ആരോഗ്യം സംരക്ഷിക്കും തേൻ ഉപയോഗം!

Divya John
 തേൻ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഏറെ വൈററമിനുകൾ അടങ്ങിയ ഒന്നാണിത് ദിവസവും മിതമായ അളവിൽ തേൻ കഴിയ്ക്കുന്നത് പല ആരോഗ്യ ഗുണങ്ങളും നൽകുന്നു. ദിവസവും ഒരു ടീസ്പൂൺ വീതം തേൻ വെറുംവയറ്റിൽ കഴിയ്ക്കാം. ഇതു കൊണ്ടുള്ള ഗുണങ്ങൾ ചില്ലറയല്ല. പല ആരോഗ്യപ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമാണ് ഈ തേൻ. ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്ന ഒന്നാണിത്. തേൻ ഒരു പ്രകൃതിദത്തമായ വാക്സിൻ ആണെന്നാണ് പല മെഡിക്കൽ വിദഗ്ധരും പറയുന്നത്. ശുദ്ധമായതും പ്രകൃതിദത്തമായതുമായ പൂമ്പൊടിയാണ് തേനിൽ അടങ്ങിയിരിക്കുന്നത്. ഇത് നിന്ന് ശരീരത്തിലെ അലർജികളെ പ്രതിരോധിക്കും. അലർജി ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ട്. തേനും ചെറുനാരങ്ങാവെള്ളവും ചേർത്തു കുടിയ്ക്കുന്നതും നല്ലതാണ്. ഇത് ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പ് അകറ്റാൻ നല്ലതാണ്. തേനിൽ സ്വാഭാവിക ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്.പൂമ്പൊടിയിലും, പൂന്തേനിലുമുള്ള വിറ്റാമിനുകളായ ബി1, ബി 2, സി, ബി 6, ബി 5, ബി 3 എന്നിവ തേനിലും അടങ്ങിയിട്ടുണ്ട്.



വയറ്റിലെ അസിഡിററി, ഗ്യാസ് പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു പരിഹാരമാണ്. ഇത് ദഹന പ്രശ്‌നങ്ങൾ അകററാനുള്ള നല്ലൊരു മരുന്നാണ്. വയറിളക്കം പോലുള്ള പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. വയറ്റിലെ അൾസർ തടയാനുളള നല്ലൊരു പരിഹാരമാണിത്. തേനിൽ അടങ്ങിയ ഫ്രക്ടോസും ഗ്ലൂക്കോസുമെല്ലാം നിങ്ങളുടെ രക്തപ്രവാഹത്തിൽ നേരിട്ട് പ്രവേശിച്ച് നിങ്ങൾക്ക് ഊർജ്ജം നൽകുന്നു. അതിരാവിലെ കുട്ടികൾക്ക് നൽകുന്ന ഒരു ചെറിയ ടേബിൾ സ്പൂൺ തേൻ തങ്ങളുടെ ആ ദിവസത്തെ ഏറ്റവും നന്നായി കൈകാര്യം ചെയ്യാൻ അവരെ സഹായിക്കും. വ്യായാമ സെഷൻ കഴിഞ്ഞശേഷം ഒരു ടീസ്പൂൺ തേൻ കഴിച്ച് നോക്കൂ, ഇത് നിങ്ങൾക്ക് കൂടുതൽ ഉന്മേഷവും ഊർജ്ജസ്വലതയും നൽകും.



തേനിലെ ആന്റിഓക്‌സിഡന്റുകൾ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് ധമനികൾ ചുരുങ്ങുന്നതു തടയാൻ സഹായിക്കും. ഇതുവഴി രക്തപ്രവാഹം ഏറെ വർദ്ധിപ്പിയ്ക്കാനുമാകും.ഇതിലെ വൈറ്റമിനുകൾ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യം നൽകുന്നതിൽ സഹായിക്കുന്ന പല കാര്യങ്ങളുണ്ട്. ഇതിൽ ഭക്ഷണവും വ്യായാമവുമെല്ലാം പ്രധാനമാണ്. ഭക്ഷണങ്ങളിൽ തന്നെ ചിലത് ആരോഗ്യത്തിന് അടിസ്ഥാനമാകുന്നതാണ്. പൊതുവേ നാം പറയും, മധുരം ആരോഗ്യത്തിന് ദോഷമാണെന്ന്. എന്നാൽ എല്ലാ മധുരവും അതു പോലെയല്ല. ആരോഗ്യത്തിന് ഗുണകരമായ മധുരങ്ങളുണ്ട്. പഴവർഗങ്ങളിലെ മധുരം ഇതിൽ പെടുന്നു. ഇതു പോലെയാണ് തേൻ മധുരം. 

Find Out More:

Related Articles: