ദിവസങ്ങള്‍ക്ക് മുന്‍പ് ഗ്രീന്‍ സോണിലേയ്ക്ക് എത്തിയെങ്കിലും രോഗികളുടെ എണ്ണം കുത്തനെ കൂടിയതിനെ തുടര്‍ന്ന് വീണ്ടും റെഡ്‌സോണിലേയ്ക്ക് എത്തപ്പെട്ട കോട്ടയം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ജില്ലയില്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് നിരോധിച്ചുകൊണ്ട് കളക്ടര്‍ ഉത്തരവിറക്കി.
കോട്ടയത്ത് നിലവിലെ ഏഴ് പഞ്ചായത്തുകള്‍ക്ക് പുറമെ മേലുകാവ് പഞ്ചായത്തും തീവ്രബാധിത മേഖലയായി. റെഡ് സോണിലായ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തികള്‍ സമീപ ജില്ലകള്‍ അടച്ചു.
ഏഴ് ദിവസം മുന്‍പ് വരെ ഇരുജില്ലകളിലും ഒരു കൊവിഡ് രോഗി പേലും ഉണ്ടായിരുന്നില്ല. ഗ്രീന്‍ സോണായിരുന്ന ഈ രണ്ട് ജില്ലകളിലും ആശങ്കപ്പെടുത്തും വിധമാണ് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചത്.
ഇതിനിടെ, കോട്ടയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളി ഉള്‍പ്പെടെ നാല് പേര്‍ക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് കണ്ടെത്താനും ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് കൊവിഡ് കണ്ടെത്താനുള്ള
പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും സ്രവപരിശോധനാഫലം വേഗത്തില്‍ ലഭ്യമാക്കണമെന്നും ആവശ്യം ഉയരുന്നത്.
കോട്ടയവുമായി അതിര്‍ത്തി പങ്കിടുന്ന പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലാ അതിര്‍ത്തികള്‍ അടച്ചു. ഈ ജില്ലകളിലേക്ക് പ്രവേശിക്കാവുന്ന ഇടവഴികളിലും പൊലിസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
രണ്ട് ജില്ലകളിലേക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തന ഏകോപനത്തിനായി രണ്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിച്ചു.
ഇതിന് പുറമെ കോട്ടയത്തെ പൊലീസ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല എഡിജിപി
പദ്മകുമാറിന് നല്‍കി.
Find Out More: