കേരളത്തിലും 'എക്സ്പ്രസ് വേ; അങ്കമാലി ​ഗ്രീൻഫീൽഡ് ദേശീയ പാത കടന്നു പോകുന്നത് ഇതുവഴിയേ!

Divya John
 കേരളത്തിലും 'എക്സ്പ്രസ് വേ; അങ്കമാലി ഗ്രീൻഫീൽഡ് ദേശീയ പാത കടന്നു പോകുന്നത് ഇതുവഴിയേ! സ്റ്റേറ്റ് ഹൈവേ ഒന്ന് ആയ എം സി റോഡിന് സമാന്തരമായി ദേശീയ പാത അതോറിറ്റി നിർമിക്കുന്ന നാലുവരി ഗ്രീൻഫീൽഡ് പാതയുടെ കല്ലിടൽ ഈ വർഷം തുടങ്ങുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പാതകളിൽ ഒന്നാണ് തിരുവനന്തപുരം മുതൽ അങ്കമാലി വരെ നീണ്ടുകിടക്കുന്ന എം സി റോഡ്. സർവേയ്ക്കും മാപ്പിങ്ങിനും കല്ലിടലിനുമായി ഭോപ്പാൽ എൻജിനിയറിങ്ങ് കൺസൾട്ടന്റിന് ദേശീയപാത അതോറിറ്റി കരാർ നൽകിയിരിക്കുന്നത്. കേന്ദ്രത്തിന്റെ ഭാരത്മാല പദ്ധതിയുടെ ഭാഗമായുള്ള ഒന്നല്ല ഇതെന്നും റിപ്പോർട്ടുണ്ട്. ആദ്യം അരുവിക്കരയിൽ നിന്നും തുടങ്ങുമെന്നാണ് തീരുമാനിച്ചിരുന്നത്. പിന്നീട്, ദേശീയപാത അതോറിറ്റി പദ്ധതി മാറ്റുകയും തീരുമാനം പുനപരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു.


   നിർദ്ദിഷ്ട വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ്ങ് റോഡുമായി കൂട്ടിയോജിപ്പിക്കുന്ന തരത്തിലാണ് റോഡ് ഒരുങ്ങുക. ഈ കമ്മിറ്റിയാണ് ഈ സർവേ അംഗീകരിക്കണോയെന്ന് തീരുമാനിക്കുന്നത്. അന്തിമമായി ഭൂമിയേറ്റെടുക്കുമെന്ന് കാണിച്ച് 3 എ വിജ്ഞാപനം ദേശീയപാത പുറത്തിറക്കും. തുടർന്ന് കല്ലിടൽ തുടങ്ങാനാണ് നീക്കം. എംസി റോഡിന് ബദലായുണ്ടാകുന്ന ഈ റോഡിന് 45 മീറ്റർ വീതിയാകും ഉണ്ടാകുക. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ആറ് ജില്ലകളിലെ 13 താലൂക്കുകളിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്. 72 വില്ലേജുകളിൽ നിന്നും ആയിരത്തിലധികം ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ടോൾ പിരിവിലുള്ള പാതയായിരിക്കും ഇത്. നെടുമങ്ങാട്, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, കോന്നി, റാന്നി, കാഞ്ഞിരപ്പള്ളി, മീനച്ചിൽ, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ എന്നീ വിലേജുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.


 അതേസമയം, അന്തിമ അലൈൻമെന്റാകുമ്പോൾ വില്ലേജുകളിൽ മാറ്റമുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ ഭാരത്മാല പദ്ധതിയുടെ ഭാഗമായുള്ള ഒന്നല്ല ഇതെന്നും റിപ്പോർട്ടുണ്ട്. ആദ്യം അരുവിക്കരയിൽ നിന്നും തുടങ്ങുമെന്നാണ് തീരുമാനിച്ചിരുന്നത്. പിന്നീട്, ദേശീയപാത അതോറിറ്റി പദ്ധതി മാറ്റുകയും തീരുമാനം പുനപരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. നിർദ്ദിഷ്ട വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ്ങ് റോഡുമായി കൂട്ടിയോജിപ്പിക്കുന്ന തരത്തിലാണ് റോഡ് ഒരുങ്ങുക.വാമനപുരം, കല്ലറ പാങ്ങോട്, കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല, ചക്കുവരയ്ക്കൽ, കോട്ടുക്കൽ, ഇട്ടിവ, കടയ്ക്കൽ, കുമ്മിൽ, മാങ്കോട്, ചിതറ, പുനലൂർ താലൂക്കിലെ അഞ്ചൽ, ഏരൂർ, അലയമൺ, വാളക്കോട്, കരുവാളൂർ, പത്തനാപുരം താലൂക്കിലെ പിടവൂർ, പത്തനാപുരം, കോന്നി താലൂക്കിലെ വള്ളിക്കോട്, മലയാലപ്പുഴ,


പ്രമാടം, കോന്നി താഴം, ഐരാവൺ, തണ്ണിത്തോട്, കൂടൽ, കലഞ്ഞൂർ, വള്ളിക്കോട്, കോന്നി, റാന്നി താലൂക്കിലെ ചേത്തയ്ക്കൽ, പഴവങ്ങാടി, വടശ്ശേരിക്കര, റാന്നി, കാഞ്ഞിരപ്പള്ളി താലൂക്കിലെ എളംകുളം, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, മണിമല, എരുമേലി നോർത്ത്, എരുമേലി സൗത്ത്, മീനച്ചിൽ താലൂക്കിലെ ഭരണങ്ങാനം, തലപ്പലം, പൂവരണി, കൊണ്ടൂർ, കടനാട്, രാമപുരം, തൊടുപുഴ താലൂക്കിലെ കരിങ്കുന്നം, മണക്കാട്, പുറപ്പുഴ, മൂവാറ്റുപുഴ താലൂക്കിലെ കല്ലൂർക്കാട്, മൂവാറ്റുപുഴ, ഏനാനല്ലൂർ, മഞ്ഞള്ളൂർ, കോതമംഗലം താലൂക്കിലെ കുട്ടമംഗലം, പോത്താനിക്കാട്, പല്ലാരിമംഗലം, കോതമംഗലം, തൃക്കാരിയൂർ, കോട്ടപ്പടി, പിണ്ടിമന, കീരമ്പാറ, കുന്നത്തുനാട് താലൂക്കിലെ കുമ്പനാട്, കോടനാട്, വേങ്ങൂർ വെസ്റ്റ്, ചേലാമറ്റം, വേങ്ങൂർ, ആലുവ താലൂക്കിലുള്ള മഞ്ഞപ്ര, മലയാറ്റൂർ, അയ്യമ്പുഴ, അങ്കമാലി, കാലടി, തുറവൂർ, വടക്കുംഭാഗം എന്നിവടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

Find Out More:

Related Articles: