ഇനി വീട്ടിൽ ഇരുന്ന് ഡോക്ടറെ കാണാം.
വീട്ടിലിരുന്ന് ഡോക്ടറെ കാണുന്ന ടെലി മെഡിസിൻ കൺസൾട്ടേഷൻ ‘ഇ–- -സഞ്ജീവനി’ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു.
കോവിഡ് പശ്ചാത്തലത്തിൽ പരമാവധി ആശുപത്രി സന്ദർശനം ഒഴിവാക്കി ജനങ്ങൾക്ക് വൈദ്യസഹായം ഉറപ്പാക്കാനാണ് പുതിയ സംവിധാനം.
രാജ്യത്തെ ആദ്യ ദേശീയ ഓൺലൈൻ ഒപി സംവിധാനം കൂടിയാണിത്. വ്യക്തികളുടെ മെഡിക്കൽ അനുബന്ധ രേഖകൾ പരിശോധിക്കാനും ഇതിൽ സൗകര്യമുണ്ട്.
കൂടുതൽ പ്രശ്നങ്ങളുണ്ടെങ്കിൽ അത് പോർട്ടലിൽ രേഖപ്പെടുത്താനും ചികിത്സ നൽകാനുമാകും. ക്വാറന്റൈനിൽ കഴിയുന്നവർക്കും സംവിധാനം ഉപയോഗപ്പെടുത്താം. ജീവിതശൈലീ രോഗങ്ങൾ,
മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നവർ എന്നിവർക്കുള്ള ചികിത്സ കൃത്യമായി ലഭിക്കുന്നെന്നും ഇതുവഴി ഉറപ്പ് വരുത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി .
ആദ്യ ടെലി കൺസൾട്ടേഷൻ സ്വീകരിച്ചുകൊണ്ടാണ് ആരോഗ്യമന്ത്രി സേവനത്തിന് തുടക്കം കുറിച്ചത്.
esanjeevaniopd.in/kerala വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് സംസാരിക്കാം.
ശേഷം മരുന്ന് കുറിപ്പടി ഉടൻ ഡൗൺലോഡ് ചെയ്യാനാകും. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് ഒപി. ആരോഗ്യ കേരളത്തിന്റെ ഏഴ് മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെ പരിശീലനം ലഭിച്ച 32 സർക്കാർ ഡോക്ടർമാരാണ് ഇതിലുള്ളത്. എല്ലാ ആശുപത്രികളിലേക്കും സംവിധാനം വ്യാപിപ്പിക്കും.
സി-ഡാക് (മൊഹാലി) വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന് അനുയോജ്യമാംവിധം മാറ്റുകയായിരുന്നു.
രണ്ട് ദിവസത്തെ ട്രയൽ റണ്ണിന് ശേഷമാണ് ടെലി മെഡിസിൻ ആരംഭിക്കുക. സേവനം സൗജന്യമാണ്. വിവരങ്ങൾക്ക്: ദിശ 1056.
ലോകത്തിലെ കുറവാണ് ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ തന്നെ മറ്റു രോഗങ്ങൾക്ക് ആശുപത്രികളെ സമീപിക്കുന്നവരും മറ്റു രോഗങ്ങൾക്ക് സ്ഥിരമായി മരുന്നു കഴിക്കുന്നവരും വളരെയേറെയാണ്.
അത്തരം രൂപയ്ക്ക് വേണ്ടിയാണ് കേരളത്തിലെ ആരോഗ്യവകുപ്പ് ഇത്തരം ഒരു പുതിയ ആശയം മുന്നോട്ടു കൊണ്ടു വന്നിരിക്കുന്നത്.
ഇതിലൂടെ ഹോസ്പിറ്റലിൽ പോകാതെ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കുകയും അതുവഴി ഹോസ്പിറ്റലിലേക്ക് പോകുമ്പോഴുള്ള കരുണ ഭീതിയിൽ നിന്നും അവർക്ക് മുക്തി നേടാൻ കഴിയുന്നു.