പിൻവാതിൽ നിയമനത്തിന് പൂട്ട് വീണു; ഇടപെടലുമായി രാജു നാരായണ സ്വാമി!

Divya John
 പിൻവാതിൽ നിയമനത്തിന് പൂട്ട് വീണു; ഇടപെടലുമായി രാജു നാരായണ സ്വാമി! പാർലമെന്റിറി കാര്യ ഇൻസ്റ്റിറ്റ്യൂട്ട് നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തരവിൻ്റെ ഭാഗമായി കഴിഞ്ഞ 9 വർഷത്തിലേറെയായി പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോഗ്രാം ഓഫീസർ തസ്തികയിൽ തുടർന്ന വ്യക്തിയെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു. പാർലമെന്റിറി കാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ പിൻവാതിൽ നിയമനത്തിന് ‘റെഡ് സിഗ്നൽ’ കാട്ടി ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമി. പിൻവാതിൽ നിയമനം ഒരു കാരണവശാലും അനുവദിക്കില്ലന്ന നിലപാടിലാണ് അദ്ദേഹമുള്ളത്. 



  പിൻവാതിൽ നിയമനങ്ങളുടെ പേരിൽ വിവാദങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് രാജു നാരായണ സ്വാമിയുടെ നിർണായക ഇടപെടൽ. 1991 ബാച്ചിലെ ഉദ്യോഗസ്ഥനായ അദ്ദേഹം നിലവിൽ പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ മൂന്നാറിൽ കൈയേറ്റം ഒഴിപ്പിക്കാനായി നിയോഗിച്ച ദൗത്യ സംഘത്തിലെ പ്രധാനികളിലൊരാളായിരുന്നു രാജു നാരായണ സ്വാമി. വിവിധ സംസ്ഥാനങ്ങളിലായി 34 തവണ തെരഞ്ഞെടുപ്പ് നിരീക്ഷകനായി ചുമതല വഹിച്ച നാരായണാ സ്വാമി ഏറ്റവും ഒടുവിൽ മഹാരാഷ്ട്രയിലെ കോൽഹാപ്പൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് നിരീക്ഷക വേഷത്തിലെത്തിയത്.



പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇനിയുള്ള നിയമനങ്ങളെല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുമെന്ന് ഉത്തരവിലൂടെ രാജു നാരായണ സ്വാമി വ്യക്തമാക്കി. അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച രാജു നാരായണ സ്വാമി കോട്ടയം ചങ്ങനാശേരി സ്വദേശിയാണ്. എസ്എസ്എൽസി മുതൽ എഴുതിയ പരീക്ഷകളിൽ മിക്കതിലും ഒന്നാം റാങ്കോടെ പാസായ അദ്ദേഹം സിവിൽ സർവീസ് പരീക്ഷ ഒന്നാം റാങ്കോടെയാണ് പൂർത്തിയാക്കിയത്. മദ്രാസ് ഐഐടിയിലെ റാങ്ക് ഹോൾഡറായ രാജു 16 ബിരുദാനന്തര ബിരുദ പരീക്ഷകളിലും ഒന്നാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.


 അഞ്ചു ജില്ലകളിൽ കളക്ടറായും കോളജ് വിദ്യാഭ്യാസ ഡയറക്ടർ, മാർക്കറ്റ് ഫെഡ് എം.ഡി, കാർഷികോല്പാദന കമ്മീഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ മൂന്നാറിൽ കൈയേറ്റം ഒഴിപ്പിക്കാനായി നിയോഗിച്ച ദൗത്യ സംഘത്തിലെ പ്രധാനികളിലൊരാളായിരുന്നു രാജു നാരായണ സ്വാമി. വിവിധ സംസ്ഥാനങ്ങളിലായി 34 തവണ തെരഞ്ഞെടുപ്പ് നിരീക്ഷകനായി ചുമതല വഹിച്ച നാരായണാ സ്വാമി ഏറ്റവും ഒടുവിൽ മഹാരാഷ്ട്രയിലെ കോൽഹാപ്പൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് നിരീക്ഷക വേഷത്തിലെത്തിയത്.പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇനിയുള്ള നിയമനങ്ങളെല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുമെന്ന് ഉത്തരവിലൂടെ രാജു നാരായണ സ്വാമി വ്യക്തമാക്കി.

Find Out More:

Related Articles: