പോസ്റ്റ് ഓഫീസ് നിക്ഷേപം: മാറുന്ന നിയമങ്ങൾ അറിയാം!
2020 ജൂലൈ ഒന്നു മുതൽ ഇതിന് പ്രാബല്യം ഉണ്ട്. പബ്ലിക് പ്രൊവിഡൻറ് ഫണ്ട് ഉൾപ്പെടെയുള്ള ദേശീയ ചെറുകിട സമ്പാദ്യ പദ്ധതികളിൽ അംഗമായ അക്കൗണ്ട് ഉടമകൾ 20 ലക്ഷം രൂപയ്ക്ക് മുകളിൽ പിൻവലിക്കുമ്പോൾ ടിഡിഎസ് (ഉറവിടത്തിൽ നിന്ന് നികുതി) ഈടാക്കുന്നതിന് തപാൽ വകുപ്പ് പുതിയ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പബ്ലിക് പ്രൊവിഡൻറ് ഫണ്ട് ഉൾപ്പെടെയുള്ള പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിനും പരിധിയുണ്ട്. പണമായി 50,000 രൂപയുടെ നിക്ഷേപം മാത്രമാണ് ഒരു ദിവസം നടത്താൻ ആകുക. നിക്ഷേപങ്ങൾ പിൻവലിക്കുന്നതിനും ചെക്കും വിത്ഡ്രോവൽ ഫോമും ബാധകമായിരിക്കും.
പബ്ലിക് പ്രൊവിഡൻറ് ഫണ്ട് ഉൾപ്പെടെയുള്ള ദേശീയ ചെറുകിട സമ്പാദ്യ പദ്ധതികളിൽ അംഗമായ അക്കൗണ്ട് ഉടമകൾ 20 ലക്ഷം രൂപയ്ക്ക് മുകളിൽ പിൻവലിക്കുമ്പോൾ ടിഡിഎസ് (ഉറവിടത്തിൽ നിന്ന് നികുതി) ഈടാക്കുന്നതിന് തപാൽ വകുപ്പ് പുതിയ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഉയർന്ന തുക പിൻവലിക്കുന്നഒരു അക്കൗണ്ട് ഉടമ മൂന്ന് അസസ്മെൻറ് വർഷങ്ങളിൽ ആദായ നികുതിറിട്ടേൺ സമർപ്പിച്ചിട്ടില്ലെങ്കിൽ, ആദായനികുതി നിയമ പ്രകാരത്തിലെ പുതിയ വ്യവസ്ഥകൾ പ്രകാരം റിട്ടേൺ ഫയൽ ചെയ്യാതിരുന്നവർക്കെതിരെ നടപടി സ്വീകരിക്കാം. 2020 ജൂലൈ ഒന്നു മുതൽ ഇതിന് പ്രാബല്യം ഉണ്ട്.
പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് ചെക്കുകൾ കോർ ബാങ്കിങ് സംവിധാനമുള്ള പോസ്റ്റോഫീസുകളിൽ നിന്ന് ഉടൻ തന്നെ മാറിയെടുക്കാനുമാകും. ഗ്രാമീണ പോസ്റ്റ് ഓഫീസ് ശാഖകളിൽ നിന്ന് പ്രതിദിനം 20,000 രൂപ വരെ ഒരു ദിവസം പിൻവലിക്കാൻ ആകും. നേരത്തെ ഇത് 5,000 രൂപയായിരുന്നു. സേവിങ്സ് ബാങ്ക് അക്കൗണ്ടിലും പ്രതിദിന നിക്ഷേപത്തിൻെറ പരിധി 50,000 രൂപയാണ്.അതുപോലെ പോസ്റ്റ്ഓഫീസ് സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിലും, അനുവദിച്ച പരിധി കഴിഞ്ഞുള്ള ഓരോ പണം പിൻവലിക്കലിനും നിക്ഷേപങ്ങൾക്കും അധിക ചാർജ് ഈടാക്കും. അതേസമയം ബേസിക് സേവിങ്സ് അക്കൗണ്ടുകളിലെ പണം പിൻവലിക്കലിന് ചാർജ് ഈടാക്കില്ല.