കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു; പ്രധാന മന്ത്രി മുഘ്യ മന്ത്രിമാരുടെ യോഗം വിളിച്ചു!

Divya John
കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു; പ്രധാന മന്ത്രി മുഘ്യ മന്ത്രിമാരുടെ യോഗം വിളിച്ചു! രാജ്യത്ത് വീണ്ടും പതിനായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 26,191 പുതിയ കൊവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ 85 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന രോഗബാധയാണ് ഇന്നത്തേത്. വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് കേസ് ഉയരുന്നതിനിടെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

  കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായാണ് യോഗമെന്ന് ഇംഗ്ലീഷ് വാർത്താ ചാനലായ എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് ഓൺലൈൻ യോഗമാണ് നടക്കുക. അതേസമയം മഹാരാഷ്ട്രയിൽ ഇന്ന് 15,051 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് വൈകീട്ട് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,671 പേർക്ക് രോഗമുക്തി ലഭിച്ചിട്ടുമുണ്ട്. 48 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 118 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മഹാമാരിമൂലം ജീവൻ നഷ്ടമായവരുടെ എണ്ണം 1,58,725 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് 2,19,262 ആക്ടീവ് കൊവിഡ് കേസുകളാണ് ഉള്ളത്. നിലവിൽ 1,30547 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് ബാധമൂലം ജീവൻ നഷ്ടമായവരുടെ എണ്ണം 52,909 ആണ്. മഹാരാഷ്ട്രയിൽ ഇതുവരെ 23,29,464 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 21,44,743 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. അതേസമയം കേരളത്തിലെ കോവിഡ് കേസുകൾ ഉയരുകയാണ്.

  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,461 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,39,309 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4152 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 449 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 352 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4407 ആയി. 5 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. 

  കണ്ണൂര് 3, തൃശൂര് 2 എന്നിങ്ങനെ ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല് എന്നീ രാജ്യങ്ങളില് നിന്നും വന്ന ആര്ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (99), സൗത്ത് ആഫ്രിക്ക (3), ബ്രസീല് (1) എന്നീ രാജ്യങ്ങളില് നിന്നും വന്ന 103 പേര്ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില് 89 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Find Out More:

Related Articles: