രണ്ടായിരം നോട്ടുകൾ പിൻവലിച്ചു: സെപ്തംബർ 30 വരെ ഉപയോഗിക്കാം!

Divya John
  രണ്ടായിരം  നോട്ടുകൾ പിൻവലിച്ചു: സെപ്തംബർ 30 വരെ ഉപയോഗിക്കാം! സെപ്തംബർ 30 വരെ നോട്ടുകൾ ഉപയോഗിക്കാം. നിലവിൽ ഉപയോഗത്തിലുള്ള 2000 രൂപ നോട്ടുകൾക്ക് മൂല്യം ഉണ്ടായിരിക്കും. ഈ നോട്ടുകൾ സെപ്തംബർ 30 നകം മാറ്റി എടുക്കണം. ഇതിനായി മെയ് 23 മുതൽ സൗകര്യം ഒരുക്കുമെന്ന് ആർബിഐ അറിയിച്ചു. 2000 രൂപയുടെ നോട്ട് പിൻവലിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). രണ്ടായിരത്തിന്റെ നോട്ടുകൾ 20,000 രൂപയ്ക്ക് വരെ ഒറ്റത്തവണ ബാങ്കുകളിൽ നിന്ന് മാറ്റി എടുക്കാം. 2018 ന് ശേഷം 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ല. 2016 നവംബർ എട്ട് അർധരാത്രിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 നോട്ടുകൾ നിരോധിച്ചത്. തുടർന്ന്, 500 ന്റെയും 2000 ത്തിന്റെയും പുതിയ നോട്ടുകൾ ഇറക്കി. അന്ന് പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടുകളാണ് ഇപ്പോൾ പിൻവലിച്ചത്.



 2000 രൂപ നോട്ടുകൾ ഇനി വിതരണം ചെയ്യേണ്ടതില്ലെന്ന് ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകി. 2018 മാർച്ചിൽ അവസാന സാമ്പത്തിക വർഷത്തിൽ 33,632 ലക്ഷം നോട്ടുകൾ ആയിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. 2019 ൽ നോട്ടുകൾ 32,910 ലക്ഷവും 2020 ൽ 27,398 ലക്ഷവുമായി കുറഞ്ഞെന്നും ആർബിഐ മുമ്പ് വ്യക്തമാക്കിയിരുന്നു. 2019- 20 സാമ്പത്തിക വർഷത്തിൽ രണ്ടായിരം രൂപയുടെ ഒരു നോട്ട് പോലും അച്ചടിച്ചിരുന്നില്ല. 2016 നവംബർ എട്ടാം തീയതി നടന്ന നോട്ട് നിരോധനത്തിന് പിന്നാലെയാണ് രണ്ടായിരം രൂപയുടെ നോട്ട് റിസർവ് ബാങ്ക് പുറത്തിറക്കിയത്. 2000 രൂപയുടെ അച്ചടി റിസർവ് ബാങ്ക് ഘട്ടം ഘട്ടമായി കുറച്ചിരുന്നു. 2000 രൂപയുടെ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്തി വയ്ക്കാൻ ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 




കൈവശമുള്ള 2000 രൂപയുടെ നോട്ടുകൾ ഇനി എന്ത് ചെയ്യണമെന്ന കൃത്യമായ മാർഗനിർദ്ദേശവും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. 2000 രൂപയുടെ നിയമസാധുത താൽക്കാലികമായി തുടരുമെന്നാണ് ആർബിഐ വ്യക്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 30 വരെ 2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാൻ അവസരം ഉണ്ടായിരിക്കും. നിലവിൽ കൈവശമുള്ള 2000 രൂപാ നോട്ടുകൾ ഉപയോഗിക്കുന്നതിന് തടസമില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. മെയ് 23 മുതൽ നോട്ടുകൾ മാറ്റിയെടുക്കാൻ ബാങ്കുകളിൽ അവസരം ഉണ്ടായിരിക്കും. 



ആർബിഐയുടെ 19 പ്രാദേശിക ഓഫീസുകളിലും നോട്ടുകൾ മാറ്റിയെടുക്കാൻ സൗകര്യം ഉണ്ടായിരിക്കും. ഒരു സമയം ഇരുപതിനായിരം രൂപയുടെ നോട്ടുകൾ മാത്രമെ മാറ്റിയെടുക്കാൻ കഴിയുകയുള്ളു. കറൻസി മാറ്റിയെടുക്കുന്ന വ്യക്തി ബാങ്കിന്റെ ഉപഭോക്താവായിരിക്കണമെന്ന് നിർബന്ധമില്ല. നോട്ടുകൾ മാറ്റി വാങ്ങുന്നതിന് ബാങ്കുകൾ പ്രത്യേക ഫീസ് ഈടാക്കേണ്ടതില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണന നൽകണമെന്ന നിർദ്ദേശം ബാങ്കുകൾക്ക് നൽകിയതായും ആർബിഐ വ്യക്തമാക്കി.

Find Out More:

Related Articles: