താനെ നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ 3 ലക്ഷം കോടി രൂപയുടെ പദ്ധതികൾ! 3,96,636.75 കോടി രൂപയുടെ 34 പദ്ധതികൾ ആണ് ഇപ്പോൾ പൂർത്തിയായികൊണ്ടിരിക്കുന്നത്. താനെ നഗരവും അതിൻ്റെ പരിസര പ്രദേശങ്ങളും ഇപ്പോൾ പൂർത്തിയായി കൊണ്ടിരിക്കുന്ന പദ്ധതികൾ പൂർത്തിയാകുന്നതോടെ വലിയ രീതിയിൽ വികസിക്കും. മുംബൈക്ക് 34 കിമീ വടക്ക് കിഴക്ക് സംസ്ഥാനത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന താനെ നരഗം വികസിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വലിയ നഗരം ആണ്. താനയിൽ പുതിയ പദ്ധതികൾ കൊണ്ടുവരുന്നതിന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. താനെയിലെ മുൻ എം.എൽ.എ എന്ന നിലയിലും കോപ്രി-പച്ച്പഖാഡി നിയോജക മണ്ഡലത്തിൻ്റെ നിലവിലെ പ്രതിനിധി എന്ന നിലയിലും ഷിൻഡെക്ക് പ്രദേശത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വാധീനമുണ്ട്. മുഖ്യമന്ത്രിയുമായി ചേർന്ന് പദ്ധതികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ചർച്ചകൾ നടത്തി, ആവശ്യമായ നടപടികൾ സ്വീകരിച്ചു.
നഗരത്തിൽ കൂടുതൽ ഗതാഗത സൗകര്യം കൊണ്ടുവരുന്നതിലൂടെ നഗരത്തിലെ ജനജീവിതം വളരെ സുഗമമായി തീരും. മെട്രോ 4: വഡാല– ഘാട്കോപർ– താനെ, മെട്രോ ലൈൻ 5: താനെ– ഭിവണ്ടി– കല്യാൺ, മെട്രോ ലൈൻ 10: ഗൈമുഖ്– കാശിമീര, താനെ ഇന്റഗ്രൽ റിങ് മെട്രോ ഇവയാണ് പ്രധാന മെട്രോ പദ്ധതികൾ. നഗരത്തിലേക്ക് കൂടുതൽ ഗതാഗത സൗകര്യം ഒരുക്കുന്നതിലൂടെ സാമ്പത്തിക വളർച്ചയും, തൊഴിലവസരങ്ങളും കൂടും. നിരവധി കമ്പനികൾ അവരുടെ ഓഫീസുകൾ ഇവിടെ തുറക്കും. ബിസിനസ് അന്തരീക്ഷം ഇവിടെ വളരും. ഇൻഫ്രാസ്ട്രക്ചർ നിക്ഷേപത്തിൻ്റെ കുത്തൊഴുക്ക് താനെയുടെ ഭാവിയിലെ ഒരു സുപ്രധാന വഴിത്തിരിവായി അടയാളപ്പെടും . നഗരത്തിലേക്ക് കൂടുതൽ താമസക്കാർ എത്തും
നിക്ഷേപ സാധ്യതകൾ കൂടും.
മുംബൈ– അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി, മുംബൈ– താനെ നാഗ്പുർ സമൃദ്ധി എക്സ്പ്രസ് പാത പ്രധാനപ്പെട്ട വികസന പദ്ധതികൾ. അടിസ്ഥാന സൗകര്യ വികസിപ്പിക്കുന്നതിലൂടെ സമീപ പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 4 പദ്ധതികളിൽ പലതും ഒന്നുകിൽ ആരംഭിക്കുകയോ താനെ വഴി കടന്നുപോകുകയോ ചെയ്യുന്നതാണ്. മെട്രോ പദ്ധതികൾ, റോഡ് പദ്ധതികൾ, റെയിൽവേ പദ്ധതികൾ, പാലങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നവയാണ്.
മെട്രോ ലൈനുകൾ, ബുള്ളറ്റ് ട്രെയിനുകൾ, എക്സ്പ്രസ് ഹെെവേകൾ, എലിവേറ്റഡ് റോഡുകൾ, തുരങ്കങ്ങൾ എന്നിവയെല്ലാം പണി പൂരോഗമിക്കുന്നുണ്ട്. മുംബെെ നഗരത്തിലേക്ക് പോകുന്ന ബുള്ളറ്റ് ട്രെയിൻ പാതയടക്കം താനെ കടന്നാണ് പോകുന്നത്. ഇതിന്റെ ഗുണം എല്ലാം താനെ നഗരത്തിന് ലഭിക്കും. മുംബൈയ്ക്ക് സമാനമായ മറ്റൊരു നഗരമെന്ന ലക്ഷ്യത്തോടെയാണ് മഹാരാഷ്ട്ര സർക്കാർ താനെ നഗരത്തെ വികസിപ്പിക്കുന്നത്. താനെ അടിമുടി മാറുന്നതോടെ ഈ പ്രദേശത്തെ റിയൽ എസ്റ്റേറ്റ് മേഖല വലിയ രീതിയിൽ കുതിക്കും. വീടുകൾക്കും, സ്ഥലങ്ങൾക്കും എല്ലാം വില ഉയരും.