82ൽ നിന്നും 49 കിലോ കുറച്ചു പ്രകൃതി രാജ് വത്ഷ്: തടി കുറച്ച രഹസ്യം വെളിപ്പെടുത്തി രംഗത്ത്!

Divya John
 82ൽ നിന്നും 49 കിലോ കുറച്ചു പ്രകൃതി രാജ് വത്ഷ്: തടി കുറച്ച രഹസ്യം വെളിപ്പെടുത്തി രംഗത്ത്! പോസ്‌ററ്‌നേത്തൽ ഡിപ്രഷൻ എന്ന ഒന്നുണ്ട്, പ്രസവശേഷം പല സ്ത്രീകളേയും ബാധിയ്ക്കുന്ന ഒന്ന്. ഇത് പല സ്ത്രീകളേയും തടിപ്പിയ്ക്കും. ഇവ വരുത്തുന്ന ഹോർമോൺ വ്യത്യാസങ്ങളാണ് കാരണം. പോരാത്തതിന് ഗർഭകാലവും പ്രസവവും സ്ത്രീ ശരീരത്തിൽ വരുത്തുന്ന ചില മാറ്റങ്ങളും. എന്നു കരുതി പ്രസവിച്ചാൽ തടി പോകില്ലെന്ന് ധാരണ വേണ്ട. ഇത്തരം അമ്മമാർക്ക് തടി കുറയ്ക്കാൻ പ്രചോദനമായ പല സംഭവങ്ങളുമുണ്ട്. ഇത്തരത്തിൽ ഏതാണ്ട് പകുതിയോളം തൂക്കം കുറച്ച ഒരു അമ്മയെ കുറിച്ചറിയാം. പ്രസവശേഷം തടി കൂടുന്നത് സാധാരണയാണ്. ഇതിന് ശാരീരികവും മാനസികവുമായ കാരണങ്ങൾ പലതുമുണ്ട്. ഇതിൽ മാനസികമായ കാരണങ്ങൾ എടുത്തു നോക്കിയാൽ ഡിപ്രഷൻ എന്നത് പ്രധാനമാണ്. പ്രസവ ശേഷം പല സ്ത്രീകളേയും ബാധിയ്ക്കുന്ന ഡിപ്രഷൻ പ്രകൃതിയേയും ബാധിച്ചു.

 ഇത് കൂടുതൽ ഭക്ഷണം കഴിയ്ക്കാനും കൂടുതൽ തടിയ്ക്കാനും ഇടവരുത്തി. തടി വച്ചത് മനസിലായതോടെ ഡിപ്രഷൻ കൂടി വീണ്ടും കൂടുതൽ ഭക്ഷണം, ജങ്ക് ഫുഡ് അടക്കം കഴിയ്ക്കാൻ തുടങ്ങി. ഡയറ്റീഷ്യൻ ആന്റ് ന്യൂട്രീഷൻ ജോലി ചെയ്യുന്ന പ്രകൃതി തന്റെ തടി കാരണം മൂന്ന് ക്ലയന്റുകളെ നഷ്ടപ്പെട്ടതോടെയാണ് ഇതിനെക്കുറിച്ച് കൂടുതൽ ബോധവതിയായത്. ഇതോടെ തടി കുറയ്ക്കാൻ സ്വന്തം ക്ലയന്റുകളോട് നിർദേശിയ്ക്കാറുള്ള കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ നടപ്പാക്കാൻ തുടങ്ങി. വ്യായാമവും കൃത്യമായ ഡയറ്റും നിശ്ചയ ദാർഢ്യത്തോടെ പിൻതുടർന്ന പ്രകൃതിയുടെ ശരീരം ആഗ്രഹിച്ച രീതിയിൽ എത്തിച്ചേർന്നു. തടി കുറയ്ക്കാൻ ആഗ്രഹിയ്ക്കുന്നവർക്ക്, പ്രത്യേകിച്ചും പ്രസവ ശേഷം തടി കുറയ്ക്കാൻ ആഗ്രഹിയ്ക്കുന്നവർക്ക്.

2016ൽ വിവാഹിതയായ പ്രകൃതി 2017 ഡിസംബറിൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. പ്രസവ ശേഷം സാധാരണ എല്ലാ സ്ത്രീകളേയും പോലെ തടിയ്ക്കുകയും ചെയ്തു.കുഞ്ഞിന് മുലയൂട്ടുന്നതിനാൽ പൂർണമായും കൊഴുവാക്കിയില്ല, പ്രകൃതി പകരം 1500ൽ നിന്നും പതിയെ കൊഴുപ്പിന്റെ അളവ് 1300 ആയി മാറ്റി.കുഞ്ഞിന്റെ ആരോഗ്യവും പ്രധാനമായതാണ് കാരണം. പൂർണമായും കൊഴുപ്പൊഴിവാക്കിയാൽ അത് കുഞ്ഞിന് നൽകാനുള്ള പാലിനെ ബാധിയ്ക്കുമെന്ന് പ്രകൃതിയ്ക്ക് അറിയാമായിരുന്നു. 

ഇതാണ് കൊഴുപ്പ് ഒറ്റയടിയ്ക്ക് കുറയ്ക്കാതിരിയ്ക്കാൻ കാരണമായത്. ആഴ്ചയിൽ 5 ദിവസമെങ്കിലും വ്യായാമം ചെയ്യാറുണ്ട്. പ്രത്യേകിച്ചും രാവിലെ തന്നെ. 60-90 മിനിറ്റ് വ്യായാമത്തിൽ 20 മിനിറ്റ് കാർഡിയോ വ്യായാമങ്ങളാണ് പ്രകൃതി ചെയ്യാറുള്ളത്. ക്രിസ് ഗെറ്റിൻ, സെനാഡ ഗ്രെക്ക എന്നിവരുടെ വർക്കൗട്ട് പ്ലാനാണ് പ്രകൃതി പിൻതുടരുന്നത്. തുടക്കക്കാർക്കു വരെ പിൻതുടരാവുന്ന വ്യായാമങ്ങളാണ് ഇവരുടെ പ്ലാൻ എന്നത്. കാർഡിയോയ്‌ക്കൊപ്പം സ്ട്രംഗ്ത് ട്രെയിനിംഗ് കൂടിയുൾപ്പെട്ട വ്യായാമ പ്ലാനാണിത്. ഇത്തരം വ്യായാമ ശീലമാണ് പൂർണമായ ഗുണം നൽകുന്നത്. ഇത് ഏറെ ഫലം നൽകുമെന്ന് പ്രകൃതിയുടെ നേട്ടം ഉറപ്പു നൽകുന്നു

Find Out More:

Related Articles: