100ാം പിറന്നാൾ ദിനത്തിൽ അമ്മയെ സന്ദർശിച്ച് പ്രധാനമന്ത്രി മോദി! 100ാം പിറന്നാൾ ദിനത്തിൽ അമ്മയെ സന്ദർശിച്ച് പ്രധാനമന്ത്രി മോദി! അമ്മയുടെ നൂറാം പിറന്നാൾ ദിനത്തിൽ ഗുജറാത്തിലെ വസതിയിൽ എത്തി അമ്മ ഹീരാബെൻ മോദിയെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി."മാ... ഇത് വെറുമൊരു വാക്കല്ല, എന്നാൽ ഇത് വികാരങ്ങളുടെ ഒരു ശ്രേണിയെ ഉൾക്കൊള്ളുന്നു. ഇന്ന്, ജൂൺ 18, എന്റെ അമ്മ ഹീരാബ തന്റെ നൂറാം വർഷത്തിലേക്ക് കടക്കുന്ന ദിവസമാണ്. ഈ പ്രത്യേക ദിനത്തിൽ, സന്തോഷവും നന്ദിയും പ്രകടിപ്പിക്കുന്ന ചില ചിന്തകൾ ഞാൻ പങ്കുവയ്ക്കുന്നു" എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. അമ്മയ്ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അതിനൊപ്പം അദ്ദേഹം കുറിച്ച ബ്ലോഗിന്റെ ലിങ്കും പങ്കുവച്ചിട്ടുണ്ട്.
"ഇന്ന്, എന്റെ അമ്മ ഹീരാബ തന്റെ നൂറാം വർഷത്തിലേക്ക് കടക്കുകയാണെന്ന് പങ്കുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷവും ഭാഗ്യവും തോന്നുന്നു. ഇത് അവരുടെ ജന്മശതാബ്ദി വർഷമാണ്. അച്ഛൻ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹവും കഴിഞ്ഞയാഴ്ച തന്റെ നൂറാം ജന്മദിനം ആഘോഷിക്കുമായിരുന്നു. എന്റെ അമ്മയുടെ ശതാബ്ദി വർഷം ആരംഭിക്കുന്നതിനാൽ 2022 എനിക്ക് ഒരു പ്രത്യേക വർഷമാണ്" പ്രധാനമന്ത്രി തന്റെ ബ്ലോഗിൽ കുറിച്ചു. അമ്മയുടെ പാദപൂജ നടത്തുകയും അനുഗ്രഹം ഏറ്റുവാങ്ങുകയും ചെയ്തതിരുന്നു. 1923 ജൂൺ 18 നാണ് ഹീരാബെൻ മോദി ജനിച്ചത്. ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തിയത്.
അമ്മയുടെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്തതിന് ശേഷം അദ്ദേഹം ഗുജറാത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളും നിർവഹിക്കും. സർദാർ എസ്റ്റേറ്റിന് സമീപമുള്ള ലെപ്രസി ആശുപത്രിയിൽ നടക്കുന്ന പരിപാടിയിൽ വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളടക്കം നാല് ലക്ഷത്തോളം പേരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. വഡ്നഗറിലെ ഹട്കേശ്വർ ക്ഷേത്രത്തിലും ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ചടങ്ങുകൾ നടക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പം റെയ്സൻ ഗ്രാമത്തിലാണ് ഹീരാബെൻ താമസിക്കുന്നത്.
പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് പുറമെ, മറ്റ് പ്രമുഖരും മോദിയുടെ അമ്മയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. അതിന് പുറമെ, ഹീരാബ തന്റെ നൂറാം വർഷത്തിലേക്ക് കടക്കുമ്പോൾ, അടുത്ത തലമുറ അവരുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് റൈസൻ ഏരിയയിലെ 80 മീറ്റർ റോഡിന് പൂജ്യ ഹിരാബ മാർഗ് എന്ന് പേരിടാൻ തീരുമാനിച്ചതായി ഗാന്ധിനഗർ മേയർ ഹിതേഷ് മക്വാന അറിയിച്ചിരുന്നു. അമ്മയുടെ നൂറാം പിറന്നാൾ ദിനത്തിൽ ഗുജറാത്തിലെ വസതിയിൽ എത്തി അമ്മ ഹീരാബെൻ മോദിയെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച പുലർച്ചെ ഗാന്ധിനഗറിലുള്ള വസതിയിൽ എത്തിയാണ് അമ്മയെ കണ്ടത്.