മമ്മൂട്ടി - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'നൻപകൽ നേരത്ത് മയക്ക'ത്തിന് തുടക്കം!

Divya John
 മമ്മൂട്ടി - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'നൻപകൽ നേരത്ത് മയക്ക'ത്തിന് തുടക്കം! ഹരീഷാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. മമ്മൂട്ടി, അശോകൻ തുടങ്ങി നിരവധി താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിൻറെ ആദ്യ ദിവസത്തെ ചിത്രീകരണം വേളാങ്കണ്ണിയിലാണ് നടന്നത്. 40 ദിവസത്തെ ഷെഡ്യൂളാണുള്ളത്. പഴനിയാണ് പ്രധാന ലൊക്കേഷനെന്നാണ് സൂചന. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം പളനിയിൽ ചിത്രീകരണം ആരംഭിച്ചു. 'നൻപകൽ നേരത്ത് മയക്കം' എന്ന് പേരിട്ടിരിക്കുന്ന സിനിമ നിർമ്മിക്കുന്നത് മമ്മൂട്ടിയുടെ പുതിയ നിർമ്മാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'യും ലിജോ പെല്ലിശേരിയുടെ ആമേൻ മുവി മൊണാസ്ട്രിയും ചേർന്നാണ്. ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. എം.ടിയുടെ കടുഗന്നാവ ഒരു യാത്രാകുറിപ്പ് എന്ന കൃതി സിനിമയാക്കുന്നതും ലിജോ ജോസ് പെല്ലിശ്ശേരിയാണ്.



   മമ്മൂട്ടി തന്നെയാണ് ഇതിൽ കേന്ദ്രകഥാപാത്രമായെത്തുന്നത്. അഖിൽ അക്കിനേനിക്കൊപ്പം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം ഏജൻറ് അടുത്തിടെയാണ് പൂർത്തിയായിരുന്നത്. തമിഴ്നാട് പശ്ചാത്തലമാക്കിയൊരുങ്ങുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം പേരൻപ്, കർണൻ, പുഴു എന്നീ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് നിർവ്വഹിക്കുന്നത്. തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. ആമേൻ, ഈമയൗ, ജല്ലിക്കട്ട്, ചുരുളി തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം ഒരുക്കുന്ന ചിത്രമാണിത്.



  ചുരുളി ഒടിടി റിലീസിന് തയ്യാറെടുക്കുകയുമാണ്.  അതിന് പിന്നാലെയാണ് മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുന്നത്. 'ഭീഷ്മപർവം, 'പുഴു' തുടങ്ങിയവയാണ് മമ്മൂട്ടിയുടേതായി ഇറങ്ങാനിരിക്കുന്ന പുതിയ സിനിമകൾ. ലിജോ ജോസ് ചിത്രത്തിന് പിന്നാലെ കെ.മധു സംവിധാനം ചെയ്യുന്ന സിബിഐ അഞ്ചാം ഭാഗത്തിലായിരിക്കും മമ്മൂട്ടി ജോയിൻ ചെയ്യുന്നത്. അതേസമയം  അതിന് പിന്നാലെയാണ് മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുന്നത്. 'ഭീഷ്മപർവം, 'പുഴു' തുടങ്ങിയവയാണ് മമ്മൂട്ടിയുടേതായി ഇറങ്ങാനിരിക്കുന്ന പുതിയ സിനിമകൾ. 



  ലിജോ ജോസ് ചിത്രത്തിന് പിന്നാലെ കെ.മധു സംവിധാനം ചെയ്യുന്ന സിബിഐ അഞ്ചാം ഭാഗത്തിലായിരിക്കും മമ്മൂട്ടി ജോയിൻ ചെയ്യുന്നത്. കഴിഞ്ഞ മാസം 25നാണ് സംസ്ഥാനത്ത് തീയേറ്ററുകൾ തുറന്നത്. ഇതിനു പിന്നാലെ കുറുപ്പ് തീയേറ്റർ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. തിയേറ്റർ റിലീസിനായി നിർമ്മാതാക്കൾ യാതൊരു വിധത്തിലുള്ള നിബന്ധനകളും മുന്നോട്ട് വെച്ചിരുന്നില്ലെന്നും അതിനാൽ തന്നെയാണ് ചിത്രത്തിന് വേണ്ടി തിയേറ്റർ ഉടമകൾ പരമാവധി സഹായം ചെയ്ത് കൊടുക്കാമെന്ന നിലപാട് സ്വീകരിച്ചതെന്നും വിജയകുമാർ വ്യക്തമാക്കി.

Find Out More:

Related Articles: