സൂപ്പർ സ്പ്രെഡ് ആയി കൊറോണ കേരളത്തിൽ

Divya John
മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ട് ചില രോഗവ്യാപന പ്രശ്നമുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ചില മാർക്കറ്റുകൾ അടക്കേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ ഈ രീതിയിൽ മുന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രിപ്പിൾ ലോക്ക് ഡൗൺ വേണ്ട സ്ഥലത്ത് മാത്രമായി അത് നിയന്ത്രിക്കും, ആ ഘട്ടത്തിൽ ഇളവുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് തിരുവനന്തപുരം ജില്ലയിലെ 57 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 51 പേര്‍ക്കും, എറണാകുളം ജില്ലയിലെ 35 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 29 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 27 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 9 പേര്‍ക്കും, കാസർകോട് ജില്ലയിലെ 7 പേര്‍ക്കും, തൃശൂര്‍, കോട്ടയം ജില്ലകളിലെ 4 പേര്‍ക്ക് വിതവും, കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

സാമൂഹിക വ്യാപനം ഒഴിവാക്കാനായി എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി നാടിന്റെ സംരക്ഷണം എല്ലാവരും ഓർക്കണമെന്നും പ്രത്യേക സാഹചര്യത്തിൽ ഒന്നിച്ച് പ്രതിരോധിക്കാനുള്ള ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടു. ഞായറാഴ്ച ലോക്ക് ഡൗൺ പൊതുവിൽ നിലവിലില്ലെങ്കിലും നിശ്ചിത സ്ഥലങ്ങളിൽ അത് തുടരാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 4 ഡിഎസ്സി ജവാന്‍മാര്‍ക്കും, ആലപ്പുഴ ജില്ലയിലെ 2 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനും, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ജില്ലയിലെ ഓരോ ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീതവും രോഗം ബാധിച്ചു.
സൂപ്പർ സ്പ്രെഡ് എന്നത് സാമൂഹിക വ്യാപനത്തിന് തൊട്ടുമുൻപുള്ള അവസ്ഥയാണ്. ഇനി സാമൂഹിക വ്യാപനത്തിലേക്ക് സ്വാഭാവികമായും നീങ്ങും. അതിലേക്ക് പോകാതെ പിടിച്ചു നിർത്താനാവണം.' മുഖ്യമന്ത്രി പറഞ്ഞു. രോഗബാധിരിൽ കുറച്ച് പേരുടെ സ്രോതസ് അറിയുന്നില്ലെന്നും ഒരാളിൽ നിന്നും അനേകം ആളുകളിലേക്ക് പകരുന്ന സൂപ്പർ സ്പ്രെഡ് ഇപ്പോഴായെന്നും പറഞ്ഞ അദ്ദേഹം ഇനിസാമൂഹിക വ്യാപനത്തിലേക്ക് എപ്പോൾ നീങ്ങും എന്ന് മാത്രമാണ് ആശങ്കപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടി.

   സംസ്ഥാനം കൊവിഡ് സാമൂഹിക വ്യാപനത്തിന് തൊട്ടുമുൻപുള്ള അവസ്ഥയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സൂപ്പർ സ്പ്രെഡ് എന്നത് സാമൂഹിക വ്യാപനത്തിന് തൊട്ടുമുൻപുള്ള അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.Powered by Froala Editor

Find Out More:

Related Articles: