അയ്യായിരത്തോളം ആളുകൾക്ക് രോഗബാധ സമ്പർക്കത്തിലൂടെ കോവിഡ് രോഗ ബാധ

Divya John
അയ്യായിരത്തോളം ആളുകൾക്ക് രോഗബാധ സമ്പർക്കത്തിലൂടെ കോവിഡ് രോഗ ബാധ സ്‌ഥിരീകരിച്ചു. ഇന്ന് അമ്പതിനായിരത്തിലധികം ആളുകൾക്ക് കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് 7,792 പേർ രോഗമുക്തി നേടുകയും ചെയ്തതായാണ് ആരോഗ്യവകുപ്പ് പുറത്തുവിടുന്ന കണക്ക് സൂചിപ്പിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 93,837 ആയി ഉയർന്നിട്ടുണ്ട്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,78,989 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,52,645 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 26,344 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

  2519 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.5745 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 364 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 934, എറണാകുളം 714, കോഴിക്കോട് 649, തൃശൂർ 539, തിരുവനന്തപുരം 508, കൊല്ലം 527, ആലപ്പുഴ 426, പാലക്കാട് 320, കോട്ടയം 313, കണ്ണൂർ 273, കാസർഗോഡ് 213, പത്തനംതിട്ട 152, ഇടുക്കി 96, വയനാട് 81 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 18 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 81 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

ഇന്ന് ഏഴ് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ പീരുമേട് (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 8), അറക്കുളം (സബ് വാർഡ് 6, 13), മലപ്പുറം ജില്ലയിലെ കണ്ണമംഗലം (സബ് വാർഡ് 19), മലപ്പുറം മുൻസിപ്പാലിറ്റി (സബ് വാർഡ് 24), വയനാട് ജില്ലയിലെ മുട്ടിൽ (സബ് വാർഡ് 9, 10, 11), തൃശൂർ ജില്ലയിലെ ചാഴൂർ (15), തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ (19), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (സബ് വാർഡ് 13, 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

 കഴിഞ്ഞ 24 മണിക്കൂറിനിടെ 50,056 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 37,26,738 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 653 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.  

Find Out More:

Related Articles: