വിവാഹത്തിലെ ഹൽദി ചടങ്ങു എന്തുകൊണ്ട്?

Divya John
വിവാഹത്തിലെ ഹാൻഡി ചടങ്ങു എന്തുകൊണ്ട്? മുൻപ് നോർത്തിന്ത്യൻ വിവാഹങ്ങളിലുള്ള ചടങ്ങായിരുന്നു ഹൽദി എന്നത്. അതായത് വധുവിനെയും ചിലയിടങ്ങളിൽ വരനേയുമെല്ലാം മഞ്ഞൾ അണിയിക്കുന്ന ചടങ്ങ്. ഇന്ന് കേരളമുൾപ്പെടെയുള്ള സൗത്തിന്ത്യൻ വിവാഹങ്ങളിലും ഇത് ഒരു ചടങ്ങായി മാറിയിരിയ്ക്കുകയാണ്. ഇത് വെറും ചടങ്ങും ആഘോഷവുമായി തോന്നുമെങ്കിലും ഇതിനു പുറകിൽ ആരോഗ്യ, സൗന്ദര്യപരമായ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. വധുവിന്റെയും വരന്റേയും കൈകളിലും കാലിലുമെല്ലാം മഞ്ഞൾ അണിയുന്ന ചടങ്ങാണിത്. ഇത് ഇവരുടെ ദീർഘായുസിനും ആരോഗ്യകരമായ ബന്ധത്തിനും അനുഗ്രഹത്തിനുമായാണ് പൊതുവേ കരുതപ്പെടുന്നത്. ദമ്പതിമാരെ അനുഗ്രഹിയ്ക്കുന്ന ചടങ്ങായി കരുതപ്പെടുന്നു. സുമംഗലികളായവരാണ് പ്രധാനമായും ഈ ചടങ്ങു നടത്തുക.

മാത്രമല്ല, വിശ്വാസപ്രകാരം ഇവർക്ക് കണ്ണേറു തട്ടാനുള്ള സാധ്യത ഒഴിവാക്കാൻ കൂടിയാണിത്. ഈ ചടങ്ങിന് ശേഷം മിക്കവാറും വധൂവരന്മാരെ പുറത്തു പോകാൻ അനുവദിയ്ക്കാറില്ല. പുറത്തു പോയാൽ തന്നെ ഒറ്റയ്ക്കു വിടാറുമില്ല.വിവാഹദിവസം തിളങ്ങുന്നതും സുന്ദരവുമായ ചർമം ലഭിക്കാൻ വേണ്ടി കൂടിയാണ് ഈ ചടങ്ങിന് പുറകിൽ പറയപ്പെടുന്ന ഒന്ന്. ചർമത്തിലെ മൃതകോശങ്ങൾ അകറ്റി ചർമത്തിന് സൗന്ദര്യവും തിളക്കവും പുതുമയും നൽകാൻ ഈ മഞ്ഞൾ വിദ്യ സഹായിക്കുന്നു. വധുവിന് മാത്രമല്ല, വരനും ഇത് ഈ ഗുണങ്ങൾ നൽകുന്നു. ചർമത്തിലുണ്ടാകാൻ സാധ്യതയുള്ള അലർജി പ്രശ്‌നങ്ങൾക്കും ഇതേറെ നല്ലതാണ്.മഞ്ഞൾ ഇങ്ങനെ പുരട്ടുന്നതിന് മറ്റൊരു കാര്യം കൂടിയുണ്ട്. പരമ്പരാഗത സൗന്ദര്യ വഴിയാണ് മഞ്ഞൾ എന്നത്. ഇത് സൗന്ദര്യം കൂടാൻ കൂടി വേണ്ടിയാണ് പുരട്ടുന്നത്. 

മഞ്ഞളിന് ആരോഗ്യ ഗുണങ്ങളും ഏറെയുണ്ട്. ഇത് അണുബാധകളിൽ നിന്നും സംരക്ഷണം നൽകാൻ ഉത്തമമാണ്. ഇത് അസുഖങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു. ഇതിലെ കുർകുമിൻ എന്ന ഘടകം തലവേദന, ഉത്കണ്ഠ എന്നിവയിൽ നിന്നും മോചനം നൽകാൻ മികച്ചാണ്. വിവാഹത്തോടും ആഘോഷങ്ങളോടുമനുബന്ധിച്ച് വധൂവരന്മാർക്കുണ്ടാകാൻ സാധ്യതയുള്ള ഇത്തരം പ്രശ്‌നങ്ങളിൽ നിന്നുള്ള മോചനം കൂടിയാണ് ഹൽദി ചടങ്ങിലൂടെ ഉദ്ദേശിയ്ക്കുന്നത്.

നാഡികളെ ഇത് ശാന്തമാക്കുന്നു.ആരോഗ്യ സൗന്ദര്യ ഗുണങ്ങളാൽ മികച്ചതാണ് മഞ്ഞൾ. ഇതിനാൽ കൂടിയാണ് ഹൽദി ചടങ്ങിനായി മഞ്ഞൾ ഉപയോഗിയ്ക്കുന്നത്. ഇതിലെ കുർകുമിൻ ഇതിന് ആരോഗ്യ, സൗന്ദര്യ പരമായ ഗുണങ്ങൾ നൽകുന്നു. പോരാത്തതിന് പരമ്പരാഗതി വിശ്വാസ വഴികളിലും മഞ്ഞളിന് പ്രധാന്യമുണ്ട്. ഇതു തന്നെയാണ് ഹൽദി ചടങ്ങി്ൽ മഞ്ഞൾ ഉപയോഗിയ്ക്കുന്നതിന് പുറകിലെ വാദം.

Find Out More:

Related Articles: