സർജിക്കൽ മാസ്കുകൾ വീണ്ടും ഉപയോഗിക്കാമോ?
കൂടുതൽ ആളുകളും ധരിക്കുന്ന മാസ്കുകൾ വീണ്ടും കഴുകി വൃത്തിയാക്കിയ ശേഷം പുനരുപയോഗിക്കാൻ സജ്ജമായതാണ്. ഇത്തരം മെഡിക്കൽ മാസ്കുകൾ ഒരു തവണ മാത്രം ഉപയോഗിക്കാൻ വേണ്ടി മാത്രമുള്ളതാണ് എന്ന വസ്തുത ലോകാരോഗ്യ സംഘടന നേരെത്ത തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കോവിഡ് -19 വ്യാപനത്തിന് ആദ്യനാളുകളിൽ ഇത്തരം സർജിക്കൽ മാസ്ക്കുകൾക്ക് ക്ഷാമം നേരിട്ട സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന അസാധാരണമായ ചില നടപടിക്രമങ്ങൾ സ്വീകരിച്ചുകൊണ്ട് ഇത്തരം സർജിക്കൽ മാസ്ക്കുകളെ അണുവിമുക്തമാക്കിക്കൊണ്ട് പുനരുപയോഗിക്കാൻ അനുവാദം നൽകി.വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തുണി മാസ്കുകളാണ് കൂടുതൽ പേരും ഇന്ന് ഉപയോഗിക്കുന്നത്. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തുണി മാസ്കുകളാണ് കൂടുതൽ പേരും ഇന്ന് ഉപയോഗിക്കുന്നത്. ഭാരം കുറഞ്ഞതും വ്യക്തിഗതമായി ചിലവു കുറഞ്ഞതുമായതിനാൽ തന്നെ പലരും സർജിക്കൽ മാസ്കുകളും ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു. ഇത്തരം മെഡിക്കൽ മാസ്കുകൾ ഒരു തവണ മാത്രം ഉപയോഗിക്കാൻ വേണ്ടി മാത്രമുള്ളതാണ് എന്ന വസ്തുത ലോകാരോഗ്യ സംഘടന നേരെത്ത തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഭാരം കുറഞ്ഞതും വ്യക്തിഗതമായി ചിലവു കുറഞ്ഞതുമായതിനാൽ തന്നെ പലരും സർജിക്കൽ മാസ്കുകളും ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു. ഒരു തവണ ഉപയോഗിച്ച മാസ്കുകളെ അണുവിമുക്തമാക്കി ശുദ്ധീകരിച്ചെടുക്കുന്നതിനായി ഉയർന്ന താപനിലയിൽ ചൂടാക്കുകയോ അൾട്രാവയലറ്റ് വികിരണങ്ങളിലേക്കോ ഉപയോഗപ്പെടുത്തുകയോ ചെയ്യാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇപ്പറഞ്ഞ രീതികളെല്ലാം തന്നെ സാധാരണ ആളുകൾക്ക് അത്രയെളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളല്ല. ആരോഗ്യ പ്രവർത്തകർ ധരിക്കുന്ന N95 മാസ്കുകളെ അണുവിമുക്തമാക്കാനായി ഹൈഡ്രജൻ പെറോക്സൈഡ് നീരാവി ഉപയോഗിക്കണമെന്നാണ് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ശുപാർശ ചെയ്യുന്നുണ്ട്.