ആഗോളതലത്തില്‍ മരണം രണ്ടു ലക്ഷത്തിലേക്ക്.

VG Amal
കോവിഡ് പ്രഹരത്തില്‍ ആഗോളതലത്തില്‍ മരണം രണ്ടു ലക്ഷത്തിലേക്ക്.

വെറസിനെ വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ വിഫലമായ അമേരിക്കയില്‍ മാത്രം അരലക്ഷത്തിലധികം ജീവന്‍ പൊലിഞ്ഞപ്പോള്‍ ലോകത്ത് കോവിഡ് മൂലം മരിച്ചവരില്‍ നാലിലൊന്നിലേറെയും മരിച്ചത് അമേരിക്കയില്‍ ആണ് .

യൂറോപ്പില്‍ മാത്രം മരിച്ചത് 1,16,000 പേര്‍. ലോകമെമ്പാടുമായി ആകെ മരണം ഇന്നലെ 1,95,000 കടന്നു.

ആകെ രോഗബാധിതര്‍ 28 ലക്ഷത്തോളമായി. ഇതുവരെ രോഗമുക്തരായത് 7,65,000 പേര്‍. വ്യാഴാഴ്ച അവസാനിച്ച 24 മണിക്കൂറില്‍ 2,342 പേരാണ് അമേരിക്കയില്‍ മരിച്ചത്.

ഒമ്പതുലക്ഷത്തോളമാണു     രാജ്യത്തെ ആകെ െവെറസ് ബാധിതര്‍. ഇവരില്‍ രോഗമുക്തരായതു തൊണ്ണൂറായിരത്തില്‍ അധികം    പേര്‍. നിലവില്‍ ഏഴരലക്ഷത്തോളം രോഗബാധിതര്‍ യു.എസിലുണ്ട്. ഇവരില്‍ 15,000 രോഗികളുടെ നില ഗുരുതരമാണ്.

26,000 പേരുമായി ഇറ്റലിയാണു മരണസംഖ്യയില്‍ രണ്ടാമത്.      1,90,000 ആളുകളാണു രോഗബാധിതര്‍. ഇന്നലെ    നാനൂറോളം പേര്‍ മരിച്ച    സ്‌പെയിനില്‍ ആകെ മരണം 22,500 കടന്നു. ഇറ്റലിയില്‍ 25,600 പേര്‍ െവെറസിനു കീഴടങ്ങിയപ്പോള്‍ ഫ്രാന്‍സില്‍ പൊലിഞ്ഞത്      22,000-ല്‍ അധികം ജീവന്‍.

മരണസംഖ്യ ഇരുപതിനായിരം    കടന്ന രാജ്യങ്ങളുടെ പട്ടികയിലേക്കുള്ള യാത്രയിലാണു യു.കെ. ഇന്നലെ 768 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 19,506.

അതിനിടെ കോവിഡ്-19      രോഗബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത െചെനയിലെ ഹ്യുബെയ് പ്രവിശ്യയില്‍ െവെറസ് ബാധിതരുടെ എണ്ണം ഇന്നലെ അമ്പതില്‍ താഴെയെത്തി.

വുഹാന്‍ നഗരത്തില്‍ ഒരാള്‍പോലും ഇപ്പോള്‍ ഗുരുതരനിലയിലില്ലെന്നും െചെനീസ് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. 

Find Out More:

Related Articles: