കൊറോണവൈറസ് മനുഷ്യ ചര്‍മ്മത്തില്‍ എത്ര സമയം നിലനില്‍ക്കും?

Divya John
ജാപ്പനീസ് ഗവേഷകരുടെ പുതിയ പഠനത്തിൽ മനുഷ്യ ചർമ്മത്തിൽ 9 മണിക്കൂറുകളോളം കൊവിഡ് നിലനിൽക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. കൊവിഡിനെ പ്രതിരോധിക്കാൻ കൈ കഴുകേണ്ടതിന്റെ അനിവാര്യതയും പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു.ജാപ്പനീസ് ഗവേഷകർ കണ്ടെത്തിയ പഠനത്തിൽ കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ പതിവായി കൈ കഴുകേണ്ടതിന്റെ ആവശ്യകത കാണിക്കുന്നു. ഇൻഫ്‌ളുവൻസയ്ക്ക് കാരണമാകുന്ന രോഗാണുവിനേക്കാളും അധിക സമയം കൊറോണ വൈറസ് മനുഷ്യ ശരീരത്തിൽ നിലനിൽക്കുമെന്നും പഠനം പറയുന്നു.കൊറോണവൈറസ് മനുഷ്യ ശരീരത്തിൽ 9 മണിക്കൂറോളം സമയം സജീവമായി തുടരുന്നെന്ന് പഠനം. 

   9 മണിക്കൂറോളം വൈറസ് ചർമ്മത്തിൽ തുടരുന്നത് സമ്പർക്കം വഴിയുള്ള രോഗസാധ്യത വർദ്ധിപ്പിക്കുമെന്നും ഗവേഷകർ വ്യക്തമാക്കി. ഐഎവിയുമായി (ഇൻഫ്‌ളുവൻസ എ വൈറസ്) താരതമ്യം ചെയ്യുമ്പോൾ കോൺടാക്ട് ട്രാൻസ്മിഷന്റെ അപകടസാധ്യത വർദ്ധിക്കാനിടയുണ്ട്. ഇൻഫ്‌ളുവൻസയ്ക്ക് കാരണമാകുന്ന രോഗാണു മനുഷ്യ ശരീരത്തിൽ 1.8 മണിക്കൂറുകളോളം നിലനിൽക്കുന്നെന്ന് ക്ലിനിക്കൽ ഇൻഫെക്ഷ്യസ് ഡിസീസസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്തതിന് ഒരു ദിവസം ശേഷം ശേഖരിച്ച ചർമ്മത്തെ ഗവേഷണ സംഘം പരീക്ഷിച്ചു.


  ഹാൻഡ് സാനിറ്റൈസറിൽ ഉപയോഗിക്കുന്ന എഥനോൾ പുരട്ടിയതിന് ശേഷം 15 സെക്കന്റുകൾക്കുള്ളിൽ കൊറോണവൈറസും ഇൻഫ്‌ളുവൻസയും നിർജ്ജീവമാകും. കൈ ശുചിത്വം പാലിക്കുന്നത് അപകടസാധ്യത കുറയ്ക്കുമെന്ന് പഠനം പറയുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് മുതൽ ലോകമെമ്പാടുമുള്ള 40 ദശലക്ഷം ആളുകളെ ബാധിച്ച ഈ വൈറസ് പകരുന്നത് പരിമിതപ്പെടുന്നതിന് സ്ഥിരവും സമഗ്രവുമായ കൈ കഴുകുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശതത്തെ പഠനം പിന്തുണയ്ക്കുന്നു.




ചർമ്മത്തിൽ 9 മണിക്കൂറോളം നിലനിൽക്കുന്ന കൊറോണവൈറസ് അപകട സാധ്യത വർദ്ധിപ്പിക്കുന്നെന്നും പഠനം വ്യക്തമാക്കുന്നു. അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 74 ലക്ഷം പിന്നിടുമ്പോൾ രാജ്യത്ത് ചിലയിടങ്ങളിൽ സമൂഹവ്യാപനമുണ്ടെന്ന സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ. ചില സംസ്ഥാനങ്ങളിലെ ജില്ലകളിൽ സമൂഹവ്യാപനം ഉണ്ടായതായാണ് കേന്ദ്ര മന്ത്രി തന്റെ പ്രതിവാര പരിപാടിയായ സണ്ടേ സംവാദിലൂടെ വ്യക്തമാക്കിയിരിക്കുന്നത്- വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 

Find Out More:

Related Articles: