ഫെബ്രുവരി മുതൽ മദ്യം കിട്ടാൻ ബുക്ക് ചെയ്യേണ്ട: ലിറ്ററിന് 150 രൂപവരെ വർധിപ്പിക്കുന്നു!

Divya John
    ഫെബ്രുവരി മുതൽ മദ്യം കിട്ടാൻ ബുക്ക് ചെയ്യേണ്ട: ലിറ്ററിന് 150 രൂപവരെ വർധിപ്പിക്കുന്നു! ഫെബ്രുവരി ഒന്നുമുതൽ മദ്യത്തിന് വില കൂടും. ലിറ്ററിന് 80 മുതൽ 140 രൂപവരെ ഉയരുമെന്ന് സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ അറിയിച്ചു. ഉപയോക്താക്കളിൽ എത്തുമ്പോൾ 100 രൂപ മുതൽ 150 രൂപ വരെ വില വർധിക്കുമെന്നാണ് കണക്കാക്കുന്നത്. കൺസ്യൂമർഫെഡിന്റെ ചില്ലറ വിൽപന ശാലകളിലെ വിലയേക്കാൾ മൂന്നിരട്ടിയാണ് ബാറുകളിലെ മദ്യത്തിന്റെ വില. മദ്യക്കമ്പനികളുടെ ആവശ്യപ്രകാരം വില വർദ്ധിപ്പിക്കുന്നത് പരിഗണിക്കാൻ സർക്കാർ ബിവറേജസ് കോർപ്പറേഷന് നിർദേശം നൽകുകയും ചെയ്തിരുന്നു. അതേസമയം മദ്യത്തിനായി ബെവ്ക്യു ആപ്പ് വഴി ഉപയോക്താക്കൾ ബുക്ക് ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി.മദ്യത്തിന്റെ അടിസ്ഥാന വില 7 ശതമാനം വർദ്ധിപ്പിക്കണമെന്ന് ബിവറേജസ് കോർപ്പറേഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ബിവറേജസ് കോർപ്പറേഷന്റെ റീട്ടെയിൽ കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി സർക്കാർ പുറത്തിറക്കിയ ആപ്പാണ് ബെവ്ക്യൂ.



     ഇനി ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യാത്തവർക്കും മദ്യം കൊടുക്കണമെന്നാണ് വാക്കാലുള്ള നിർദ്ദേശം. ഇതോടെ ആപ്പിന്റെ ഭാവി എന്താകുമെന്ന കാര്യം സർക്കാർ തീരുമാനിക്കും. അതേസമയം  ക്രിസ്മസ് പുതുവത്സര നാളുകളിൽ ജില്ലയിലെ ബിവറേജ് കോർപറേഷൻ ഔട്ട്ലെറ്റുകളിൽ നിന്ന് വിറ്റു പോയത് 13.69 കോടി രൂപയുടെ മദ്യം ആണ്. ൺസ്യൂമർഫെഡിൻ്റെയും ബാറുകളുടെയും കൂടി വിൽപ്പന കണക്കാക്കുമ്പോൾ 25 കോടിയിലേറെ രൂപയുടെ മദ്യം ജില്ലയിൽ പുതുവത്സര ക്രിസ്മസ് ആഘോഷങ്ങൾക്കായി വിറ്റു പോയെന്നാണ് വിവരം.ക്രിസ്മസ് ദിനത്തിൽ 2.19 കോടിയുടെയും ഡിസംബർ 31 ന് 3.24 കോടി രൂപയുടെയും വിൽപ്പന നടന്നു. 




   കൊട്ടാരക്കര വെയർ ഹൗസിന് കീഴിലുള്ള ഔട്ട്ലെറ്റുകളിൽ ക്രിസ്മ്സ് തലേന്നും ക്രിസ്മസ് ദിനത്തിലുമായി 3.36 കോടി രൂപയുടെയും ഡിസംബർ 31 ന് 2.49 കോടി രൂപയുടെയും മദ്യമാണ് വിറ്റു പോയത്.ക്രിസ്മസും പുതുവത്സര ആഴ്ചയിലെ എല്ലാ ദിവസവും വലിയ കച്ചവടം നടന്നുവെന്നാണ് ബിവറേജസ് കോർപറേഷൻ പറയുന്നത്. ക്രിസ്മസിന്റെ തലേന്ന് കൊല്ലം വെയർഹൗസിന് കീഴിലെ 12 ഔട്ട്ലെറ്റുകളിലായി 2.40 കോടിയുടെ മദ്യമാണ് വിറ്റത്. 24 ന് 55.06 ലക്ഷം, 25 ന് 41.46 ലക്ഷം, 31 ന് 58. 39 ലക്ഷം എന്നിങ്ങനെ ആയിരുന്നു വിൽപ്പന. കല്ലുവാതുക്കൽ ഔട്ട്ലെറ്റാണ് ജില്ലയിൽ വിൽപ്പനയിൽ രണ്ടാമത്.

Find Out More:

Related Articles: