പേർളിയെയും ശ്രീനിയേയും മിസ് ചെയ്യുന്നുവെന്ന് ഷിയാസ്

Divya John
മോഡലിംഗ് രംഗത്തും പരസ്യങ്ങളിലുമൊക്കെയായി സജീവമായ ഷിയാസ് കരീമും ആദ്യ സീസണിൽ മത്സരിക്കാനെത്തിയിരുന്നു. ഇങ്ങനെയൊരാളെ എവിടേയും കണ്ടിട്ടില്ലെന്നും ഒരു ഫ്‌ളക്‌സ് പോലും ഇന്നുവരെ കണ്ടിട്ടില്ലെന്ന തരത്തിലുള്ള വിമർശനങ്ങളുമൊക്കെ ഇടയ്ക്ക് ഉയർന്നുവന്നിരുന്നു. കാണുന്നത് പോലെയല്ല താനെന്നും പെട്ടെന്ന് സങ്കടം വരുന്ന പ്രകൃതമാണ് തന്റേതെന്നും ഷിയാസ് പറഞ്ഞിരുന്നു. ബിഗ് ബോസിൽ നിന്നും ലഭിച്ച മികച്ച കാര്യത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ജീവിതത്തിൽ സംഭവിച്ചിട്ടുള്ള മനോഹരമായ കാര്യങ്ങളിലൊന്നാണ് എസ്പിഎസ് ഫാമിലി. നിങ്ങൾക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും താൻ ശരിക്കും ആസ്വദിച്ചിട്ടുണ്ട്.


 പേളിയേയും ശ്രീനിയേയും വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും ഷിയാസ് കുറിച്ചിട്ടുണ്ട്. ബിഗ് ബോസിലെ സൗഹൃദം പ്രണയമായി മാറിയതിന് ശേഷമായാണ് പേളിയും ശ്രീനിയും വിവാഹത്തെക്കുറിച്ച് പറഞ്ഞത്. മനസ്സിന് മറയില്ല എന്ന ഗാനത്തിനൊപ്പമായാണ് തന്റെ സൗഹൃദത്തെക്കുറിച്ച് ഷിയാസ് വാചാലനായത്. ശ്രിനിഷിനും പേളി മാണിക്കുമൊപ്പമുള്ള മനോഹരമായ നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. കുഞ്ഞതിഥിയെ കാത്തിരിക്കുകയാണ് തങ്ങളെന്ന് വ്യക്തമാക്കി പേളിയും ശ്രീനിയും എത്തിയിരുന്നു. ഇവർക്ക് ആശംസ അറിയിച്ച് ഷിയാസും എത്തിയിരുന്നു. ബിഗ് ബോസിന് ശേഷവും അതേ സൗഹൃദം നിലനിർത്തുന്നുണ്ട് ഇവർ. ഷിയാസിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാനായി പേളിയും ശ്രീനിയും എത്തിയിരുന്നു.



പേളി മാണിയുടെ പരിപാടിയായ ഫണ്ണി നൈറ്റ്‌സിൽ പങ്കെടുക്കാനായും ഷിയാസ് എത്തിയിരുന്നു. ഒരു സിനിമാനടനാവണമെന്നുള്ള മോഹവുമായിത്തന്നെയായിരുന്നു ഷിയാസിന്റെയും തുടക്കം. പക്ഷെ ചില ചെറിയ റോളുകൾ ചെയ്യാനുള്ള ഭാഗ്യമേ ഷിയാസിന് ഇതുവരെ ലഭിച്ചുള്ളൂ. എന്നാൽ മോഡലിംഗ് രംഗത്തു സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ ഏറ്റവുമടുത്തുണ്ടായ നേട്ടം ബൾഗേറിയയിൽ നടന്ന 'മിസ്റ്റർ ഗ്രാൻഡ് സീ വേൾഡ് 2018'-ൽ ആദ്യ അഞ്ചു പേരിൽ ഒരാളായി എന്നതാണ്.



ഇതിനുപുറമെ നാട്ടിൽ അറിയപ്പെടുന്ന ഒരു ഫുട്ബോൾ താരം കൂടിയാണ് ഷിയാസ്. മിസ്റ്റർ ഫോട്ടോ മോഡൽ 2018, പോപ്പുലാരിറ്റി മോഡൽ 2018 എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസിലെ മത്സരാർത്ഥി കൂടിയാണ്. ബിഗ് ബോസിലേക്കുള്ള ഷിയാസിന്റെ എൻട്രി വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. പേളിയും ശ്രീനിയും വിവാഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞത് ബിഗ് ബോസിലെ സൗഹൃദം പ്രണയമായി മാറിയതിന് ശേഷമാണ്.

Find Out More:

Related Articles: