സർക്കാർ തീർത്ഥാടകരുടെ എണ്ണം: വിശദീകരണവുമായി മന്ത്രി വി എൻ വാസവൻ!

Divya John
 സർക്കാർ തീർത്ഥാടകരുടെ എണ്ണം: വിശദീകരണവുമായി മന്ത്രി വി എൻ വാസവൻ!  പ്രതിപക്ഷനേതാവ് വിഡി സതീശൻ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയത് സുഗമമായ തീർത്ഥാടനം ഉറപ്പാക്കുന്നതിന് വേണ്ടിയാണന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ നിയമസഭയിൽ വ്യക്തമാക്കി. ബുക്കിങ്ങ് സുഗമമാക്കാൻ വെർച്വൽ ക്യൂവിലെ സ്ലോട്ടിന് കളർ കോഡിംഗ് നൽകി കൂടുതൽ തീർത്ഥാടകർ ബുക്ക് ചെയ്തിട്ടുള്ള സ്ലോട്ടുകൾ എളുപ്പത്തിൽ മനസിലാക്കുന്ന തരത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ വെർച്വൽ ക്യൂ സോഫ്റ്റ് വെയറിൽ വരുത്തും. ക്രമീകരണങ്ങൾ സുഗമമാക്കാൻ ഓരോദിവസവും വെർച്വൽ ക്യൂവഴി ബുക്ക് ചെയ്യുന്ന തീർത്ഥാടകരുടെ എണ്ണം നിശ്ചിത ഫോർമാറ്റിൽ ജില്ലാ ഭരണകൂടത്തിനും പോലീസിനും കാലേകൂട്ടി നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ടന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി. 



2024-25 ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് വെർച്വൽ ക്യൂ ബുക്കിങ് വഴിമാത്രം തീർത്ഥാടകരെ അനുവദിക്കുന്നതാണ് സുഗമമായ തീർത്ഥാടനത്തിന് ഉചിതമെന്ന് വിലയിരുത്തി തീരുമാനം എടുത്തു. കഴിഞ്ഞ തീർത്ഥാടനകാലത്ത് ആദ്യഘട്ടത്തിൽ വെർച്ച്വൽ ക്യൂ വഴി 90000 പേർക്കും സ്പോട്ട് ബുക്കിങ്ങിൽ 10000 പേർക്ക് പ്രവേശനം നൽകിയിരുന്നു.
സ്പോട്ട് ബുക്കിങ് ഒഴിവാക്കുകയും വെർച്വൽ ക്യൂ മുഖേന പ്രതിദിനം 80,000 തീർത്ഥാടകരെ അനുവദിക്കുകയും ചെയ്തു. കൂടാതെ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ മുൻകൂട്ടി സ്വീകരിക്കുന്നതിനായി തീർത്ഥാടകർ ഏത് പാതയാണ് തീർത്ഥാടനത്തിന് തെരെഞ്ഞെടുക്കുന്നതെന്ന വിവരം കൂടി വെർച്വൽ ക്യൂവിൽ ഉൾപ്പെടുത്തുന്നുണ്ട്.



 ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ പ്രതിദിന എണ്ണം 80,000-ന് മുകളിൽ പോകാതെ ക്രമീകരിക്കേണ്ടത് സുഗമമായ തീർത്ഥാടനം ഉറപ്പാക്കുന്നതിന് അനിവാര്യമാണ്. ഇതിനായി വെർച്വൽ ക്യൂ ബുക്കിങ് മാത്രം മതിയോ എന്നതും, സ്പോട്ട് ബുക്കിങ് അനുവദിക്കേണ്ടതുണ്ടോ എന്നും യോഗം വിശദമായി ചർച്ച ചെയ്യുകയുണ്ടായി. സ്പോട്ട് ബുക്കിങ് ഏർപ്പെടുത്തിയാൽ പ്രതിദിന തീർത്ഥാടകരുടെ എണ്ണം 80,000 കവിഞ്ഞുപോകുന്നതാണ് മുൻകാലങ്ങളിൽ കണ്ടുവരുന്നത്. അത് തീർത്ഥാട- കർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതും തിരിക്ക് നിയന്ത്രണത്തെയും മറ്റ് മുന്നൊരുക്കങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അത് സുഗമമായ തീർത്ഥാടനത്തിന് തടസ്സം വരുത്തുകയും ചെയ്യുമെന്ന് യോഗം വിലയിരുത്തി.



 തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പോലീസ്, ജില്ലാ ഭരണകൂടം എന്നിവർ പങ്കെടുത്ത ഓൺലൈൻ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ പ്രതിദിന എണ്ണം 80,000-ന് മുകളിൽ പോകാതെ ക്രമീകരിക്കേണ്ടത് സുഗമമായ തീർത്ഥാടനം ഉറപ്പാക്കുന്നതിന് അനിവാര്യമാണ്. ഇതിനായി വെർച്വൽ ക്യൂ ബുക്കിങ് മാത്രം മതിയോ എന്നതും, സ്പോട്ട് ബുക്കിങ് അനുവദിക്കേണ്ടതുണ്ടോ എന്നും യോഗം വിശദമായി ചർച്ച ചെയ്യുകയുണ്ടായി. സ്പോട്ട് ബുക്കിങ് ഏർപ്പെടുത്തിയാൽ പ്രതിദിന തീർത്ഥാടകരുടെ എണ്ണം 80,000 കവിഞ്ഞുപോകുന്നതാണ് മുൻകാലങ്ങളിൽ കണ്ടുവരുന്നത്. അത് തീർത്ഥാട- കർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതും തിരിക്ക് നിയന്ത്രണത്തെയും മറ്റ് മുന്നൊരുക്കങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അത് സുഗമമായ തീർത്ഥാടനത്തിന് തടസ്സം വരുത്തുകയും ചെയ്യുമെന്ന് യോഗം വിലയിരുത്തി. തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പോലീസ്, ജില്ലാ ഭരണകൂടം എന്നിവർ പങ്കെടുത്ത ഓൺലൈൻ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.

Find Out More:

Related Articles: