കെട്ടും എന്നും പറഞ്ഞു കൂടെ കിടക്കണോ?

Divya John
കെട്ടും എന്നും പറഞ്ഞു കൂടെ കിടക്കണോ? വിജയ് ബാബു വിവാദത്തിൽ മറ്റൊരു പ്രതികരണവുമായി ആശ മനോജ്! നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ കഴിഞ്ഞ ദിവസമാണ് യുവ നടി ബലാത്സംഗ ആരോപണവുമായി രംഗത്ത് എത്തിയത്. അതിന് പിന്നാലെ വിജയ് ബാബു ഫേസ്ബുക്ക് ലൈവിൽ എത്തുകയും താനാണ് ഇരയെന്ന് പറയുകയും ചെയ്തിരുന്നു. ഇതിനോടൊപ്പം വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തുകയും ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ വിഷയത്തിൽ ആശ മനോജ് എന്ന വ്യക്തി ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. 




  വിവാഹ വാഗ്ദാനം നൽകി പീഢിപ്പിച്ചു എന്നും സിനിമയിൽ നായിക ആക്കാം എന്ന് പറഞ്ഞ് പീഢിപ്പിച്ചു എന്നൊക്കെയുള്ള പ്രയോഗങ്ങൾ ഒക്കെ ഒഴിവാക്കേണ്ട സമയം അതിക്രമിച്ചെന്ന് ആശ പറയുന്നു. കഴിക്കാമെന്ന് പറഞ്ഞപ്പോഴേക്കും കൂടെ പോയി കിടക്കേണ്ടതുണ്ടോ എന്നും കെട്ടിക്കഴിഞ്ഞ് ലൈഫ് ലോങ് കൂടെ കിടക്കാമല്ലോ എന്നും ആശ മനോജ് കുറിപ്പിൽ പറയുന്നു. നായികയാക്കാം എന്ന് പറഞ്ഞപ്പോഴേ എല്ലാത്തിനും ഓക്കേ പറയുകയും ഒടുവിൽ നായിക ആക്കുകയും ചെയ്തു. എന്നിട്ട് ഇപ്പോൾ എന്താണ് പ്രശ്നമെന്നും ഓരോരോ അവസ്ഥകളെന്നും ആശ മനോജ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു. ഇനി എന്നെ കൊല്ലാൻ വരേണ്ടെന്നും ആശ കുറിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ആശയുടെ വാക്കുകളും കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 




  പല സിനിമാ താരങ്ങളും ഈ കുറിപ്പ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഢിപ്പിച്ചു.. സിനിമയിൽ നായിക ആക്കാം എന്ന് പറഞ്ഞു പീഢിപ്പിച്ചു.. ഇത്തരം പ്രയോഗങ്ങൾ ഒക്കെ ഒഴിവാക്കേണ്ട സമയം അതിക്രമിച്ചു ട്ടാ.. കെട്ടും ന്ന് പറയുമ്പോഴേക്കും കൂടെ പോയി കെടക്കണോ? കെട്ടിക്കഴിഞ്ഞു ലൈഫ് ലോങ്ങ് കൂടെ കെടക്കാലോ... നായിക ആക്കാം ന്ന് പറഞ്ഞപ്പോഴേ എല്ലാത്തിനും ഓക്കെ പറഞ്ഞു.. നായികേം ആയി.. ന്നിട്ട് ഇപ്പൊ ന്താ പ്രശ്നം?? ഓരോരോ അവസ്ഥകൾ!!! എന്നെ കൊല്ലാൻ വരണ്ട ഇനി.' 



അതേസമയം ബലാത്സംഗകേസിന് പുറമെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുള്ളതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിജയ് ബാബു ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. വിജയ് ബാബു രാജ്യം വിട്ടതായും സൂചനയുണ്ട്.    രാതിക്കാരിയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തുകയും ചെയ്തു. എന്റെ പേര് പുറത്തുവന്നു, മറ്റൊരു കക്ഷിയുടെ പേര് എന്തുകൊണ്ട് പുറത്തുവന്നുകൂടാ എന്ന് ചോദിച്ചായിരുന്നു ഇയാൾ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും ഇതിൽ യഥാർത്ഥ ഇര താനാണെന്നും വിജയ് ബാബു പറഞ്ഞു. തനിക്ക് പരാതിക്കാരിയായ കുട്ടിയെ 2018 മുതൽ അറിയാം. ഈ അഞ്ച് വർഷത്തോളമായി കുട്ടിയുമായി ഒരു ചാറ്റും ചെയ്തിട്ടില്ല. തന്റെ സിനിമയിൽ കൃത്യമായി ഓഡിഷൻ ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്. അന്നും പെൺകുട്ടിയുമായി യാതൊരു ബന്ധവുമില്ല. സിനിമാ സെറ്റിലുണ്ടായ സംഭവത്തേക്കുറിച്ച് ജീവനക്കാർ തന്നെ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.

Find Out More:

Related Articles: