പാന്റിടാതെ ന്യൂസ് വായിച്ചാൽ ഇങ്ങനെ ഇരിക്കും
പാന്റിടാതെ ന്യൂസ് വായിച്ചാൽ ഇങ്ങനെ ഇരിക്കും! സംഭവം വൈറലാണ്. ഇപ്പോൾ ലോക്ക് ഡൗൺ ആയതുകൊണ്ട് ഒട്ടുമിക്കപേരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. അമേരിക്കയിലെ എബിസി ന്യൂസ് റിപ്പോർട്ടർ വിൽ റീവ് രാവിലെ വാർത്ത അവതരിപ്പിച്ചത് പാൻറിടാതെയാണ് എന്നതാണ് സത്യാവസ്ഥ. ലോക‍്‍ ഡൗണിൽ ഒരു പരിധിവരെയെങ്കിലും ജോലി നടക്കുന്നത് ഇങ്ങനെയാണ്.
വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ബെഡിൽ ഇരുന്നും വീട്ടിൽ ഇടുന്ന വസ്ത്രം ധരിച്ചും ഇഷ്ടമുള്ളപ്പോൾ ബ്രേക്ക് എടുത്തുമൊക്കെ രസകരമായി വീട്ടിലിരുന്ന് ജോലി ചെയ്യാം. എന്നാൽ എപ്പോൾ വേണമെങ്കിലും പണി കിട്ടുമെന്നതും സൂക്ഷിക്കണം. രാവിലെ വ്യായാമം ഒക്കെ കഴിഞ്ഞ് പെട്ടെന്ന് അവതാരകൻെറ റോളിലെത്തിയതോടെയാണ് പണി പാളിയത്.
പാൻറിടാതെ വാർത്ത അവതരിപ്പിച്ച് പണികിട്ടിയിരിക്കുകയാണ് അമേരിക്കയിലെ റിപ്പോട്ടർക്ക്. കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ഇപ്പോൾ ലോകത്തെ പല രാജ്യങ്ങളും കമ്പനികളും. ലോക‍്‍ ഡൗണിൽ ഒരു പരിധിവരെയെങ്കിലും ജോലി നടക്കുന്നത് ഇങ്ങനെയാണ്. ഏതായാലും 27കാരനായ റിപ്പോർട്ടർ 'ഗുഡ് മോണിങ് അമേരിക്ക' അവതരിപ്പിക്കുമ്പോഴാണ് കോട്ട് മാത്രമിട്ട് ഇരുന്ന് വാർത്ത അവതരിപ്പിച്ചത്.
സ്വയം ക്യാമറ പ്രവർത്തിപ്പിച്ചാണ് ഇദ്ദേഹം ലൈവ് ആയി എത്തിയത്. വീട്ടിൽ നിന്ന് ലൈവ് ആയും റെക്കോർഡ് ചെയ്തുമൊക്കെ വാർത്താ അവതാരകർ വർക് ഫ്രം ഹോം കാലത്ത് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ മറന്നതാണോ മന:പൂർവം ഇടാത്തതാണോയെന്ന കാര്യത്തിൽ വ്യക്തതയൊന്നുമില്ല. ഒപ്പം ക്യാമറയുടെ ആംഗിൾ മാറിയപ്പോഴാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. സംഭവത്തിൽ ഉടൻ തന്നെ പലരും കമെന്റുമായി രംഗത്ത് വന്നു.
ഏതായാലും രസകരമായ വീഡിയോ കിട്ടിയതോടെ സോഷ്യൽ മീഡിയ ഇത് ഏറ്റെടുത്ത് കഴിഞ്ഞു. വീഡിയോ വൈറലായതോടെ തനിക്ക് പറ്റിയ അബദ്ധം വിശദീകരിച്ച് റിപ്പോർട്ടറും രംഗത്തെത്തിയിട്ടുണ്ട്. താഴെ വാർത്തകൾ സ്ക്രോൾ ആയിപ്പോയിരുന്നതിനാൽ ആദ്യം റീവ് രക്ഷപ്പെട്ടു.
എന്നാൽ സ്ക്രോൾ മാറിയതോടെ അവതാരകൻെറ കാലുകൾ വ്യക്തമായി ടിവി സ്ക്രീനിൽ തെളിഞ്ഞു. "വർക് ഫ്രം ഹോം അബദ്ധമായാൽ, ഇല്ലെങ്കിൽ നിങ്ങളുടെ ക്യാമറ അൽപം വൈഡായി വീഡിയോ എടുത്താൽ ഇത്തരത്തിലുള്ള പണി കിട്ടാനുള്ള സാധ്യതയുണ്ട്," അദ്ദേഹം ട്വീറ്റ് ചെയ്തു. ഇനി ഇക്കാര്യത്തിൽ ശ്രദ്ധിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.