കൊറോണയ്ക്കു മരുന്നുണ്ടാകിയോ പതാഞ്ചലി

frame കൊറോണയ്ക്കു മരുന്നുണ്ടാകിയോ പതാഞ്ചലി

Divya John

കൊറോണയ്ക്കു മരുന്നുണ്ടാകിയോ പതാഞ്ചലി? ഇതൊരു ചോദ്യമാണ്. എന്നാൽ തങ്ങള്‍ അത്തരത്തിൽ ഒരു മരുന്നും വികസിപ്പിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ പുതിയ വാദം.കൊവിഡ്-19ന് 100 ശതമാനം ഫലം ചെയ്യുന്ന മരുന്ന് കണ്ടുപിടിച്ചെന്ന പ്രഖ്യാപനം വിവാദമായി ദിവസങ്ങള്‍ക്ക് ശേഷം മലക്കം മറിഞ്ഞ് ബാബാ രാംദേവിൻ്റെ പതഞ്ജലി. കൊവിഡ് മരുന്നെന്ന പേരിൽ പതഞ്ജലി വിപണിയിലെത്തിക്കുന്ന പുതിയ ഉത്പന്നത്തിനെതിരെ ഉത്തരാഖണ്ഡ് സര്‍ക്കാരടക്കം നിയമനടപടിയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് കമ്പനിയുടെ ചുവടുമാറ്റം.

 

 

 

   
കൊറോണ വൈറസിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ ആയുര്‍വേദ മരുന്നാണെന്നും മരുന്നിൻ്റെ ഫലപ്രാപ്തി ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ടെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാൽ വേണ്ടത്ര മാനദണ്ഡങ്ങള്‍ പാലിക്കാതെ മരുന്ന് രോഗികളിൽ പരീക്ഷിച്ചത് അടക്കമുള്ള വിഷയങ്ങളിൽ കമ്പനിയ്ക്കെതിരെ ആയുഷ് മന്ത്രാലയം വിശദീകരണം തേടുകയും സംസ്ഥാന സര്‍ക്കാര്‍ കേസെടുക്കുകയുമായിരുന്നു.ഏഴു ദിവസത്തിനകം കൊവിഡ്-19 പൂര്‍ണമായി ഭേദപ്പെടുത്തുമെന്നായിരുന്നു കൊറോണിൽ എന്ന ഉത്പന്നം പുറത്തിറക്കിക്കൊണ്ട് കമ്പനി അവകാശപ്പെട്ടത്.

 

 

 

  ഈ പേരിൽ ഒരുത്പന്നവും കമ്പനി വിറ്റിട്ടില്ലെന്നും ഇത് കൊറോണ വൈറസിനുള്ള മരുന്നാണെന്ന് പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നും കമ്പനി പറഞ്ഞു.വിഷയത്തിൽ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നല്‍കിയ നോട്ടീസിന് മറുപടിയായാണ് പതഞ്ജലി സിഇഓ ആചാര്യ ബാലകൃഷ്ണയുടെ പുതിയ വിശദീകരണം. കൊറോണ കിറ്റ് എന്ന പേരിൽ എങ്കിലും ഒരു മരുന്ന് പുറത്തിറക്കിയിട്ടില്ല എന്ന് കമ്പനി മറുപടി നല്‍കി.

 

 

 

  മാത്രമല്ല തങ്ങള്‍ പുതിയ ഉത്പന്നങ്ങള്‍ പാക്കറ്റിൽ നിറച്ചതല്ലാതെ വിറ്റിട്ടില്ലെന്നും മരുന്നുപരീക്ഷണം വിജയിച്ച വിവരം മാധ്യമങ്ങളെ അറിയിക്കുക മാത്രമാണ് ഉണ്ടായതെന്നും ആചാര്യ ബാലകൃഷ്ണ വിശധീകരണത്തിൽ വ്യക്തമാക്കി. അതേസമയം ലോകമെങ്ങും അഞ്ച് ലക്ഷത്തോളം ആളുകളുടെ ജീവനെടുത്ത കൊവിഡ്-19 വൈറസ് ബാധയ്ക്കെതിരെ 100 ശതമാനം ഫലപ്രദമായ മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ബാബാ രാംദേവിൻ്റെ നേതൃത്വത്തിലുള്ള പതഞ്ജലി.

 

 

  കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന ആദ്യ ആയുര്‍വേദ മരുന്നുകളാണ് പതഞ്ജലി പുറത്തിറക്കിയ കൊറോണിലും സ്വസാരിയും എന്നാണ് കമ്പനിയുടെ അവകാശവാദം. ചൊവ്വാഴ്ച ബാബാ രാംദേവ് തന്നെയാണ് മരുന്ന് പുറത്തിറക്കിയത്. ഞങ്ങൾ കൊവിഡ്-19നുള്ള മരുന്നുകളായ കൊറോണിലും സ്വസാരിയും ഇന്നു പുറത്തിറക്കുകയാണ്. രണ്ട് മരുന്നുകളം ക്ലിനിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ഡൽഹിയും അഹമ്മദാബാദും ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ 280 രോഗികളിലാണ് പരീക്ഷണം നടത്തിയത്.

 

 

  പരീക്ഷണഘട്ടത്തിൽ മരുന്ന് ഉപയോഗിച്ച എല്ലാവരും പൂര്‍ണമായി സുഖം പ്രാപിച്ചു." ബാബാ രാംദേവ് വ്യക്തമാക്കി. ക്ലിനിക്കൽ പരീക്ഷണം നടത്താനായി ബന്ധപ്പെട്ട ഏജൻസികളിൽ നിന്ന് ആവശ്യമായ അനുമതികള്‍ നേടിയിരുന്നുവെന്നും ബാബാ രാംദേവ് കൂട്ടിച്ചേര്‍ത്തു. കൊറോണ കിറ്റ് 545 രൂപയ്ക്ക് ലഭ്യമാകുമെന്ന് പതഞ്ജലി സിഇഓ ആചാര്യ ബാൽകൃഷ്ണ വ്യക്തമാക്കി. ഈ കിറ്റ് 30 ദിവസത്തെ ഉപയോഗത്തിനുള്ളതാണ്. 

Find Out More:

Related Articles: