കർണാടകയിൽ 2,576 പുതിയ കൊവിഡ് ബാധിതർ, ആന്ധ്രയിൽ കേസുകൾ കുറയുന്നു
86,681 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,55,943 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കുറയുമ്പോൾ കേരളത്തിൽ രോഗബാധിതരുടെ എണ്ണത്തിൽ വർധനയുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,916 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതുവരെ 7,98,625 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 22,538 സജീവ കേസുകളാണ് നിലവിലുള്ളത്. 6,719 പേർക്ക് ഇതുവരെ ജീവൻ നഷ്‌ടമായി.കൊവിഡ് കേസുകൾ അതിവേഗം വർധിച്ച ആന്ധ്രയിൽ രോഗബാധിതരുടെ എണ്ണം കുറയുകയാണ്. ഈ മണിക്കൂറുകളിൽ 3,940 പേർക്ക് രോഗമുക്തിയുണ്ടായി.
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,29,507 ആയി. 6,98,820 പേർ ഇതുവരെ രോഗമുക്തി നേടിയപ്പോൾ 11,183 പേർക്ക് ജീവൻ നഷ്‌ടമായി. 19,504 സജീവ കേസുകളാണ് നിലവിലുള്ളതെന്നും അധികൃതർ വ്യക്തമാക്കി.കൊവിഡ് കേസുകൾ ഉയർന്ന തോതിലുണ്ടായിരുന്ന തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,481 പുതിയ കൊവിഡ് കേസുകളും 31 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞ 8,334 പേർ ഈ മണിക്കൂറിൽ രോഗമുക്തരായി. 44,805 സജീവ കേസുകളാണ് നിലവിലുള്ളത്.
സംസ്ഥാനത്ത് ഇതുവരെ 8,29,640 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7,73,595 പേർ രോഗമുക്തി നേടി. 11,121 പേർക്ക് ജീവൻ നഷ്‌ടമാകുകയും ചെയ്‌തുവെന്നും അധികൃതർ പറഞ്ഞു. കൊവിഡ് കേസുകൾ ഉയർന്ന തോതിലുണ്ടായിരുന്ന കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,576 കൊവിഡ് കേസുകളുടെ 29 മരണങ്ങളും റിപ്പോർട്ട് ചെയ്‌തതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.