നല്ലതാണ്.

Find Out More:

Related Articles: