ഇന്ത്യൻ റെയിൽവേയ്ക്ക് ഇത് അഭിമാന നിമിഷം

frame ഇന്ത്യൻ റെയിൽവേയ്ക്ക് ഇത് അഭിമാന നിമിഷം

Divya John

ഇന്ത്യൻ റെയിൽവേയ്ക്ക് ഇത് അഭിമാന നിമിഷം. കൊറോണ വൈറസ് വ്യപനം മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സർവീസുകൾ പരിമിതപ്പെടുത്തിയ ഇന്ത്യൻ റെയിൽവേ അതിനിടെ മറ്റൊരു റെക്കോർഡ് നേടിയിരിക്കുകയാണ്. ഇന്ത്യൻ റെയിൽവേ ഇതുവരെ ഓടിച്ചതിൽ ഏറ്റവും നീളം കൂടിയ ട്രെയിൻ അടുത്തിടെയാണ് സർവീസ് നടത്തിയത്.മാത്രമല്ല ലോകത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവാണ് ഇന്ത്യൻ റെയിൽവേ.

 

 

  18 ഡിവിഷനുകളിലായി പടർന്നു പന്തലിച്ചു കിടക്കുന്ന ഇന്ത്യൻ റെയിൽവേ യഥാർത്ഥത്തിൽ ഒരു അത്ഭുതം തന്നെയാണ്.  അതേസമയം സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ സോൺ കൈവരിച്ച ഈ നേട്ടത്തെ അഭിനന്ദിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ തന്നെ ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തു. ഇന്ത്യൻ റയിൽവെയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ നിന്നും സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ സോണിന് അഭിനന്ദനം അറിയിച്ച ട്വീറ്റുണ്ടായിരുന്നു.

 

 

 

  2.8 കിലോമിറ്റർ നീളമുള്ള ചരക്കുവണ്ടിയാണ് റെക്കോർഡിനുടമ. സാധാരണ ഗതിയിൽ 4 ഗുഡ്സ് ട്രെയിനുകളുടെ നീളമാണിത്. ശേഷ്നാഗ് എന്ന് പേരിട്ട ഈ ട്രെയിൻ 251 ചരക്ക് ബോഗികളാണ്. ഇവയെ വലിച്ചു കൊണ്ട് പോവാൻ 4 ഇലക്ട്രിക് എൻജിനുകളും. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നും ഹരിയാനയിലെ കോർബക്കാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ട്രെയിൻ സഞ്ചരിച്ചത്.ഇനി അഞ്ചു ഗുഡ് ട്രെയിനുകളെ കൂട്ടിക്കെട്ടി മറ്റൊരു യമണ്ടൻ ട്രെയിൻ സർവീസ് പ്ലാൻ ചെയ്യുകയാണോ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ സോൺ? എന്ന ഒരു ചോയ്ദ്യവും നിലനില്കുകയാണിവിടെ.

 

 

 

  എന്നാൽ ഇതാദ്യമായല്ല സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ സോൺ ഇത്തരം പരീക്ഷണങ്ങൾക്ക് മുതിരുന്നത് എന്നുള്ളതാണ് രസകരമായ കാര്യം. കഴിഞ്ഞ മാസം അവസാനം മൂന്ന് ചരക്ക് തീവണ്ടികൾ കൂട്ടിച്ചേർത്ത സൂപ്പർ അനകോണ്ട എന്ന പേരിൽ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ സോൺ സർവീസ് നടത്തിയിരുന്നു. 177 ബോഗികൾ വലിച്ച സൂപ്പർ അനകോണ്ട സർവീസ് ഒറീസ്സയിലെ ലജ്‌കുറ മുതൽ റൂർക്കേല വരെയാണ് ഈ സർവീസ് നടത്തിയത്.

 

 

 

  സൂപ്പർ അനകോണ്ട സർവീസിന് പ്രചോദനമായതോ, അതിന് മുൻപ് സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ സോൺ രണ്ട് ഗുഡ്സ് ട്രെയിനുകൾ കൂട്ടിക്കെട്ടി നടത്തിയ പൈത്തോൺ സർവീസിന്റെ വമ്പൻ വിജയവും. അതായത് ഈ  സർവീസ് നടത്തിയത് പ്രധാനമായും ചരക്കു നിർമാണവുമായി ബന്ധപ്പെട്ടാണ്. ചരക്ക് ഗതാഗതം വർദ്ധിപ്പിച്ച് റെയിൽ‌വേ 251 വാഗണുകൾ ഓടിച്ച് 4 ട്രെയിനുകൾ‌ ചേർ‌ത്ത് നാഗ്പൂരിനും കോർ‌ബയ്ക്കും ഇടയിൽ 2.8 കിലോമീറ്റർ‌ ദൂരം സഞ്ചരിച്ചു.   

Find Out More:

Related Articles: