കെആ‌ർ ജ്യോതിലാൽ വീണ്ടും പൊതുഭരണവകുപ്പിൽ!

Divya John
 കെആ‌ർ ജ്യോതിലാൽ വീണ്ടും പൊതുഭരണവകുപ്പിൽ! സ്വർണ്ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലാവുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത എം ശിവശങ്കറിന് കൂടുതൽ ചുമതലകളും നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഗവർണറുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് നീക്കം ചെയ്യപ്പെട്ട, കെആർ ജ്യോതിലാൽ ഐഎഎസ് പൊതുഭരണ വകുപ്പ് തലപ്പത്ത് തിരിച്ചെത്തി.  നേരത്തെ ഗവർണ്ണറുടെ പേഴ്സണൽ സ്റ്റാഫിൽ ഹരി എസ് കർത്തയെ നിയമിച്ചതിനൊപ്പം വിയോജന കുറിപ്പ് എഴുതിയതിനെത്തുടർന്ന് ഗവർണറുടെ അതൃപ്കിക്ക് ഇടയായ ഉദ്യോഗസ്ഥനാണ് ജ്യോതിലാൽ. ഇതിൽ പ്രതിഷേധിച്ച് നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണ്ണർ വിസമ്മതിച്ചത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പിന്നീട് ജ്യോതിലാലിനെ മാറ്റി സർക്കാർ അനുനയത്തിലെത്തുകയായിരുന്നു.




  ഇരുവർക്ക് പുറമെ ബിശ്വനാഥ് സിൻഹക്ക് ഐടി വകുപ്പിന് പുറമെ ആസൂത്രണ ബോർഡിൻറെ ചുമതല കൂടി നൽകി. ടിവി അനുപമ അധികമായി വഹിച്ചിരുന്ന വനിതാ ശിശുക്ഷേമ ഡയറക്ടർ തസ്തികയിലേക്ക് അവധി കഴിഞ്ഞ് തിരിച്ചെത്തിയ ജി പ്രിയങ്കയെ നിയമിച്ചു. കായിക- യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറിന് ഈ വകുപ്പിന് പുറമെ മൃഗസംരക്ഷ വകുപ്പിൻറെയും ക്ഷീരവികസന വകുപ്പിൻറെയും ചുമതലയാണ് നൽകിയത്. അതേസമയം കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം റീജിയനൽ ക്യാൻസർ സെൻററിലെ നേഴ്‌സിംഗ് അസിസ്റ്റന്റ്, ക്ലീനർ എന്നിവിടങ്ങളിലെ സർക്കാർ അംഗീകൃത തസ്തികകളിലെ ജീവനക്കാർക്ക് ശമ്പളം, അലവൻസുകൾ, മറ്റാനുകൂല്യങ്ങൾ എന്നിവ 11-ാം ശമ്പളപരിഷ്‌കരണ ഉത്തരവിൻ പ്രകാരം പരിഷ്‌കരിക്കരിക്കാൻ മന്ത്രിസഭാ യോഗവും അനുമതി നൽകിയിട്ടുണ്ട്. ക്ലീൻ കേരള കമ്പനിയിലെ പുതിയ മാനേജിംഗ് ഡയറക്ടറായി ജി കെ സുരേഷ് കുമാറിനെ (റിട്ട ഡെപ്യൂട്ടി കളക്ടർ)യും നിയമിച്ചിട്ടുണ്ട്.




   ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.  മുഖ്യമന്ത്രിയുടെ (Kerala CM ) വിശ്വസ്തർക്ക് കൂടുതൽ പദവി നൽകിക്കൊണ്ട് ഐഎഎസ് (IAS) തലപ്പത്ത് അഴിച്ചുപണി. സ്വർണ്ണക്കടത്ത് വിവാദത്തിൽ പെട്ട് സസ്പെൻഷനിലായി അടുത്തിടെ തിരിച്ചെത്തിയ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എം ശിവശങ്കറിന് കൂടുതൽ ചുമതല നൽകി. കായിക- യുവജനക്ഷേമ വകുപ്പിന് പുറമെ മൃഗസംരക്ഷണ വകുപ്പിൻറെയും ക്ഷീരവികസന വകുപ്പിൻറെയും ചുമതല കൂടിയാണ് ശിവശങ്കറിന് നൽകിയത്. 54 ദിവസത്തെ ഇടവേളക്ക് ശേഷം കെ ആ‌ർ ജ്യോതിലാൽ വീണ്ടും പൊതുഭരണവകുപ്പിൻറെ തലപ്പത്തെത്തി. 



  ഗവർണ്ണറുടെ പേഴ്സനൽ സ്റ്റാഫിൽ ഹരി എസ് കർത്തായുടെ നിയമനം കടുത്ത വിയോജിപ്പുകളോടെ  അംഗീകരിച്ച് പൊതുഭരണവകുപ്പ് സെക്രട്ടറിയായിരുന്ന ജ്യോതിലാൽ രാജ്ഭവന് കത്ത് നൽകിയത് വിവാദമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് നിയമസഭ ചേരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണ്ണർ വിസമ്മതിച്ചത് കടുത്ത പ്രതിസന്ധിയുണ്ടാക്കി. സർക്കാർ നിലപാടാണ് ജ്യോതിലാൽ അറിയിച്ചതെങ്കിലും ജ്യോതിലാലിനെ മാറ്റി സർക്കാർ അനുനയത്തിലെത്തുകയായിരുന്നു. വീണ്ടും ഗവർണ്ണറുടെ അതൃപ്തി ഒഴിവാക്കാൻ ഗവർണ്ണറെ മുൻകൂട്ടി  അറിയിച്ച ശേഷമാണ് ജ്യോതിലാലിനെ പഴയ കസേരയിലേക്ക് സർക്കാർ എത്തിച്ചത്.

Find Out More:

Related Articles: