ഓസ്‌ട്രേലിയയിൽ നിന്ന് എത്താൻ കഴിയാത്തവർക്ക് സഹായമായി മമ്മൂട്ടി

Divya John

ഓസ്‌ട്രേലിയയിൽ നിന്ന് എത്താൻ കഴിയാത്തവർക്ക് സഹായമായി മമ്മൂട്ടി. അതെ ഇവർക്കായി ഒരു വിമാനം ഏർപ്പാടാക്കിയാണ് നടൻ മമ്മൂട്ടി എത്തിയിരിക്കുന്നത്. ഒരു ഫാൻസ്‌ അസോസിയേഷൻ നടത്തുന്ന ആദ്യത്തെ ചാർട്ടർ വിമാനമെന്ന പ്രത്യേകതയും ആസ്‌ട്രേലിയയിൽ നിന്നുള്ള ആദ്യത്തെ സ്വകാര്യ ചാർട്ടർ വിമാനമെന്ന പ്രത്യേകതയും ഈ പദ്ധതിയ്ക്കുണ്ട്. പെർത്തിൽ നിന്ന് ജൂലൈ 25 ന് തന്നെ വിമാനം കൊച്ചിക്കു പുറപ്പെടും. ഇത് കൂടാതെ അർഹതപെട്ട നിരവധി ആളുകൾക്ക് സൗജന്യ ടിക്കറ്റ് എടുത്തു നൽകിയിട്ടുമുണ്ട്.  

 

 

 

  മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിൻ്റെ ആസ്‌ട്രേലിയ ചാപ്റ്ററുമായി പ്രമുഖ എയർലൈൻസ് കമ്പനി ആയ സിൽക്ക് എയറും ആസ്‌ട്രേലിയ ആസ്ഥാനമായ ഫ്ലൈ വേൾഡ് ഇന്റനാഷലും സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.ഫ്ലൈ വേൾഡ് ഡയറക്ടർമാരായ റോണി ജോസഫ്, പ്രിൻസ് ജേക്കബ് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്‌ട്രേലിയ ജനറൽ സെക്രട്ടറി ബിനോയ്‌ പോൾ, ഈസി ഫ്ലൈറ്റ് മാനേജിങ് പാർട്ണർ മെൽവിൻ മാത്യു എന്നിവർ അറിയിച്ചതാണ് ഇക്കാര്യം.

 

 

ഒരു ഫാൻസ്‌ അസോസിയേഷൻ നടത്തുന്ന ആദ്യത്തെ ചാർട്ടർ വിമാനമെന്ന പ്രത്യേകതയും ആസ്‌ട്രേലിയയിൽ നിന്നുള്ള ആദ്യത്തെ സ്വകാര്യ ചാർട്ടർ വിമാനമെന്ന പ്രത്യേകതയും ഈ പദ്ധതിയ്ക്കുണ്ട്. പെർത്തിൽ നിന്ന് ജൂലൈ 25 ന് തന്നെ വിമാനം കൊച്ചിക്കു പുറപ്പെടും. ഇത് കൂടാതെ അർഹതപെട്ട നിരവധി ആളുകൾക്ക് സൗജന്യ ടിക്കറ്റ് എടുത്തു നൽകിയിട്ടുമുണ്ട്.0410366089 എന്ന നമ്പരിൽ ബന്ധപ്പെട്ടാൽ ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിക്കുന്നു. 

 

 

 

  കൊച്ചിയിലേക്കുള്ള മറ്റ് യാത്രക്കാർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനെല്ലാം പുറമെ പ്രതിസന്ധിയിൽ ആയ വിദ്യാർത്ഥികളെ സഹായിക്കാൻ സൗജന്യ കൗൺസിലിംഗും ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഇക്കാര്യത്തിൽ ഫ്ലൈ വേൾഡ് മൈഗ്രെഷൻ സെർവീസസിലെ പ്രമുഖ മൈഗ്രെഷൻ സോളിസിറ്ററായ താരാ നമ്പൂതിരിയുടെ സേവനവും ലഭ്യമാണ്. 

 

 

 

  0399484082 എന്ന നമ്പരിൽ വിളിച്ചാൽ ഈ സേവനവും ലഭ്യമാകുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.ആസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞ് നാട്ടിലെത്താനാവാതെ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയൊരുക്കി മമ്മൂട്ടി ഫാൻസ്‌. പത്ത് വിദ്യാർത്ഥികൾക്കാണ് ഈ അവസരം ലഭിക്കുന്നത്.          

Find Out More:

Related Articles: