പ്രതിപക്ഷം സമരക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു: ഉമ്മൻ ചാണ്ടി സമരക്കാരുടെ കാലിൽ വീഴണ മെന്നു മുഘ്യമന്ത്രി!

Divya John
പ്രതിപക്ഷം സമരക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു: ഉമ്മൻ ചാണ്ടി സമരക്കാരുടെ കാലിൽ വീഴണ മെന്നു മുഘ്യമന്ത്രി! നിലവിലെ സാഹചര്യം അറിയാത്തവരാണോ പ്രതിപക്ഷം, ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്തതാണോ കുറ്റം. ഉദ്യോഗാർത്ഥികളോട് അനുകമ്പ മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരക്കാർ സെക്രട്ടറിയേറ്റിന്റെ മുന്നിൽവെച്ച് ഒരാളുടെ കാലിൽ വീഴുന്നത് കണ്ടു. എന്നാൽ ആ വ്യക്തിയാണ് സമരക്കാരുടെ കാലിൽ വീഴേണ്ടതെന്നും ഉമ്മൻ ചാണ്ടിയെ ഉന്നംവെച്ച് മുഖ്യമന്ത്രി പറഞ്ഞു. പി എസ് സിയെ നോക്കുകുത്തിയാക്കിയെന്നത് ആരോപണം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിൻവാതിൽ നിയമനം ആരോപിച്ച് മുൻ മുഖ്യമന്ത്രിയടക്കം രംഗത്തുവന്നു. പ്രതിപക്ഷം സമരക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുൻ മുഖ്യമന്ത്രിയുടെ പിന്തുണ ആശ്ചര്യകരമാണെന്നും പിണറായി വിജയൻ പറഞ്ഞു. സ്റ്റാഫ് നേഴ്സ്, അസിസ്റ്റന്റ് സർജൻ നിയമനത്തിലും വർദ്ധനവുണ്ടായി.

   19,120 പേരെ എൽഡി ക്ലാർക്കായി നിയമിച്ചു. 17,811 പേർക്ക് മാത്രമാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എൽഡി ക്ലാർക്കായി നിയമനം ലഭിച്ചത്, മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 4,012 റാങ്ക് ലിസ്റ്റുകൾ ഈ സർക്കാർ പ്രസിദ്ധീകരിച്ചു. യുഡിഎഫിന്റെ കാലത്ത് 3,113 റാങ്ക് ലിസ്റ്റുകൾ മാത്രമാണ് പ്രസിദ്ധീകരിച്ചത്. പോലീസിൽ ഈ സർക്കാരിന്റെ കാലത്ത് 13,825 നിയമനങ്ങളാണ് നടന്നത്. മുൻ സർക്കാരിന്റെ കാലത്ത് 4,791 നിയമനങ്ങൾ മാത്രമാണ് നടന്നത്. ഇതുവരെ 1,57,909 നിയമനങ്ങൾ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.  

  അതേസമയം പുതുതായി 409 തസ്തികകൾ കൂടെ സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ സർക്കാരിനെ അപേക്ഷിച്ച് 7556 നിയമനങ്ങളാണ് പിഎസ്സി വഴി അധികമായി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞ യുഡിഎഫ് സർക്കാരിൻറെ കാലത്ത് 1,50,355 നിയമനങ്ങളാണ് നടത്തിയതെങ്കിൽ, ഈ സർക്കാരിൻറെ കാലത്ത് 1,57,911 നിയമനങ്ങളാണ് പിഎസ്സി മുഖാന്തരം നടത്തിയത്' മുഖ്യമന്ത്രി വ്യക്തമാക്കി. 

  നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി നിലവിൽ രാജ്യത്ത് സ്വീകരിച്ച് വരുന്ന സമീപനത്തിൽ നിന്നും വ്യത്യസ്തമായി ഇടതുപക്ഷ ബദൽ ഉയർത്തിപ്പിടിച്ചുകൊണ്ട്, സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഈ സർക്കാർ തുടക്കം മുതൽ ശ്രമിച്ചു വരുന്നത്. ഈ നയത്തിൻറെ ഭാഗമായി പുതുതായി 409 തസ്തികകൾ കൂടെ സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Find Out More:

Related Articles: