ബിപിയും തടിയുംഒരുപോലെ കുറയാൻ മുരിങ്ങ ചായ ഉണ്ടാക്കൂ

Divya John
ബിപിയും തടിയുംഒരുപോലെ കുറയാൻ മുരിങ്ങ ചായ ഉണ്ടാക്കൂ. ആരോഗ്യം സരംക്ഷിക്കൂ. ആയുര്‍വേദത്തില്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മരുന്നായി പറയുന്ന ഒന്നാണ് മുരിങ്ങയില കൊണ്ടുള്ള മരുന്നുകള്‍. അയേണ്‍ സമ്പുഷ്ടമാണ് ഇത്. വൈറ്റമിന്‍ സി, ഫോളിക് ആസിഡ് തുടങ്ങിയ ഒരു പിടി പോഷക ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നുമാണ്. മുരിങ്ങയില കൊണ്ട് പ്രത്യേക രീതിയില്‍ ഉണ്ടാക്കുന്ന ചായ പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. ആരോഗ്യ ഗുണങ്ങള്‍ ഏറെ ഇണങ്ങിയ ഒന്നാണിത്.ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്നവയാണ് ഇലക്കറികള്‍. ഇത് പൊതുവേ നാരുകളാല്‍ സമ്പുഷ്ടമാണ്. നാടന്‍ സസ്യങ്ങള്‍ ഇത്തരത്തില്‍ പലതുമുണ്ട്. ഇതില്‍ ഒന്നാണ് മുരിങ്ങ. ഇതിന്റെ വേരും തോലും ഇലയും കായയും പൂവുമെല്ലാം തന്നെ ഒരു പോലെ ഗുണമേറിയതാണ്.

ഇതിന്റെ ഗുണം മുഴുവന്‍ ലഭ്യമാകണമെങ്കില്‍ ചെറുതീയില്‍ തിളപ്പിയ്ക്കുക. വേണമെങ്കില്‍ ഒരു കഷ്ണം ഇഞ്ചിയും കറുവാപ്പട്ടയും ചേര്‍ക്കാം. ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശേഷം ഇത് വാങ്ങി ഊറ്റിയെടുത്ത് ഇളം ചൂടോടെ കുടിയ്ക്കാം. വാങ്ങിയെടുത്തു കഴിഞ്ഞാല്‍ നാരങ്ങാ നീരും വേണമെങ്കില്‍ ചേര്‍ക്കാം. കറുവാപ്പട്ട ചേര്‍ക്കുന്നില്ലെങ്കില്‍ തേന്‍ ചേര്‍ക്കാം. കറുവാപ്പട്ടയ്ക്ക് സ്വാഭാവിക മധുരമുണ്ട്.മുരിങ്ങയില ചായ തയ്യാറാക്കാന്‍ ഏറെ എളുപ്പമാണ്. മുരിങ്ങയിലകള്‍ പറിച്ചെടുത്ത് നല്ലതു പോലെ കഴുകി വൃത്തിയാക്കി വെയിലില്‍ വച്ചുണക്കി പൊടിച്ചെടുക്കാം. ഇത് ഷോപ്പുകളിലും ലഭിയ്ക്കും.

 ഓണ്‍ലൈനിലും ലഭ്യമാണ്. ഇത് വെള്ളത്തിലിട്ടു കുറഞ്ഞ തീയില്‍ തിളപ്പിച്ചെടുക്കുക.  വയറ്റിലെ കൊഴുപ്പ്, അതായത് വിസറല്‍ ഫാറ്റ് കുറയ്ക്കാന്‍ ഏറെ നല്ലതാണിത്. ഈ ചായ കൊഴുപ്പ് ഊര്‍ജമാക്കി മാറ്റുന്നു. ഇതില്‍ ചേര്‍ക്കുന്ന മറ്റു ചേരുവകളും കൊഴുപ്പു കുറയ്ക്കാന്‍ ഏറെ മെച്ചമുള്ളവ തന്നെയാണ്. ഇത് അടുപ്പിച്ചു കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് മുരിങ്ങയില ചായ. ഇതിലെ ആന്റി ഓക്‌സിഡന്റുകളും പോളിഫിനോളുകളുമാണ് ഈ ഗുണം നല്‍കുന്നത്.

ആൻറി ഓക്സിഡേറ്റീവ് ഗുണങ്ങൾ കാരണം ബിപി രോഗികൾക്ക് വീക്കം നേരിടാൻ ഇത് സഹായിച്ചേക്കാം.നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും മുരിങ്ങ സഹായിക്കുന്നു. അതുവഴി ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇവ സഹായിക്കുന്നു.മാത്രമല്ല മുരിങ്ങാ ചായ രക്തസമ്മർദ്ദ നിയന്ത്രണത്തിനും സഹായിക്കും. ഇതിൽ ക്വെർസെറ്റിന്റെ സാന്നിധ്യം ഉണ്ട്, ഇത് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് പറയപ്പെടുന്നു. 

Find Out More:

Related Articles: