ഒരു ലോൺ പോലുമില്ലാതെ 1 എരുമയിൽ നിന്ന് 500 എരുമകളിലേക്ക് വളർന്ന ബിസിനസ്; പാൽ വിറ്റ് നേടുന്നത് 1 കോടി!

Divya John
 ഒരു ലോൺ പോലുമില്ലാതെ 1 എരുമയിൽ നിന്ന് 500 എരുമകളിലേക്ക് വളർന്ന ബിസിനസ്; പാൽ വിറ്റ് നേടുന്നത് 1 കോടി!  ഏതൊരു സംരംഭകനും കണ്ടുപഠിക്കേണ്ടതാണ് സ്വയം പുതുക്കാനും, നവീനമായ പദ്ധതികൾ ആവിഷ്കരിക്കാനും ശ്രദ്ധ ധവാൻ കാണിക്കുന്ന ശ്രദ്ധ. ഏത് സംരംഭത്തിന്റെയും വിജയത്തിന് ആ ബിസിനസ്സിലുള്ള ഏറ്റവും അടിസ്ഥാനപരമായ അറിവുകളും വൈദഗ്ധ്യവും ഒരാൾക്ക് ഉണ്ടായിരിക്കണമെന്ന പാഠവും ശ്രദ്ധ പകരുന്നുണ്ട്. ശ്രദ്ധ ധവാൻ എന്ന പേര് ഇന്ന് രാജ്യത്തെ ഡ‍യറി മേഖലയിൽ ഏറെ പ്രശസ്തമാണ്. സംരഭകരാകാൻ ആഗ്രഹിക്കുന്നവർ ഒരിക്കലെങ്കിലും കേട്ടിരിക്കേണ്ട കഥയാണ് ശ്രദ്ധയുടേത്.ഇതിനെല്ലാമിടയിലും അവൾ പഠിക്കാൻ മറന്നില്ല. മിടുക്കിയായി പഠിച്ച് ഫിസിക്സിൽ ബിരുദാനന്തര ബിരുദധാരിയായി. എങ്കിലും തന്റെ വഴി ബിസിനസ്സിന്റേതാണ് എന്ന് അവൾ ഉറപ്പിച്ചിരുന്നു. കോളേജ് പഠനത്തിനിടയിൽ തന്നെ നല്ലൊരു ബിസിനസ്സുകാരിയായി ശ്രദ്ധ വളർന്നു.



പഠനത്തിനു ശേഷം ഇപ്പോൾ പൂർണമായും ബിസിനസ് രംഗത്തേക്കെത്തി. ഇതിനിടയിൽ സത്യവാൻ സ്വരുക്കൂട്ടിവെച്ച പണം കൊണ്ട് എരുമക്കച്ചവടത്തിലേക്ക് കടന്നു. ഈ സന്ദർഭത്തിലാണ് ശ്രദ്ധയുടെ രംഗപ്രവേശം. എരുമക്കച്ചവടത്തിന് അച്ഛൻ വീട്ടിൽ നിന്ന് പോകുന്നതോടെ പാൽക്കച്ചവടവും മറ്റും പ്രതിസന്ധിയിലായി. പാൽക്കച്ചവടത്തിന്റെ ഉത്തരവാദിത്വം ഇങ്ങനെയാണ് ശ്രദ്ധയിലേക്ക് വരുന്നത്. അച്ഛന് ശാരീരിക പരിമിതികൾ മൂലം ബൈക്ക് ഓടിക്കാൻ പോലും കഴിയുമായിരുന്നില്ല. "ഞാൻ പാൽ കച്ചവടത്തിന് ഇറങ്ങിയപ്പോൾ ഗ്രാമവാസികളെല്ലാം അതിശയിച്ചു. ഗ്രാമത്തിൽ ഒരു പെൺകുട്ടിയും ഇത്തരം ജോലികൾ മുമ്പ് ചെയ്തിരുന്നില്ല. ബൈക്കിൽ പാൽപ്പാത്രങ്ങൾ വെച്ച് ഞാൻ സൊസൈറ്റിയിലേക്ക് പോകുമ്പോൾ ആളുകൾ അന്തംവിട്ടം നോക്കിനിന്നു," ശ്രദ്ധ പറയുന്നു.



ഗ്രാമവാസികൾ ഒരിക്കലും തന്നെ നിരുത്സാഹപ്പെടുത്തിയില്ലെന്ന് ശ്രദ്ധ പറയുന്നു. അവരുടെ പ്രോത്സാഹനം വലിയ ആവേശവും ആത്മവിശ്വാസവുമാണ് പകർന്നത്. മഹാരാഷ്ട്രയിലെ അഹ്മദ്നഗറിൽ നിഘോജ് ഗ്രാമത്തിലാണ് ശ്രദ്ധ ജനിച്ചത്. തന്റെ ചെറുപ്പകാലത്ത് തന്റെ പിതാവിനെ ഒരു എരുമ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ശ്രദ്ധ ഓർമ്മിക്കുന്നു. ഭിന്നശേഷിക്കാരനായ പിതാവിന് മറ്റ് ജോലിയൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ഒരേയൊരു എരുമയുടെ പാൽ വിറ്റ് കിട്ടുന്ന പണം കൊണ്ടായിരുന്നു അരിഷ്ടിച്ചുള്ള ജീവിതം. പതിനൊന്നാം വയസ്സിൽ താൻ ബിസിനസ് ഏറ്റെടുത്തതു മുതൽ വളർച്ചയുടെ കാലമായിരുന്നെന്ന് ശ്രദ്ധ പറയുന്നു. കൂടുതൽ കന്നുകാലികളെ സ്വന്തമാക്കാൻ കഴിഞ്ഞു. 2013 ആയപ്പോഴേക്ക് 13 എരുമകൾ ശ്രദ്ധയുടെ തൊഴുത്തിലെത്തി.



പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം വളർച്ചയുടെ ഒരു ഘട്ടത്തിൽ പോലും ഒരു ബാങ്ക് ലോണിനായി ശ്രദ്ധ നടന്നിരുന്നില്ല എന്നതാണ്. ഒരിക്കലും കടമെടുക്കാതിരിക്കാൻ അവൾ ശ്രദ്ധിച്ചു. ബിസിനസ്സിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നല്ലൊരു പങ്ക് അതിലേക്ക് തന്നെ നിക്ഷേപിക്കുക എന്ന രീതിയാണ് ശ്രദ്ധ പിന്തുടർന്നത്. 2015ൽ പത്താംതരത്തിൽ എത്തിയപ്പോഴേക്ക് 45 എരുമകളെ തന്റെ തൊഴുത്തിലെത്തിക്കാൻ ശ്രദ്ധയ്ക്ക് കഴിഞ്ഞു. 150 ലിറ്റർ പാലാണ് ഓരോ ദിവസവും വിറ്റിരുന്നത്. പ്രതിമാസം 3 ലക്ഷം രൂപ വരുമാനം കിട്ടിത്തുടങ്ങി. എങ്കിലും പ്രതിസന്ധികൾ കൂടി വരികയായിരുന്നു. വൻതോതിൽ വൈക്കോൽ വാങ്ങേണ്ടി വന്നിരുന്നു.



മുമ്പ് കുറച്ച് എരുമകൾ മാത്രമായിരുന്ന സന്ദർഭത്തിൽ വീട്ടിലെ കൃഷിയിടത്തിൽ ആവശ്യത്തിന് വൈക്കോൽ ലഭ്യമായിരുന്നു. ഇപ്പോൾ സ്ഥിതി മാറി. ഇത് ലാഭത്തിൽ വലിയ കുറവുണ്ടാക്കി. മാസച്ചെലവിന് 5000 രൂപയിൽ താഴെ മാത്രം കൈയിൽ കിട്ടുന്ന സ്ഥിതിയുണ്ടായി. ശ്രദ്ധ ധവാൻ എന്ന പേര് ഇന്ന് രാജ്യത്തെ ഡ‍യറി മേഖലയിൽ ഏറെ പ്രശസ്തമാണ്. സംരഭകരാകാൻ ആഗ്രഹിക്കുന്നവർ ഒരിക്കലെങ്കിലും കേട്ടിരിക്കേണ്ട കഥയാണ് ശ്രദ്ധയുടേത്. ഏതൊരു സംരംഭകനും കണ്ടുപഠിക്കേണ്ടതാണ് സ്വയം പുതുക്കാനും, നവീനമായ പദ്ധതികൾ ആവിഷ്കരിക്കാനും ശ്രദ്ധ ധവാൻ കാണിക്കുന്ന ശ്രദ്ധ. ഏത് സംരംഭത്തിന്റെയും വിജയത്തിന് ആ ബിസിനസ്സിലുള്ള ഏറ്റവും അടിസ്ഥാനപരമായ അറിവുകളും വൈദഗ്ധ്യവും ഒരാൾക്ക് ഉണ്ടായിരിക്കണമെന്ന പാഠവും ശ്രദ്ധ പകരുന്നുണ്ട്.
 

Find Out More:

Related Articles: