കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 304 ആയി.

VG Amal
കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 304 ആയി.

 ഒരു ദിവസം കൊണ്ട് മാത്രം 45 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. മരിച്ചവരില്‍ ഏറെപ്പേരും ഹൂബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. 

ചൈനയിലും പുറത്തുമായി 14,499 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു

 ചൈനയ്ക്ക് പുറത്ത് നൂറിലധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  

വുഹാനിലും സമീപപ്രദേശങ്ങളിലും 

ലും  പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയെങ്കിലും രോഗബാധ നിയന്ത്രിക്കാനായില്ലെന്ന് ചൈനീസ് അധികൃതര്‍ സമ്മതിക്കുന്നു. 

27 രാജ്യങ്ങളിൽ വൈറസ് പടർന്നു എന്നാണ് പ്രാഥമിക നിഗമനം. 

കൊറോണ വൈറസ് പ്രതിരോധനടപടികളുടെ ഭാഗമായി യുഎസ്സും ഓസ്‌ട്രേലിയയും ചൈന സന്ദര്‍ശിച്ചവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇറ്റലി ഇവര്‍ക്ക് ആറ് മാസത്തേക്ക് പ്രത്യേക കരുതല്‍ പ്രഖ്യാപിച്ചു. 

രോഗബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ 1793 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. വുഹാന്‍ മേഖലയില്‍ നിന്നും നേരത്തെ എത്തിയവരും ഇപ്പോള്‍ എത്തിയവരും ഇതിലുള്‍പ്പെടും. ആശുപത്രികളിലെ ഐസോലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത് 71 പേരാണ്. 

Find Out More:

Related Articles: