വലിയൊരു ദുസ്വപ്നത്തിൽ നിന്നും എഴുന്നേറ്റ് മകളേയും കൈയ്യിൽ പിടിച്ച് ജീവനോടെ ഞാൻ ഇന്നും ഉണ്ടല്ലോ? വൈറലായി അമൃതയുടെ വാക്കുകൾ!

Divya John
 വലിയൊരു ദുസ്വപ്നത്തിൽ നിന്നും എഴുന്നേറ്റ് മകളേയും കൈയ്യിൽ പിടിച്ച് ജീവനോടെ ഞാൻ ഇന്നും ഉണ്ടല്ലോ? വൈറലായി അമൃതയുടെ വാക്കുകൾ! സംഗീത റിയാലിറ്റി ഷോയിലൂടെയാണ് അമൃത പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലും യൂട്യൂബിലും വളരെ സജീവമാണ് അമൃത. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ നടത്തുന്നുണ്ട്. മുൻപ് രണ്ടാം ബിഗ്‌ബോസ് സീസണിൽ ഇരുവരും മത്സരാർത്ഥികളായും എത്തിയിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്.ജോഷ് ടോക്ക്സിൻ്റെ വീഡിയോയാണ് വൈറലായി മാറുന്നത്.



   നിങ്ങൾക്കറിയാവുന്ന അമൃത സുരേഷ് അല്ലാതെ മറ്റൊരു അമൃത സുരേഷുണ്ട്. ഒന്നിനും കൊള്ളില്ലാത്ത ഒരു പെണ്ണ് അല്ലെങ്കിൽ ലോക അഹങ്കാരിയായ പെണ്ണ്…. ഈ രണ്ട് ടാഗും എനിക്ക് നേരത്തെ കിട്ടിയിട്ടുണ്ട്. ഒരുപാട് ദിവസങ്ങൾക്ക് ആരോടും ഒന്നും പറയാൻ പറ്റാതെ കരഞ്ഞ് തീർക്കുകയായിരുന്നു. ജീവിതത്തിൽ തനിക്ക് മാറ്റം കൊണ്ടുവന്ന ഒരു ദുസ്വപ്നത്തെ കുറിച്ച് അമൃത വെളിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുകയാണ്. ആദ്യം മിണ്ടാതിരുന്നു. പ്രതികരിക്കാൻ തുടങ്ങിയപ്പോൾ എല്ലാവരും എന്നെ അഹങ്കാരിയാക്കി. എന്ത് ചെയ്താലും കുറ്റം മാത്രമായിരുന്നു. അവനവൻ്റെ തീരുമാനം പറയുമ്പോൾ ലഭിക്കുന്ന കുറ്റപ്പെടുത്തലുകളാണ്. ഞാൻ അക്കാലത്ത് ഞാൻ ആരാണെന്ന് ചിന്തിച്ച് തുടങ്ങി…. ഞാൻ‌ എങ്ങനെ മുന്നോട്ട് പോകും, ജോലി ചെയ്യും, കുഞ്ഞിനെ വളർത്തും എന്നിങ്ങനെ പല കാര്യങ്ങൾ ചിന്തിച്ചു.



  ആ അമൃത സുരേഷിനെ ആർക്കും അറിയില്ല. ആ സ്വപ്ന തുല്യമായ ജീവിതം ഉപേക്ഷിച്ച് ഇറങ്ങുമ്പോൾ കൈയ്യിലുണ്ടായിരുന്നത് ഒരു സീറോ ബാലൻസ് അക്കൗണ്ടും രണ്ട് വയസുള്ള ഒരു കുഞ്ഞുമാണ്. ഞാൻ ആ തീരുമാനം എടുത്ത ദിവസം മാധ്യമങ്ങളിൽ നിന്ന് മാത്രം വന്നിട്ടുള്ളത് നൂറിലേറെ ഫോൺ കോളുകളാണ്. പിന്നീടാണ് ഞാൻ എന്നിലെ എന്നെ തിരിച്ചറിഞ്ഞ്. അത്ര വലിയൊരു ദുസ്വപ്നത്തിൽ നിന്നും എഴുന്നേറ്റ് മകളേയും കൈയ്യിൽ പിടിച്ച് ജീവനോടെ ഞാൻ ഇന്നും ഉണ്ടല്ലോ… എന്ന് ചിന്തിച്ചപ്പോൾ ഞാൻ എത്രത്തോളം ശക്തയായ സ്ത്രീയാണെന്ന് മനസിലാക്കി. പത്ത് വർഷം മുമ്പുള്ള അമൃത സുരേഷ് നാണക്കേടുള്ള, ചമ്മലുള്ള വ്യക്തിയായിരുന്നു. 




  പക്ഷെ ഇന്ന് ഞാൻ അങ്ങനെയല്ല. ഞാൻ ശക്തയായ സ്ത്രീയാണ്. എല്ലാ സ്ത്രീകളും എപ്പോഴും സ്വയം വിലയിരുത്തണമെന്നും അമൃത പറയുന്നു. നടൻ ബാലയുമായി അമൃത പ്രണയത്തിലായി വിവാഹിതരായ ശേഷം നടന്ന സംഭവത്തെ കുറിച്ചാണ് അമൃതയുടെ വാക്കുകൾ. ഇവർ പിന്നീട് നിയമപരമായി തന്നെ വേർപിരിയുകയും ചെയ്തു. വിവാഹമോചനത്തിന് ശേഷം അമൃത പിന്നണി ഗാനരംഗത്തും, ആൽബങ്ങളിലും, സാമൂഹ്യമാധ്യമങ്ങളിലും അമൃത സജീവമാണ്.

Find Out More:

Related Articles: