ടോൾ പ്ലാസയിൽ തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ വാഹനങ്ങൾ കടത്തി വിടണമെന്ന് ഹൈക്കോടതി!

Divya John
 ടോൾ പ്ലാസയിൽ തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ വാഹനങ്ങൾ കടത്തി വിടണമെന്ന് ഹൈക്കോടതി! ടോൾ പ്ലാസയിലെ ക്യൂ 100 മീറ്ററിന് മുകളിലായാൽ ടോൾ ഇല്ലാതെ തന്നെ വാഹനങ്ങളെ കടത്തിവിടണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ മാർഗനിർദേശം. ഇത് നടപ്പാക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി. ടോൾ പ്ലാസയിൽ തിരക്ക് കൂടുതലാണെങ്കിൽ ടോൾ വാങ്ങാതെ വാഹനങ്ങളെ കടത്തിവിടണമെന്ന് ഹൈക്കോടതി. ടോൾ പ്ലാസകളിലെ സർവീസ് ടൈം സംബന്ധിച്ച് ഉൾപ്പെടെ 2021 മേയ് 24നു ദേശീയപാത അതോറിറ്റി പോളിസി സർക്കുലർ ഇറക്കിയിരുന്നു. ഈ മാർഗനിർദേശങ്ങൾ നടപ്പാക്കാൻ നിർദേശം നൽകണമെന്നായിരുന്നു അപ്പീലിലെ ആവശ്യം. ടോൾ പ്ലാസയിലെ ക്യൂ 100 മീറ്ററിലേറെ ആയാൽ ടോൾ ഇല്ലാതെ വാഹനങ്ങൾ കടത്തിവിടണം എന്നാണ് വ്യവസ്ഥ.


    ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയത്. തൃശൂരിലെ പാലിയേക്കര ടോൾ പ്ലാസയിൽ തിരക്കേറിയ സമയങ്ങളിൽ ഗതാഗത തടസ്സവും വാഹനങ്ങളുടെ ക്യൂ നീക്കം ചെയ്യാനെടുക്കുന്ന താമസവും ചൂണ്ടിക്കാട്ടിയ അപ്പീലിലാണ് കോടതിയുടെ പരാമർശം.ടോൾ പ്ലാസകളിലെ സർവീസ് സമയം 10 സെക്കൻഡിൽ കൂടുതൽ എടുക്കാതിരിക്കാൻ ടോൾ ബൂത്തുകളുടെയും ലെയിനുകളുടെയും എണ്ണം ഉറപ്പാക്കണമെന്നും ദേശീയ പാത അതോറിറ്റിയുടെ സർക്കുലറിൽ ഉള്ളത്. കൂടാതെ ദേശീയ പാത അതോറിറ്റിയുടെ നിർദേശങ്ങൾ‌ പൊതു ജനങ്ങൾക്ക് വായിക്കാൻ കഴിയുന്ന വിധത്തിൽ പ്രദർശിപ്പിക്കണെമന്നും നിർദേശമുണ്ട്.ഇതിനായി ഒരോ ടോൾ ബൂത്തിലും 100 മീറ്റർ കഴിയുമ്പോൾ‌ മഞ്ഞവരയിടണം.



  2022-23 അധ്യായന വർഷം അവസാനിക്കുന്നതിന് മുൻപ് അടുത്ത വർഷത്തേക്കുള്ള യൂണിഫോമുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഈ മാസം 25ന്(മാർച്ച് 25 ശനി) നടക്കുന്ന യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങൾ വ്യവസായവകുപ്പ് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. മാർച്ച് 25ന് രാവിലെ 11ന് ഏലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കൈത്തറി യൂണിഫോം നൽകിയാണ് ഉദ്ഘാടനം. സ്‌കൂളിന് സമീപത്തുള്ള ഏലൂർ മുനിസിപ്പൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് തുടങ്ങിയവർ പങ്കെടുക്കും. 




  സമീപത്തെ മുഴുവൻ സ്‌കൂളുകളിലെയും അധ്യാപകരെയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി പരിപാടിയെ ജനകീയ ഉത്സവമാക്കി മാറ്റുമെന്ന് ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ മന്ത്രി പറഞ്ഞു.കളമശേരി നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുത്ത 60 അങ്കണവാടികൾ നവീകരിക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചു. ബി.പി.സി.എല്ലിന്റെ സഹായത്തോടെ 95,61,502 രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.പരിപാടിയുടെ സംഘാടക സമിതി രൂപീകരിക്കുന്നതിനായി തിങ്കളാഴ്ച(മാർച്ച് 20) ഉച്ചയ്ക്ക് മൂന്നിന് ഏലൂർ നഗരസഭ കൗൺസിൽ ഹാളിൽ പ്രത്യേക യോഗം ചേരും.

Find Out More:

Related Articles: