ആഗോള കൊവിഡ് മരണസംഖ്യ 900000 കടന്നു

Divya John
ആഗോള കൊവിഡ് മരണസംഖ്യ 900000 കടന്നിരിക്കുകയാണ് .  ഇന്ത്യയില കൊവിഡ് മരണങ്ങളിലുണ്ടായ വർധനവാണ് മരണസംഖ്യ 900,000 കടന്നതിനു പിന്നിലെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യ, അമേരിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ കൊവിഡ് കണക്കുകൾ തന്നെയാണ് നിലവിൽ ആശങ്ക ഉയർത്തുന്നതും.മരണസംഖ്യ 907,975 ആയും ഉയർന്നു. നിലവിൽ 7,014,815 ആക്ടീവ് കേസുകളാണ് ലോകമെമ്പാടുമായി ഉള്ളത്. 20,098,070 പേർ രോഗമുക്തിയും നേടി. നിലവിൽ ചികിത്സയിലുള്ളവരിൽ 60,533 പേരുടെ നില ഗുരുതരമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.ആഗോള കൊവിഡ് കേസുകളും മരണസംഖ്യയും ഉയരുന്നത് തന്നെയാണ് നിലവിൽ ആശങ്കയുണർത്തുന്ന കാര്യം.


 വേൾഡോമീറ്ററിന്‍റെ കണക്ക് പ്രകാരം വിവിധ രാജ്യങ്ങളിലായി നിലവിൽ 28,020,860 കൊവിഡ് കേസുകളാണ് ഉള്ളത്. നിലവിൽ 2,508,141 ആക്ടീവ് കേസുകളാണ് അമേരിക്കയിലുള്ളത്. 3,846,095 പേർ രോഗമുക്തിയും നേടി. ചികിത്സയിലുള്ളവരിൽ 14,578 പേരുടെ നില ഗുരുതരമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിദിന രോഗബാധയിൽ കുറവുണ്ടായി എന്നത് മാത്രമാണ് രാജ്യത്തിന് ആശ്വാസമേകുന്നത്.കൊവിഡ് തീവ്രബാധിത രാജ്യമായ അമേരിക്കയിൽ തന്നെയാണ് നിലവിൽ കൂടുതൽ രോഗബാധിതരും മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 6,549,475 കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്.


 രോഗബാധിതരുടെ എണ്ണം 4,199,332 ആണ്. നിലവിൽ 617,343 ആക്ടീവ് കേസുകളാണ് ബ്രസീലിൽ ഉള്ളത്. 3,453,336 പേർ രോഗമുക്തിയും നേടി. നിലവിൽ ചികിത്സയിലുള്ളവരിൽ 8318 പേരുടെ നില ഗുരുതരമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പട്ടികയിൽ മുന്നിലുള്ള ആദ്യ മൂന്ന് രാജ്യങ്ങളിൽ കുറവ് പരിശോധന നടന്നിട്ടുള്ളത് ഇവിടെയാണ്.രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാംസ്ഥാനത്താണെങ്കിലും കൊവിഡ് മരണങ്ങളിൽ രണ്ടാമത് നിൽക്കുന്നത് ബ്രസീലാണ്. 128,653 പേർക്കാണ് ഇവിടെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്.



ലോകരാജ്യങ്ങളിൽ കൊവിഡ് ബാധിതരിൽ രണ്ടാമതാണ് ഇന്ത്യ 4,462,965 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 3,469,084 പേർക്ക് രോഗമുക്തി ലഭിച്ചപ്പോൾ 918,790 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 8,994 പേരുടെ നില ഗുരുതരമാണ്.നിലവിൽ ആയിരത്തിലധികം പ്രതിദിന കൊവിഡ് മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നത്തെ ഔദ്യോഗിക കണക്കുകൾ വരാനിരിക്കുന്നതേ ഉള്ളൂവെങ്കിലും രാജ്യത്തെ കൊവിഡ് മരണസംഖ്യ 75,091 ആയി ഉയർന്നെന്നാണ് വേൾഡോമീറ്റർ ചൂണ്ടിക്കാട്ടുന്നത്.




വാക്സിൻ കുത്തിവച്ചയാൾക്ക് അജ്ഞാത അസുഖം ബാധിച്ചതിനെത്തെതുടർന്നാണ് ഓക്സ്ഫഡ്- അസ്ട്രാസെനെകയുടെ കൊവിഡ് വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവച്ചത്. മരുന്ന് പരീക്ഷത്തിന് തയ്യാറായ ഒരു സന്നദ്ധ പ്രവർത്തകനാണ് അജ്ഞാത അസുഖം പിടിപ്പെട്ടത്. ജൂലായ് 20നാണ് ഓക്സ്ഫഡ് സര്‍വകലാശാല കൊവിഡ്-19 വാക്സിന്‍ വികസിപ്പിച്ചെടുത്തത്.കൊവിഡ് വാക്സിൻ പ്രതീക്ഷകൾക്ക് തിരിച്ചടിയായി ഓക്സ്ഫഡ് കൊവിഡ് വാക്സിൻ പരീക്ഷണം നിർത്തിവെച്ചിരിക്കുകയാണ്.

Find Out More:

Related Articles: