കേരളത്തിൽ സമ്പർക്കത്തിലൂടെയുള്ള രോഗ ബാധ കുറയുന്നില്ല

Divya John
കേരളത്തിൽ സമ്പർക്കത്തിലൂടെയുള്ള രോഗ ബാധ കുറയുന്നില്ല.  8048 പേർക്ക് പേർക്ക് രോഗമുക്തിയും, ഇതുവരെ ഉണ്ടായതിൽ ഏറ്റവും ഉയർന്ന രോഗമുക്തിയാണ് ഇത് ഇന്ന് നേടി. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതിഗതികൾ വ്യക്തമാക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാം. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂർ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂർ 556, കോട്ടയം 522, കാസർഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ഇന്ന് 9,250 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.  

 ചികിത്സയിലായിരുന്ന 8048 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1074, കൊല്ലം 1384, പത്തനംതിട്ട 222, ആലപ്പുഴ 348, കോട്ടയം 452, ഇടുക്കി 98, എറണാകുളം 458, തൃശൂർ 860, പാലക്കാട് 315, മലപ്പുറം 909, കോഴിക്കോട് 835, വയനാട് 152, കണ്ണൂർ 492, കാസർഗോഡ് 449 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,756 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,75,304 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം രോഗമുക്തി റിപ്പോർട്ട് ചെയ്ത ദിവസമാണ് ഇന്ന്.111 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം, തൃശൂർ 22 വീതം, എറണാകുളം 20, കണ്ണൂർ 12, പത്തനംതിട്ട 11, മലപ്പുറം, കോഴിക്കോട് 5 വീതം, വയനാട് 4, കൊല്ലം, കാസർഗോഡ് 3 വീതം, ആലപ്പുഴ, പാലക്കാട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപരം നെയ്യാറ്റിൻകര സ്വദേശി ശശിധരൻ നായർ (75), പാറശാല സ്വദേശി ചെല്ലമ്മൽ (70), വാമനപുരം സ്വദേശിനി മഞ്ജു (29), നഗരൂർ സ്വദേശിനി നുസൈഫാ ബീവി (65), കീഴാരൂർ സ്വദേശിനി ഓമന (68), ആര്യനാട് സ്വദേശി വേലുക്കുട്ടി (68), കന്യാകുമാരി സ്വദേശി ഗുണശീലൻ (53), കൊല്ലം നിലമേൽ സ്വദേശിനി നസീറ ബീവി (53), അഞ്ചൽ സ്വദേശി സുശീലൻ (45), ഇരവിപുരം സ്വദേശി തോമസ് ഫിലിപ്പോസ് (68), കുണ്ടറ സ്വദേശിനി ടെൽമ (81), ആലപ്പുഴ എല്ലപ്പിക്കുളം സ്വദേശി അബ്ദുൾ റഹ്മാൻ കുഞ്ഞ് (63), കടകാൽപള്ളി സ്വദേശി പ്രകാശൻ (68), കോട്ടയം സ്വദേശി സിജോ തോമസ് (38), എറണാകുളം മൂവാറ്റുപുഴ സ്വദേശിനി അമ്മിണി ശ്രീധരൻ (80), വൈപ്പിൻ സ്വദേശി ശിവൻ (84), മൂവാറ്റുപുഴ സ്വദേശിനി ഫാത്തിമ (79), പെരുമ്പാവൂർ സ്വദേശി ഷാജി (57), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനി സുബൈദ (55), കോഴിക്കോട് വടകര സ്വദേശി രാഘവൻ (85), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബ്ദുൾ ഖാദിർ (70), പൊന്നാനി സ്വദേശിനി ബീവാത്തു (60), പുരംഗ് സ്വദേശിനി മറിയം (62), അരക്കുപറമ്പ് സ്വദേശി മുഹമ്മദ് (70), കാസർഗോഡ് ചെമ്മാട് സ്വദേശി അബ്ദുള്ള (61), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 955 ആയി.

  ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 70,496 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗബാധ 69 ലക്ഷം പിന്നിട്ടു. സെപ്തംബറിൽ 90,000 കവിഞ്ഞാണ് കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിൽ നിന്നും ഭേദപ്പെട്ട കകുറവാണ് അടുത്ത ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊവിഡ് കേസുകളിൽ ഇന്ത്യക്ക് ആശ്വാസത്തിന്റെ ദിനങ്ങളാണ് എന്ന് പറയുവാൻ സാധിക്കും. കൊവിഡ് രോഗികളുടെ എണ്ണം താരതമ്യേന കുറവാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. 

Find Out More:

Related Articles: