ഏതോ സംസ്ഥാനത്തിനു വേണ്ടി ഇവിടെ പ്രത്യേക സമ്മേളനം വിളിക്കുന്നു എന്ന് കേന്ദ്രമന്ത്രി മുരളീധരൻ!

Divya John
വേറെ ഏതോ സംസ്ഥാനത്തെ പ്രശ്നത്തിനായി ഇവിടെ യോഗം വിളിക്കുന്നത് എന്തിനാണെന്നായിരുന്നു വി മുരളീധരൻ്റെ ചോദ്യം. ഗവർണറുടെ എതിർപ്പിനൊടുവിലും നിയമസഭാ സമ്മേളനത്തിനുള്ള നീക്കവുമായി സംസ്ഥാനം മുന്നോട്ടു പോകുന്നതിനിടയിലാണ് വി മുരളീധരൻ്റെ ചോദ്യം. കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളെപ്പറ്റി ചർച്ച ചെയ്യാനായി കേരളത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നതിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ.ഇന്നലെ മന്ത്രി വി എസ് സുനിൽകുമാറും എകെ ബാലനും ഗവർണറുമായി ചർച്ച നടത്തിയിരുന്നു. ഗവർണർ സർക്കാർ ആവശ്യത്തിന് വഴങ്ങിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ സമ്മേളനത്തിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടു പോകുകയാണ് സർക്കാർ. ഗവർണർ അനുമതി നൽകിയേക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്നലെ വി എസ് സുനിൽ കുമാർ പറഞ്ഞു.ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകാൻ സംസ്ഥാന സർക്കാരിന് മറുപടി ഇല്ലെന്നും ഗവർണറോട് ഉത്തരം മുട്ടിയ സർക്കാർ കൊഞ്ഞനം കുത്തുകയാണെന്നും വി മുരളീധരൻ ആരോപിച്ചു.

നിയമസഭാ സമ്മേളനത്തിനുള്ള അനുമതി നിഷേധിച്ച ആരിഫ് മുഹമ്മദ് ഖാനെതിരെ വിവിധ നേതാക്കൾ രംഗത്തു വന്നതിനു പിന്നാലെയായിരുന്നു വി മുരളീധരൻ്റെ പ്രതികരണം.വേറെ ഏതോ സംസ്ഥാനത്തെ പ്രശ്നത്തിനായി ഇവിടെ സഭ ചേരുന്നത് എന്തിനാണ് എന്ന് അദ്ദേഹം ചോദിച്ചു. ഹെലിപ്പാഡ് നിർമിക്കാനായി കൃഷിഭൂമി നികത്തിയവരാണ് സംസ്ഥാന സർക്കാർ എന്നും വി മുരളീധരൻ ആരോപിച്ചു. സാധാരണക്കാരൻ്റെ നികുതിപ്പണം ഉപയോഗിച്ചാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നത്. സർക്കാർ പണം ധൂർത്തടിക്കുകയാണെന്നും ജനങ്ങൾ ഇത് തിരിച്ചറിയണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.കർഷകർക്ക് ഹാനികരമായ ഒന്നും കാർഷിക നിയമങ്ങളിൽ ഇല്ലെന്നാണ് വി മുരളീധരൻ്റെ വാക്കുകൾ.കാർഷിക പ്രക്ഷോഭത്തിൻ്റെ വാർത്തകൾ നൽകി ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കാനുള്ള മാധ്യമ അജണ്ടയുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞതായി മംഗളം റിപ്പോർട്ട് ചെയ്തു. നരേന്ദ്ര മോദി സർക്കാർ ലക്ഷ്യമിടുന്നത് കർഷകനെ വിപണിശക്തിയാക്കാനാണെന്ന് വി മുരളീധരൻ വാദിച്ചു.

പാർലമെൻറിൽ ഈ വിഷയം ഉന്നയിക്കാനും ചർച്ച ചെയ്യാനും പ്രതിപക്ഷം തയ്യാറായില്ലെന്നും പകരം നിലവിൽ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും വി മുരളീധരൻ ആരോപിച്ചു.ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കാനാണ് കാർഷിക നിയമങ്ങൾക്കെതിരായ പ്രചാരണങ്ങളെന്ന് വി മുരളീധരൻ ആരോപിച്ചു. കാർഷിക നിയമങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാനും പൗരത്വ നിയമഭേദഗതിയ്ക്ക് സമാനമായ രീതിയിൽ കേന്ദ്രനിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാനുമാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. കേന്ദ്രസർക്കാർ മിതത്വം പാലിച്ചതുകൊണ്ടാണ് തർക്കം രൂക്ഷമാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേന്ദ്രമന്ത്രി വി മുരളീധരന് മറുപടി പറയേണ്ടതില്ലെന്നാണ് മന്ത്രി വി എസ് സുനിൽകുമാർ പ്രതികരിച്ചത്. എന്നാൽ ജനുവരി 31ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള നീക്കത്തിനെതിരെ ഗവർണർ രംഗത്തെത്തിയതിനു പിന്നലെയാണ് സംഭവം വിവാദമായത്. ഗവർണർ കേന്ദ്ര ഏജൻ്റായി പ്രവർത്തിക്കകയാണെന്നായിരുന്നു സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎ ബേബിയുടെ നിലപാട്. 

Find Out More:

Related Articles: