സന്ദീപ് ലക്‌ഷ്യം വച്ചത് പുരുഷ ഡോക്ടറെ: സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ല!

Divya John
സന്ദീപ് ലക്‌ഷ്യം വച്ചത് പുരുഷ ഡോക്ടറെ: സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ല! പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് ജയിലിലെത്തി പ്രതിയെ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡോ. അരുൺ ആണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ആശുപത്രിയിൽ കൊണ്ടു പോയി ചികിത്സിക്കേണ്ട മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. സന്ദീപ് എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായി പ്രതികരിക്കുന്നുണ്ട്.ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരണം.സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചപ്പോൾ മുതൽ വിവിധ തരത്തിലുള്ള വൈദ്യപരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. ജയിലിൽ എത്തിച്ചപ്പോഴും ആക്രമണ സ്വഭാവം കാണിച്ചിരുന്നു. കഴിഞ്ഞ ദിവസം സാധാരണ നിലയിലായി.താൻ മദ്യപാന ശീലമുള്ള ആളാണെന്നും കുടുംബത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും സന്ദീപ് ഡോക്ടറോടും ജയിൽ സൂപ്രണ്ടിനോടും പറഞ്ഞു. പോലീസും ഡോക്ടർമാരും ചേർന്ന് ഉപദ്രവിക്കുന്നതായി തോന്നിയപ്പോഴാണ് ആക്രമിക്കാൻ തീരുമാനിച്ചതെന്നും ലക്ഷ്യം വെച്ചത് പുരുഷ ഡോക്ടറെയാണെന്നും സന്ദീപ് ജയിൽ സൂപ്രണ്ടിനോട് പറഞ്ഞു. 



ഡോക്ടറുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കം ഉണ്ടായാൽ പ്രതിരോധിക്കാനായിരുന്നു കത്രിക എടുത്തത്. ഡോ. വന്ദനാദാസിനെ കുത്തിയത് ഓർമ ഉണ്ടെന്നും എന്നാൽ, മരണം സംഭവിച്ചത് അറിയില്ലായിരുന്നെന്നും പ്രതി പറഞ്ഞു. തന്നെ ചിലർ കൊല്ലാൻ ശ്രമിക്കുന്നെന്ന് ഫോണിൽ വിളിച്ച് അറിയിച്ചതു പ്രകാരമാണ് പോലീസ് സന്ദീപിനെ തേടി എത്തുന്നത്. തുടർന്ന്, പരിക്കേറ്റ സന്ദീപിനെ കണ്ട പോലീസ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിലെ മുറിവ് ഡ്രസ്സ് ചെയ്യുന്നതിനിടെ സർജിക്കൽ കത്രിക കൈവശപ്പെടുത്തിയ പ്രതി പലരെയും കുത്തിയ ശേഷം ഡോ. വന്ദന ദാസിനെ തുരുതുരാ കുത്തുകയായിരുന്നു. ഓടിയെത്തിയ ഡോ. ഷിബിൻ വന്ദനയുടെ കാലിൽപിടിച്ച് വലിച്ചെടുത്തു. അപ്പോൾ വന്ദനയുടെ പുറത്തും കുത്തി. ഇതേതുടർന്നാണ് വന്ദനയുടെ മരണം.




ലഹരി മരുന്നുകൾ ഉപയോഗിക്കില്ലെന്നാണ് പ്രതി ഡോക്ടറുടെ ചോദ്യത്തിന് മറുപടി പറഞ്ഞു. വൈദ്യപരിശോധനയിലൂടെയാണ് ഇത് സ്ഥിരീകരിക്കാനാകുക.  കൊല്ലത്ത് വനിതാ ഡോക്ടറെ അക്രമി കുത്തിക്കൊന്ന കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ദൃക്സാക്ഷികൾ. ആദ്യം പോലീസുകാരെ ആക്രമിച്ച പ്രതി ഇതിനുശേഷമാണ് ഡോ. വന്ദനയ്തക്കെതിരെ തിരിഞ്ഞതെന്ന് പ്രതിയുടെ അക്രമത്തിനിരയായ ഹോം ഗാർഡ് പറഞ്ഞു. പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് വൈ. അലക്സ്കുട്ടിയെ 7 തവണയാണ് സന്ദീപ് കുത്തിയത്. കുത്തേറ്റിട്ടും അലക്സ്കുട്ടി പിന്മാറിയിരുന്നില്ല. 



അല്ലെങ്കിൽ കൂടുതൽ പേർ സന്ദീപിൻറെ ആക്രമണത്തിന് ഇരയായേനെ.കൈകളിൽ കത്രിക ഒളിപ്പിച്ചാണ് സന്ദീപ് ആക്രമണം നടത്തിയത്. ആദ്യം അലക്സ്കുട്ടിയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. കഴുത്തിൻറെ പിന്നിലാണ് മുറിവേൽപ്പിച്ചത്. 6 തുന്നലുകളാണ് അലക്സിനുള്ളത്. വിമുക്തഭടനായ ഇദ്ദേഹം 14 വർഷമായി ഹോം ഗാർഡ് ആണ്. അലക്സ്കുട്ടിയെ സന്ദീപ് ആക്രമിക്കുന്നത് കണ്ട് ഡോക്ടർമാരും ജീവനക്കാരും സുരക്ഷിത ഇടങ്ങളിലേക്ക് മാറുകയായിരുന്നു. എന്നാൽ വന്ദന ഇയാളുടെ അക്രമത്തിന് ഇരയാവുകയും ചെയ്തു.

Find Out More:

Related Articles: