കൊറോണയുടെ ഭീതിയിൽ തിയറ്ററുകളും

Divya John

കൊറോണ ഭീതിയുടെ വെളിച്ചത്തുൽ നാട്ടിലെ തിയറ്ററുളികളെല്ലാം ആകെപ്പാടെ അങ്കലാപ്പിലായിരിക്കുകയാണ് . തീയറ്ററുകൾ ഏകദേശം ഒരു മാസത്തേക്ക് അടച്ചിടമാണെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത് . കേരളത്തിലെ ആരോഗ്യ സ്‌ഥിതി മെച്ചപ്പെടുത്താനും  വഷളാവാതിരിക്കാനുമാണ് ഈ തീരുമാനം കൈകൊണ്ടത് . തീയറ്ററുകൾ അടയ്ക്കുന്ന സാഹചര്യത്തിൽ ഞങ്ങളും പിൻവാങ്ങുകയാണെന്നും അതിജീവനത്തിന്‌ ശേഷം ചിരി നിറക്കാൻ ഇവർ വീണ്ടും എത്തുമെന്ന മുന്നറിയിപ്പോടെയാണ് ചിത്രങ്ങൾ തീയേറ്റർ വിട്ടിരിക്കുന്നത്.

 

 

    ടു സ്റ്റേറ്റ്സ്, കപ്പേള തുടങ്ങിയ ചിത്രങ്ങൾ തീയേറ്ററുകളിൽ നിന്ന് ഒഴിയുകയാണെന്ന് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് തങ്ങളുടെ ചിത്രങ്ങൾ തീയേറ്ററുകളിൽ നിന്ന് പിന്മാറുന്നതായി വ്യക്തമാക്കിയത്.

 

 

   ഈ പ്രതിസന്ധി നമ്മൾ ഒന്നിച്ച്‌ നേരിടും, അതിജീവിക്കുമെന്ന് കുറിച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  ഈ മാസം 31 വരെ തീയേറ്ററുകൾ അടച്ചിടാനുള്ള തീരുമാനം ഇന്നലെയാണ് അന്തിമമായത്.

 

 

    അതിനോടനുബന്ധിച്ച് കേരളത്തിൽ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടർന്ന ചിത്രങ്ങൾ തീയേറ്ററുകളിൽ നിന്ന് ഒഴിഞ്ഞിരിക്കുകയാണ്.സംസ്ഥാനത്ത് ദിനംപ്രതി കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വർധിക്കുമ്പോൾ പൊതുവിടത്തിലെ ഒത്തുകൂടലുകളും കൂട്ടായ്മയും പരസ്പര സഹകരണവുമൊക്കെ കഴിവതും ഒഴിവാക്കണമെന്നാണ് പൊതുവായ നിർദ്ദേശം.

 

 

 

    കൊറോണഭീതി മൂലം ആഗോള സിനിമാ വ്യവസായത്തിന് 500 കോടി ഡോളറിന്‍റെ നഷ്ടമുണ്ടാകുമെന്ന് ട്രേഡ് അനലിസ്റ്റുകളും വ്യക്തമാക്കിയിട്ടുണ്ട്.
ലോകമെങ്ങും കൊവിഡ് 1 9(കൊറോണ വൈറസ്) ബാധ വ്യാപിച്ചിരിക്കുന്ന ഈ വേളയിൽ ഒരു ലക്ഷത്തിലേറെ പേരാണ് ലോകമെങ്ങും രോഗബാധിതരായിട്ടുള്ളത്. ഇതിനോടകം നാലായിരത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

 

 

   കൊറോണ പടർന്നുപിടിച്ചതോടെ ചൈന, കൊറിയ എന്നിവിടങ്ങളിലായി 7000ത്തോളം തീയേറ്ററുകളാണ് അടച്ചിട്ടിരിക്കുന്നത്. യൂറോപ്പ്, ഏഷ്യ തുടങ്ങി ഒട്ടുമിക്ക ഭൂഖണ്ഡങ്ങളിലും കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സിനിമാ വ്യവസായം ഉള്‍പ്പെടെ നിരവധി വ്യവസായങ്ങളുടെ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് കണക്കാക്കുന്നത്.

Find Out More:

Related Articles: